ഒമാനില്‍ കടയുടെ മുന്നില്‍ നിർത്തിയിട്ട കാർ മോഷ്ടിച്ച സംഭവത്തില്‍ ഒരാളെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം. വാഹനത്തിന്‍റെ എൻജിൻ ഓഫ് ചെയ്യാതെ ഡ്രൈവർ പുറത്തിറങ്ങിയതായിരുന്നു. ഈ സമയം നോക്കി കാറുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു. ഇതിന്‍റെ വിഡിയോ റോയല്‍ ഒമാൻ പൊലീസിന്‍റെ സാമൂഹികമാധ്യമ അക്കൗണ്ടായ ‘എക്സി’ല്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. പ്രതിക്കെതിരായ നിയമ നടപടികള്‍ പൂർത്തിയാക്കിയതായി ആർ.ഒ.പി അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ക്രെഡിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകള്‍ വർധിച്ചു വരുന്നതായി റിപ്പോർട്ട്. സെൻട്രല്‍ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2023-ല്‍ ക്രെഡിറ്റ് കാർഡുകള്‍ വഴിയുള്ള മൊത്തം ചെലവ് 16.6 ശതമാനം വർധിച്ച്‌ 4 ബില്യണ്‍ ദിനാറിലെത്തി. എന്നാല്‍ 2022ല്‍ ഈ കാർഡുകള്‍ വഴി നടത്തിയ ഇടപാടുകളുടെ ആകെ മൂല്യം 3.48 ബില്യണ്‍ ആയിരുന്നു. വിദേശത്തുള്ള ഇലക്‌ട്രോണിക് പർച്ചേസുകള്‍ക്കായാണ് ഈ കാർഡുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതെന്നാണ് […]

കുവൈത്ത് സിറ്റി: ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ മുതല്‍ 22 വ്യാഴാഴ്ച രാവിലെ വരെ പുലർച്ചെ ഒന്നു മുതല്‍ അഞ്ചു വരെ അല്‍-ഗസാലി സ്ട്രീറ്റില്‍ നിയന്ത്രണം ഏർപ്പെടുത്തി. അല്‍-ഗസാലി സ്ട്രീറ്റ് ഇരു ദിശകളിലും ദിവസത്തില്‍ നാല് മണിക്കൂർ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറല്‍ അതോറിറ്റി ജനറല്‍ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹകരണത്തോടെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

ഒമാനിലെ മസ്കറ്റ് ഗവർണറേറ്റില്‍ മോഷണക്കേസില്‍ മൂന്നുപേരെ റോയല്‍ ഒമാൻ പൊലീസ് അറസ്റ് ചെയ്തു. ബൗഷർ വിലയത്തിലെ രണ്ടു വീടുകളില്‍ നിന്നുമാണ് മോഷണം നടത്തിയതെന്ന് റോയല്‍ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അറബ് വംശജരായ മോഷ്ടാക്കള്‍ ആഭരണങ്ങളും, വിലപിടിപ്പുള്ള വസ്തുക്കളും, ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളുമാണ് രണ്ടു വീടുകളില്‍ നിന്നുമായി മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഈ മൂന്നു പേർക്കുമെതിരെയുള്ള നിയമ നടപടികള്‍ പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും പ്രസ്താവനയില്‍ പറയുന്നു.

കുവൈത്തില്‍ പാർലമെന്റ് പിരിച്ചുവിട്ടതോടെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഭരണഘടനാ തത്വങ്ങളുടെ ലംഘനം ചൂണ്ടിക്കാണിച്ച്‌ കഴിഞ്ഞ ദിവസമാണ് കുവൈത്ത് അമീർ ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പാർലമെന്റ് പിരിച്ചുവിടുന്നത്. ഭരണഘടനയുടെ ആർട്ടിക്കിള്‍ 107 പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് അമീർ പാർലമെന്റ് പിരിച്ചുവിട്ടത്. ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ നിലവില്‍ വരും. ഗവണ്‍മെൻറും തെരഞ്ഞടുക്കപ്പെട്ട എം.പിമാരും തമ്മിലുള്ള തർക്കങ്ങളും ഭരണഘടനാ തത്വങ്ങളുടെ […]

കുവൈറ്റ് സിറ്റി: പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം കുവൈറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡി ഫെബ്രുവരി 16-ന് ഫര്‍വാനിയ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ കൂടി അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. നടപ്പു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് മുന്‍ സെക്രട്ടറി ഷേര്‍ളി ശശിരാജന്‍, സാമ്ബത്തിക റിപ്പോര്‍ട്ട് ശ്രീജിത്ത് പാലക്കുറിശ്ശി എന്നിവര്‍ അവതരിപ്പിച്ചു, ചര്‍ച്ചയ്ക്ക് ശേഷം സമ്മേളനം റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ചു. റിട്ടേര്‍ണിംഗ് ഓഫീസര്‍ കിരണ്‍ പി ആറിന്റെ നേതൃത്വത്തില്‍ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. പ്രശാന്ത് […]

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ക്യാപിറ്റല്‍ ഗവർണറേറ്റിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപൻസി ഡിപ്പാർട്ട്‌മെൻ്റ് ടീം തീരദേശത്ത് ശക്തമായ ഫീല്‍ഡ് കാമ്ബയിന് നേതൃത്വം നല്‍കി. ദേശീയ ദിനാഘോഷങ്ങളുടെ പരിപാടികള്‍ മുൻനിർത്തി വൃത്തിയും ചിട്ടയും ഉറപ്പാക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. സംഘം സമഗ്രമായ ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തുക മാത്രമല്ല, ശരിയായ മാലിന്യ നിർമാർജനം സുഗമമാക്കുന്നതിന് അവശ്യ മാലിന്യ കണ്ടൈനറുകള്‍ വിതരണം ചെയ്യുകയും ചെയ്തു. മാത്രമല്ല, […]

ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരം സമാപിച്ചു. ലോക പ്രശസ്ത സൈക്കിളോട്ട വിദഗ്ധർ അടങ്ങുന്ന 17 ടീമുകളാണ് ഈ വർഷം മത്സരത്തില്‍ പങ്കെടുത്തിരുന്നത്. അഞ്ചു ദിവസം നീണ്ടുനിന്ന ടൂർ ഓഫ് ഒമാൻ സൈക്ലിങ് മത്സരത്തില്‍ യു.എ.ഇ ടീമിനെ പ്രതിനിധീകരിച്ച ബ്രിട്ടീഷ് സൈക്ലിസ്റ്റ് ആദം യേറ്റ്‌സ് ഈ വർഷത്തെ കിരീടം സ്വന്തമാക്കി. 14 മണിക്കൂറും 22 മിനിറ്റും 30 സെക്കൻഡും എടുത്ത് അഞ്ച് കഠിനമായ ഘട്ടങ്ങളിലൂടെ 670.7 കിലോമീറ്റർ ദൂരം […]

ഇരുപത്തെട്ടാമത് മസ്‌കറ്റ് ഇന്റർനാഷണല്‍ ബുക്ക് ഫെയർ ഫെബ്രുവരി 21ന് ആരംഭിക്കും. ഇരുപത്തെട്ടാമത് മസ്‌കറ്റ് ഇന്റർനാഷണല്‍ ബുക്ക് ഫെയർ സംബന്ധിച്ച വിവരങ്ങള്‍ പങ്ക് വെക്കുന്നതിനായി 2024 ഫെബ്രുവരി 14-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തില്‍ ഒമാൻ മിനിസ്ട്രി ഓഫ് കള്‍ച്ചർ, സ്‌പോർട്‌സ് ആൻഡ് യൂത്ത് ഫോർ കള്‍ച്ചർ അണ്ടർസെക്രട്ടറി H.E. സയ്യിദ് ബിൻ സുല്‍ത്താൻ അല്‍ ബുസൈദിയാണ് ഇക്കാര്യം അറിയിച്ചത്. 2024 ഫെബ്രുവരി 21 മുതല്‍ മാർച്ച്‌ 2 വരെയാണ് ഇരുപത്തെട്ടാമത് മസ്‌കറ്റ് […]

ഒമാന്‍ അസംസ്‌കൃത എണ്ണ വില വീണ്ടും ഉയര്‍ന്ന് ബാരലിന് 82.39 ഡോളറിലെത്തി. ചൊവ്വാഴ്ചത്തേക്കാള്‍ അര ഡോളറിലധികമാണ് ബുധനാഴ്ച വര്‍ധിച്ചത്. ബാരലിന് 81.86 ഡോളറായിരുന്നു ചൊവ്വാഴ്ചത്തെ നിരക്ക്. തിങ്കളാഴ്ച 80.83 ഡോളറായിരുന്നു എണ്ണ വില. ജനുവരി 31 ന് ബാരലിന് 81.57 ഡോളറായിരുന്നു.പിന്നീട് വില കുറഞ്ഞ് ബാരലിന് 77.40 ഡോളര്‍ വരെയും എത്തിയിരുന്നു. എണ്ണ വില ഇനിയും വര്‍ധിക്കുമെന്നാണ് സാമ്ബത്തിക വിദഗ്ധര്‍ പറയുന്നത്.

Breaking News

error: Content is protected !!