എല്ലാ മേഖലകളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കിയും മറ്റ് നടപടികളിലൂടെയും പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന നടപടികളാണ് കുവൈറ്റ് ഭരണകൂടം നടപ്പാക്കുന്നത്. സമീപകാലത്ത് മറ്റ് പല ഗള്‍ഫ് രാജ്യങ്ങളും പ്രവാസികളോട് ഉദാരമായ നയം സ്വീകരിക്കുമ്ബോള്‍ ഓരോ ദിവസം കഴിയുന്തോറും തങ്ങളുടെ നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് കുവൈത്ത്. പ്രവാസി ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ച കുവൈത്ത് ട്രാഫിക് വിഭാഗത്തിന്റെ തീരുമാനവും ഇതില്‍ ഉള്‍പ്പെടുന്നു.ഈ തീരുമാനം 2023 ഏപ്രില്‍ 26 മുതല്‍ […]

കുവൈത്ത് സിറ്റി: സ്വദേശിവത്കരണം ശക്തമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ മറ്റ് പുതിയ ചില തീരുമാനങ്ങള്‍ കൂടി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കുവൈത്ത് ഭരണകൂടം. താമസ നിയമങ്ങള്‍ ലംഘിക്കുന്ന 130,000 പ്രവാസികളെ കണ്ടെത്തുന്നതിനും നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം ഉടന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിശ്വസനീയമായ സര്‍ക്കാര്‍ ഉറവിടങ്ങളെ ഉദ്ധരിച്ച്‌ അല്‍-അന്‍ബആയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് ഇളവ് നല്‍കുന്നതിന് പകരം ഇത്തരക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് പുതിയ […]

മസ്കത്ത്: തൊഴില്‍ വിപണിയിലെ അനഭിലഷണീയ പ്രവര്‍ത്തനങ്ങളും നിയമ ലംഘനങ്ങളും കണ്ടെത്തുന്നതിനായി പരിശോധനകള്‍ ശക്തമാക്കി തൊഴില്‍ മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ നടന്നത് 4,149 പരിശോധനകളാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുമൂലം അനധികൃത തൊഴിലാളികളെയും മറ്റും കണ്ടെത്താൻ സാധിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ തൊഴില്‍നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ്; 2,066. ഏറ്റവും കുറവ് ബുറൈമി ഗവര്‍ണറേറ്റിലാണ്. നഗരസഭകള്‍, വിദ്യാഭ്യാസ മന്ത്രാലയം, റോയല്‍ ഒമാന്‍ പൊലീസ് തുടങ്ങിയ വിഭാഗങ്ങളുമായി […]

മസ്‌കത്ത്: ജി20 ഉച്ചകോടിയോടനുബന്ധിച്ച്‌ ഗോവയില്‍ നടന്ന നാലാമത് ടൂറിസം വര്‍ക്കിങ് ഗ്രൂപ് ആൻഡ് മന്ത്രിതല യോഗത്തില്‍ ഒമാന്‍ പങ്കെടുത്തു. ഒമാൻ പൈതൃക, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സാലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൂഖിയായിരുന്നു ഉന്നതതല സംഘത്തെ നയിച്ചിരുന്നത്. കേന്ദ്ര വിനോദ സഞ്ചാര, സാംസ്‌കാരിക മന്ത്രി കിഷന്‍ റെഡിയുമായി കൂടിക്കാഴ്ച നടത്തി. വിനോദ സഞ്ചാര മേഖലയില്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ സഹകരണം, അനുഭവങ്ങളുടെ കൈമാറ്റം, വെല്ലുവിളികളെ നേരിടല്‍, നിക്ഷേപാവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ […]

യുകെയില്‍ നിന്നു കേരളത്തിലേക്ക് അവധിക്കെത്തിയ മലയാളി അന്തരിച്ചു. യുകെയിലെ റോംഫോഡില്‍ താമസിച്ചിരുന്ന വയനാട്ടുകാരന്‍ ജോണ്‍സണ്‍ ഫ്രാന്‍സിസ്(33) ആണ് മരിച്ചത്. മരക്കാവ് സെന്റ് തോമസ് പള്ളിയില്‍ വൈകുന്നേരം അഞ്ചു മണിക്ക് സംസ്‌കാര ശുശ്രൂഷകളും പൂര്‍ത്തിയായി. ഭാര്യയും മൂന്നു മക്കളും ഉള്ള ജോണ്‍സണ്‍ ഐ ടി രംഗത്താണ് ജോലി ചെയ്തിരുന്നത്. സൂര്യയാണ് ഭാര്യ. ജോസ്, ജോണ്‍സ്, ജോഷ്വ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ജോമേഷ്, ജോബി.

കുവൈത്തില്‍ നിയമ ലംഘനം നടത്തുന്നവര്‍ക്കായുള്ള പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം രണ്ടിടങ്ങളില്‍ നിന്ന് 40 പ്രവാസികള്‍ അറസ്റ്റിലായി. സെവില്ലെയില്‍ തൊഴിലാളികളുടെ വിതരണത്തിനായി പ്രവര്‍ത്തിച്ചിരുന്ന വ്യാജ ഓഫീസ് അടച്ചുപട്ടി. ഇവിടെ 16 പ്രവാസികള്‍ താമസ തൊഴില്‍ ചട്ടം ലംഘിച്ച്‌ നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തി.

കുവൈത്ത് സിറ്റി: മേഖലയിലെ പ്രമുഖ റീട്ടെയ്‌ലറായ ലുലു ഗ്രൂപ് കുവൈത്ത് സിറ്റിയില്‍ പുതിയ ഫ്രഷ് മാര്‍ക്കറ്റ് തുറന്നു. കുവൈത്ത് സിറ്റി ജവഹറത്ത് അല്‍ ഖലീജ് കോംപ്ലക്‌സിലാണ് പുതിയ ഔട്ട്‍ലറ്റ്. കുവൈത്തില്‍ ലുലുവിന്റെ 13-ാമത്തെ ഔട്ട്‍ലറ്റാണിത്. ലുലു ഗ്രൂപ് ചെയര്‍മാൻ എം.എ. യൂസുഫലി, മറ്റു പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കുവൈത്ത് രാജകുടുംബാംഗം ശൈഖ് ഹമദ് അല്‍ ജാബിര്‍ അല്‍ അഹമ്മദ് അസ്സബാഹ് ഉദ്ഘാടനം ചെയ്തു. സഫാത്ത് സ്ക്വയര്‍, സൂഖ് മുബാറക്കിയ, കുവൈത്ത് […]

ഒമാനില്‍ അനധികൃത കച്ചവടം നടത്തിയതിന് മസ്കത്ത് ഗവര്‍ണറേറ്റില്‍നിന്ന് 21 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു.സീബ് വിലായത്തില്‍നിന്നാണ് ഇവരെ തൊഴില്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ വെല്‍ഫെയര്‍ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ റോയല്‍ ഒമാൻ പൊലീസ് പിടിക്കൂടി. ആറ് ദശലക്ഷത്തിലധികം ‘ക്യാപ്റ്റഗണ്‍’ മയക്കുമരുന്ന് ഗുളികളും പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതായി റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു. കര-കടല്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലൂടെ കടത്തിയ മയക്ക് മരുന്ന് ഗുളികള്‍ സൗദി അധികൃതരുമായി സഹകരിച്ചാണ് മയക്കുമരുന്നും ലഹരി പദാര്‍ഥങ്ങളും ചെറുക്കുന്നതിനുള്ള റോയല്‍ ഒമാൻ പൊലീസ് ജനറല്‍ അഡ്മിനിസ്‌ട്രേഷൻ പിടിക്കൂടിയത്. കയറ്റുമതി ചെയ്യാനായി വിവിധ ഒളിത്താവളങ്ങളില്‍ ഇവ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഏറെ വിദഗ്ധമായാണ് […]

ലണ്ടന്‍: യുകെയിലെ 200ല്‍ അധികം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ക്ക് മിനിമം ശമ്പളം നല്‍കുന്നില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് ഇവരോട് വന്‍ തുക പിഴയായി നല്‍കാനും ബന്ധപ്പെട്ടവര്‍ ഉത്തരവായിട്ടുണ്ട്. ഏതാണ്ട് ഏഴ് മില്യണ്‍ പൗണ്ടാണ് ഇത്തരത്തില്‍ പിഴയായി നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഡബ്ല്യൂഎച്ച് സ്മിത്ത്, മാര്‍ക്ക് ആന്‍ഡ് സ്പെന്‍സര്‍, ആര്‍ഗോസ് തുടങ്ങിയ റീട്ടെയില്‍ ഭീമന്മാരും ഈ നിയമലംഘനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തരത്തില്‍ മിനിമം വേയ്ജ് ലഭിക്കാത്ത ആയിരക്കണക്കിന് വര്‍ക്കര്‍മാര്‍ക്ക് പുതിയ […]

Breaking News

error: Content is protected !!