യുഎസില്‍ ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനനിയന്ത്രണ വാഹനത്തിന്റെ അടിയില്‍പെട്ട് മലയാളി ജീവനക്കാരന് മരിച്ചു. കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗം ജിജോ ജോര്‍ജ് (35) ആണ് മരിച്ചത്. പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടമരണമാണെന്ന് പൊലീസ് അറിയിച്ചു. ഭാര്യ: ആനി ജോസ്. ഒരു കുട്ടിയുണ്ട്. ആനി എട്ടുമാസം ഗര്‍ഭിണിയാണ്. ജിജോയുടെ പിതാവ് കുഞ്ഞുമോനും അമ്മ മോനിയും ഷിക്കോഗോയിലാണ് താമസം.
Main Stories
ഏതെങ്കിലും മരുന്നോ ഭക്ഷണമോ അലര്‍ജിയുള്ളവര്‍ വാക്സിന് സ്വീകരിക്കരുതെന്നാണ് മുന്നറിയിപ്പ്. അലർജിയുളളവർ ഫൈസർ – ബയോൺടെക്കിന്റെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കരുതെന്ന് ബ്രിട്ടന്റെ മുന്നറിയിപ്പ്. മെഡിസിൻ റെഗുലേറ്ററുടേതാണ് നിർദേശം. ഏതെങ്കിലും മരുന്നോ ഭക്ഷണമോ ഒക്കെ അലര്‍ജിയുള്ളവര്‍ വാക്സിന് സ്വീകരിക്കരുതെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച മുതലാണ് ബ്രിട്ടനില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയത്. വാക്സിന് സ്വീകരിച്ച രണ്ട് പേര്‍ക്ക് പാര്‍ശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മുന്നറിയിപ്പ്. എന്നാല്‍ അല്ലാത്തവര്‍ വാക്സിന് സ്വീകരിക്കുന്നതില്‍ പ്രശ്നമില്ലെന്നും […]
മോസ്കോ: കോവിഡ് വാക്സിന് സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് പൂര്‍ണ്ണമായും മദ്യപാനം ഉപേക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. സ്പുട്നിക് 5 വാക്സിന് എടുത്ത ശേഷം രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോവയാണ് മുന്നറിയിപ്പ് നല്‍കിയത്. ശരീരത്തില്‍ വാക്സിന് പ്രവര്‍ത്തിക്കുന്നതുവരെ ജനങ്ങള്‍ സുരക്ഷിതമായി തുടരാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുന്‍കരുതലുകളും അദ്ദേഹം പുറപ്പെടുവിച്ചു. ഇത് 42 ദിവസം തുടരണമെന്നും […]
കാസര്‍കോട് : തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടെ ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ ബി.ജെ.പി വനിത സ്ഥാനാര്‍ഥി കാസര്‍കോട് ബേഡകത്തെ സി.പി.എം പാര്‍ട്ടി ഗ്രാമത്തില്‍ എത്തി കാമുകനെ വിവാഹം കഴിച്ച് പുതിയ ദാമ്ബത്യത്തിലേക്ക് കടന്നു. കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഭര്‍തൃമതിയാണ് ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് വീടുവിട്ടത്. യുവതിയുടെ ഭര്‍ത്താവ് മാലൂര്‍ പഞ്ചായത്തിലെ മറ്റൊരു വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്്. നാല് ദിവസം മുമ്ബ് രാത്രിയായിരുന്നു ബി.ജെ.പി നേതൃത്വത്തെ […]
ലണ്ടന്‍: പരീക്ഷണ കുത്തിവെപ്പല്ലാതെ ക്ലിനിക്കല്‍ അംഗീകാരം ലഭിച്ച ഫൈസര്‍ കൊവിഡ് 19 വാക്സിന് സ്വീകരിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തിയായി ബ്രിട്ടനില്‍ നിന്നുള്ള 90 കാരിയായ മാര്‍ഗരറ്റ് കീനന്‍. ബി.ബി.സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വടക്കന്‍ അയര്‍ലന്‍ഡിലെ എന്നിസ്കില്ലനില്‍ നിന്നുള്ള മാര്‍ഗരറ്റ് ലണ്ടന്‍ സമയം രാവിലെ 6.30ന് കൊവെന്‍ട്രിയിലെ യൂനിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നിന്നാണ് കൊവിഡ് വാക്സിന് സ്വീകരിച്ചത്. മഹാമാരിക്കെതിരായ ലോകജനതയുടെ പോരാട്ടത്തിലെ നിര്‍ണായക ഘട്ടമെന്ന നിലയില്‍ ഫൈസര്‍ ആന്‍ഡ് ബയോണ്‍ടെക്ക് വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്സിന് […]
കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ലണ്ടനില്‍ പ്രതിഷേധം. കര്‍ഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് പേരാണ് റാലികളില്‍ പങ്കെടുത്തത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഓള്‍ഡ്വിച്ചിലെ ഇന്ത്യന്‍ എംബസിക്ക് സമീപത്ത് നിന്ന് ട്രാഫല്‍ഗര്‍ സ്ക്വയറിലേക്കായിരുന്നു പ്രകടനം. ‘ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പം’ എന്ന പ്ലകാര്‍ഡ് ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ കാരണം പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന് പൊലീസ് പ്രകടനക്കാരോട് ആവശ്യപ്പെട്ടു. കര്‍ശനമായ കോവിഡ് […]
മറ്റൊരു മതത്തിൽപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാനായി ചണ്ഡിഗഡിൽ നിന്ന് അലിഗഡിലെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു മതത്തിൽപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാനായി ചണ്ഡിഗഡിൽ നിന്ന് അലിഗഡിലെത്തിയ മുസ്ലിം യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ തട്ടിക്കൊണ്ടുവന്നുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. സോനു മാലിക് എന്ന 21കാരനായ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആളുകൾ നോക്കി നിൽക്കെ, ഇയാളെ കോടതി പരിസരത്തുനിന്ന് പൊലീസ് വലിച്ചിഴച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് […]
ലണ്ടന്‍: ഫൈസര്‍ – ബയോണ്‍ടെക് വാക്സിന് അംഗീകാരം നല്കുന്ന ലോകത്തെ ആദ്യ രാജ്യമായ ബ്രിട്ടനില്‍ ആദ്യ ഗഡുവായി എട്ട് ലക്ഷം ഡോസ് വാക്സിന് എത്തി. ലോകത്താദ്യമായി കൊവിഡ് പ്രതിരോധ കുത്തിവയ്പ് തുടങ്ങുന്ന ബ്രിട്ടനില്‍ വരുന്ന ചൊവ്വാഴ്ചയാണ് വാക്സിനേഷന് ആരംഭിക്കുന്നത്. അമേരിക്കന്‍ കമ്ബനിയായ ഫൈസറും ജര്‍മ്മന്‍ കമ്ബനിയായ ബയോണ്‍ടെക്കും സംയുക്തമായി വികസിപ്പിച്ച വാക്സിന് ആണ് ബ്രിട്ടനില്‍ ഉപയോഗിക്കുന്നത്. ഒരാള്‍ക്ക് രണ്ട് ഡോസ് വീതം നാല് ലക്ഷം പേര്‍ക്ക് കുത്തിവയ്പ് നടത്താം. നാല് […]
ലണ്ടൻ : കര്‍ഷകസമരത്തിന് കനേഡിയന്‍ പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടണില്‍ നിന്നുള്ള 36 എം.പിമാര്‍ രംഗത്ത് വന്നു. ഇത് സംബന്ധിച്ച് എംപിമാര്‍ ബ്രിട്ടീഷ് ഫോറിന് സെക്രട്ടറി ഡൊമിനിക് റാബിന് കത്തയച്ചു. ലേബര്‍പാര്‍ട്ടി, സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളിലെ എംപിമാരാണ് കത്തയച്ചിരിക്കുന്നത്. മുന്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും കത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്. 36 എം.പിമാരില്‍ ഇന്ത്യന്‍ വംശജരും പഞ്ചാബുമായി ബന്ധമുള്ളവരുമുണ്ട്. ലേബര്‍ […]
ലണ്ടൻ : യുകെയിലെ പ്രധാന ഡിപ്പാർട്ടമെന്റ് സ്റ്റോറുകളിൽ ഒന്നായ ഡബൻഹാം അടച്ച് പൂട്ടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. യുകെയിലുടനീളം വ്യാപിച്ചു കിടക്കുന്ന ഇവരുടെ 124 ഷോപ്പുകളും വൈകാതെ അടച്ചു പൂട്ടും. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ഡബൻഹാം ബിസിനസ് പുനഃക്രമീകരണത്തിന്റെ പാതയിൽ ആയിരുന്നെങ്കിലും കമ്പനി ഏറ്റെടുക്കാൻ തയ്യാറായി നിന്നിരുന്ന ജെഡി സ്പോർട്സ് പിന്നീട് കച്ചവട ഉടമ്പടിയിൽ നിന്നും പിന്മാറുകയായിരുന്നു. ചൊവ്വാഴ്ചയാണ് അടച്ച് പൂട്ടൽ സംബന്ധമായ വാർത്ത ഡബൻഹാം തങ്ങളുടെ ജോലിക്കാരെ അറിയിച്ചത്. യുകെയിലെ […]