ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് കാണാതായ ഫ്രഞ്ച് പൗരന്‍റെ മൃതദേഹം കണ്ടെത്തി കനത്തെ മഴയെ തുടർന്ന് ജബല്‍ അഖ്ദറില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാരിയായ ഫ്രഞ്ച് പൗരന്‍റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. റോയല്‍ ഒമാൻ പൊലീസിന്‍റെയും സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തില്‍ പത്ത് ദിവസത്തിലേറെ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. വാട്ടർ റെസ്ക്യൂ ടീമിന്‍റെയും ഡ്രോണിന്‍റയും പൊലീസ് […]

ചരിത്രപരമായ ബന്ധം പുതിയ സഹകരണത്തിലേക്ക് നയിക്കുകയാണ്. ഇന്ത്യയും ഒമാനും ആർക്കൈവ്‌സ് മേഖലയില്‍ സഹകരിക്കാൻ കൈകോർക്കുന്നു. നാഷണല്‍ ആർക്കൈവ്‌സ് ഓഫ് ഇന്ത്യ ഡയറക്ടർ ജനറല്‍ അരുണ്‍ സിംഗാള്‍ നയിക്കുന്ന ഉദ്യോഗസ്ഥരുടെ സംഘം ഒമാൻ സന്ദർശനം നടത്തി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ സാധ്യതകള്‍ ചർച്ച ചെയ്തു. ഇന്ത്യയും ഒമാനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ച്‌ ഒമാൻ നാഷണല്‍ റെക്കോർഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി ചെയർമാൻ ഹമദ് മുഹമ്മദ് അല്‍ദവ്യാനിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ശ്രീ […]

ഷാര്‍ജയില്‍ നിന്ന് മസ്കറ്റിലേക്ക് ഇനി കുറഞ്ഞ നിരക്കില്‍ യാത്ര ചെയാം. ഒമാനിലെ തലസ്ഥാന നഗരമായ മസ്‌കറ്റില്‍ നിന്നും യുഎഇയിലെ ഷാർജയും തമ്മില്‍ പുതിയ ബസ് സർവീസ് ആരംഭികുന്നു. ഫെബ്രുവരി 27 മുതല്‍ ഒമാനിലെ മസ്‌കറ്റും യുഎഇയിലെ ഷാർജയും തമ്മില്‍ പുതിയ ബസ് സർവീസ് ആരംഭിക്കുന്നത്. ഇതോടെ രണ്ട് രാജ്യങ്ങള്‍ക്കിടയിലുള്ള യാത്ര കൂടുതല്‍ എളുപ്പവും സൗകര്യപ്രദവും ആകും. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി സഹകരിച്ച്‌ ആണ് ഒമാൻ നാഷണല്‍ ട്രാൻസ്പോർട്ട് […]

ലണ്ടന്‍: ബ്രിട്ടണില്‍ ഇന്ത്യന്‍ റെസ്‌റ്റോറന്റ് മാനേജര്‍ വാഹനമിടിച്ച്‌ മരിച്ച സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. കൊലപാതകമെന്ന് സംശയിച്ച്‌ വിശദമായ അന്വേഷണത്തിലാണ് പോലീസ്. സൗത്ത്-ഈസ്റ്റ് ഇംഗ്ലണ്ടിലെ വെല്ലിലെ റെസ്‌റ്റോറന്റില്‍ നിന്ന് ഈ മാസം 14ന് ജോലി കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങിയ വിഗ്‌നേഷ് പട്ടാഭിരാമന്‍ (36) ആണ് വാഹനമിടിച്ച്‌ മരിച്ചത്. സംഭവത്തില്‍ ഷസെബ് ഖാലിദ് (24) ആണ് ആദ്യം അറസ്റ്റിലായത്. പിന്നാലെ 20, 21, 24, 27, 31, 41, 48 […]

മസ്‌കത്ത്: വേള്‍ഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഒമാൻ നാഷനല്‍ കൗണ്‍സിലിന്‍റെ 2024 -2025 കാലത്തേക്കുള്ള പുതിയ സാരഥികളുടെ സ്ഥാനാരോഹണം പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ നടന്നു. റൂവി സി.ബി.ഡി ഏരിയയിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ ഹാളില്‍ നടന്ന പരിപാടിയില്‍ വേള്‍ഡ് മലയാളി ഫെഡറേഷൻ ഗ്ലോബല്‍ ചെയർമാനായി തിരഞ്ഞെടുത്ത ഡോ. ജെ. രത്നകുമാറിനെ ആദരിച്ചു. നാഷനല്‍ കോഓഡിനേറ്റർ സുനില്‍ കുമാറാണ് പൊന്നാട അണിയിച്ച്‌ ആദരിച്ചത്. തുടർന്ന് പുതിയ ഭാരവാഹികള്‍ക്ക് ഡോ. രത്നകുമാർ പ്രതിജ്ഞ […]

ന്യൂനമർദം രൂപപ്പെടുന്നതിന്‍റെ ഭാഗമായി രാജ്യത്ത് ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, ഒമാൻ കടലിന്‍റെ തീരപ്രദേശങ്ങള്‍, അല്‍ ഹജർ പർവതനിരകള്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. കാറ്റിന്‍റെയും ഇടിയുടെയും അകമ്ബടിയോടെയായിരിക്കും മഴ പെയ്യുക. കടല്‍ പ്രക്ഷുബ്ധമാകും. പടിഞ്ഞാറൻ മുസന്ദം, ഒമാൻ കടല്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ തിരമാലകള്‍ രണ്ട് മുതല്‍ മൂന്നു മീറ്റർ വരെ ഉയർന്നേക്കും. തെക്കുകിഴക്കൻ കാറ്റിന്‍റെ ഭാഗമായി മരുഭൂമി പ്രദേശങ്ങളിലും […]

മസ്കറ്റ്: ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിച്ച മ്യൂസിക്കല്‍ ഡാൻസ് പ്രോഗ്രാം നിനവ് ഫെബ്രുവരി 23 ന് റൂവിയിലെ അല്‍ ഫലാജ് ഹോട്ടലില്‍ വെച്ച്‌ നടന്നു. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരത്തിലേറെ മലയാളികളാണ് പരിപാടികാണുവാൻ എത്തിച്ചേർന്നത്. പ്രശസ്ത സിനിമാ താരവും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിച്ച നൃത്തപരിപാടിയും വയലിൻ തന്ത്രികളിലെ മാന്ത്രിക കലാകാരൻ വയലിനിസ്റ്റ് ശബരീഷ് പ്രഭാകറും സംഘവും അവതരിപ്പിച്ച മ്യൂസിക്കല്‍ ഫ്യൂഷനും അരങ്ങേറി. […]

ലണ്ടന്‍: അന്താരാഷ്‌ട്ര തലത്തില്‍ ഭാരതത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ പാകിസ്ഥാന്‍ നടത്തുന്ന കുപ്രചാരണത്തെ പൊളിച്ചടുക്കി കശ്മീരി ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ യാന മിര്‍. ഭാരതത്തിന്റെ ഭാഗമായ കശ്മീരില്‍ താന്‍ പൂര്‍ണ്ണമായും സുരക്ഷിതയും സ്വതന്ത്രയുമാണെന്ന് അവര്‍ യുകെ പാര്‍ലമെന്റില്‍ പറഞ്ഞു. ഞാന്‍ മലാല യൂസുഫ്‌സായി അല്ല, കാരണം എന്റെ രാജ്യമായ ഇന്ത്യയില്‍ ഞാന്‍ സ്വതന്ത്രയും സുരക്ഷിതയുമാണ്. എന്റെ ജന്മനാട്ടില്‍, ഇന്ത്യയുടെ ഭാഗമായ കാശ്മീരില്‍ നിന്നും എനിക്ക് ഒരിക്കലും നിങ്ങളുടെ രാജ്യത്ത് ഓടി അഭയം തേടേണ്ട […]

കുവൈത്ത് സിറ്റി: മാർച്ച്‌ ഒന്ന് മുതല്‍ രാജ്യത്തെ പൗരന്മാർക്കും പ്രവാസികള്‍ക്കും ബയോമെട്രിക് രജിസ്ട്രേഷൻ നിർബന്ധമാക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. മൂന്ന് മാസത്തിനുള്ളില്‍ ബയോമെട്രിക് ഫിംഗർ പ്രിന്റ് രജിസ്ട്രേഷന് വിധേയരാകണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നാം തീയതി മുതല്‍ സംവിധാനം പൂർത്തിയാക്കാത്തവർക്ക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള എല്ലാ ഇടപാടുകളും താത്കാലികമായി ഇല്ലാതാകുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തിൻറെ പ്രധാന വാണിജ്യ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ച ബയോമെട്രിക് കേന്ദ്രങ്ങള്‍, കര-വ്യോമ അതിർത്തികള്‍, സേവന കേന്ദ്രങ്ങള്‍ ബയോമെട്രിക് […]

മസ്കത്ത്: 75 വർഷത്തിലേറെയായി ഫലസ്തീൻ ജനത സഹിച്ചുവരുന്ന ഗുരുതരമായ അനീതികള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ.സി.ജെ) അവതരിപ്പിച്ച്‌ ഒമാൻ. നെതർലൻഡിലെ ഒമാൻ അംബാസഡർ ഡോ. ശൈഖ് അബ്ദുല്ല ബിൻ സലേം അല്‍ ഹാരിതിയാണ് ഫലസ്തീനികള്‍ ഇസ്രായേലികളുടെ അധിനിവേശത്തിനും അടിച്ചമർത്തലിനും അനീതിക്കും ദൈനംദിന അപമാനത്തിനും കീഴില്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ച്‌ അവതരിപ്പിച്ചത്. ഫലസ്തീനികള്‍ക്ക് സ്വതന്ത്രരാഷ്ട്രം നല്‍കി അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാൻ അവരെ സഹായിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ആധുനികകാലത്തെ ഏറ്റവും നികൃഷ്ടമായ […]

Breaking News

error: Content is protected !!