കുവൈറ്റ് സിറ്റി: പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം കുവൈറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡി ഫെബ്രുവരി 16-ന് ഫര്‍വാനിയ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ കൂടി അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. നടപ്പു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് മുന്‍ സെക്രട്ടറി ഷേര്‍ളി ശശിരാജന്‍, സാമ്ബത്തിക റിപ്പോര്‍ട്ട് ശ്രീജിത്ത് പാലക്കുറിശ്ശി എന്നിവര്‍ അവതരിപ്പിച്ചു, ചര്‍ച്ചയ്ക്ക് ശേഷം സമ്മേളനം റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ചു. റിട്ടേര്‍ണിംഗ് ഓഫീസര്‍ കിരണ്‍ പി ആറിന്റെ നേതൃത്വത്തില്‍ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. പ്രശാന്ത് […]

ലണ്ടൻ: ഐഒസി (യു കെ) – കേരള ചാപ്റ്റർ യു കെയിലെ പ്രമുഖ നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ‘നിയമസദസ്’ ഫെബ്രുവരി 25 ഞായറാഴ്ച 1.30ന് നടക്കും. യു കെയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ കുടിയേറ്റ നിയമങ്ങള്‍ വിശദീകരിച്ചുകൊണ്ടും, പഠനം, തൊഴില്‍ സംബന്ധമായി അടുത്തിടെ യു കെയില്‍ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള മറുപടിയും ഈ മേഖലയിലെ നിയമ വിദഗ്ധർ നിയമസദസിലൂടെ നല്‍കും. കാലിക പ്രസക്തവും പ്രാധാന്യമേറിയതുമായ വിഷയത്തിന്റെ ഗൗരവം […]

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ക്യാപിറ്റല്‍ ഗവർണറേറ്റിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപൻസി ഡിപ്പാർട്ട്‌മെൻ്റ് ടീം തീരദേശത്ത് ശക്തമായ ഫീല്‍ഡ് കാമ്ബയിന് നേതൃത്വം നല്‍കി. ദേശീയ ദിനാഘോഷങ്ങളുടെ പരിപാടികള്‍ മുൻനിർത്തി വൃത്തിയും ചിട്ടയും ഉറപ്പാക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. സംഘം സമഗ്രമായ ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തുക മാത്രമല്ല, ശരിയായ മാലിന്യ നിർമാർജനം സുഗമമാക്കുന്നതിന് അവശ്യ മാലിന്യ കണ്ടൈനറുകള്‍ വിതരണം ചെയ്യുകയും ചെയ്തു. മാത്രമല്ല, […]

ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരം സമാപിച്ചു. ലോക പ്രശസ്ത സൈക്കിളോട്ട വിദഗ്ധർ അടങ്ങുന്ന 17 ടീമുകളാണ് ഈ വർഷം മത്സരത്തില്‍ പങ്കെടുത്തിരുന്നത്. അഞ്ചു ദിവസം നീണ്ടുനിന്ന ടൂർ ഓഫ് ഒമാൻ സൈക്ലിങ് മത്സരത്തില്‍ യു.എ.ഇ ടീമിനെ പ്രതിനിധീകരിച്ച ബ്രിട്ടീഷ് സൈക്ലിസ്റ്റ് ആദം യേറ്റ്‌സ് ഈ വർഷത്തെ കിരീടം സ്വന്തമാക്കി. 14 മണിക്കൂറും 22 മിനിറ്റും 30 സെക്കൻഡും എടുത്ത് അഞ്ച് കഠിനമായ ഘട്ടങ്ങളിലൂടെ 670.7 കിലോമീറ്റർ ദൂരം […]

ഇരുപത്തെട്ടാമത് മസ്‌കറ്റ് ഇന്റർനാഷണല്‍ ബുക്ക് ഫെയർ ഫെബ്രുവരി 21ന് ആരംഭിക്കും. ഇരുപത്തെട്ടാമത് മസ്‌കറ്റ് ഇന്റർനാഷണല്‍ ബുക്ക് ഫെയർ സംബന്ധിച്ച വിവരങ്ങള്‍ പങ്ക് വെക്കുന്നതിനായി 2024 ഫെബ്രുവരി 14-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തില്‍ ഒമാൻ മിനിസ്ട്രി ഓഫ് കള്‍ച്ചർ, സ്‌പോർട്‌സ് ആൻഡ് യൂത്ത് ഫോർ കള്‍ച്ചർ അണ്ടർസെക്രട്ടറി H.E. സയ്യിദ് ബിൻ സുല്‍ത്താൻ അല്‍ ബുസൈദിയാണ് ഇക്കാര്യം അറിയിച്ചത്. 2024 ഫെബ്രുവരി 21 മുതല്‍ മാർച്ച്‌ 2 വരെയാണ് ഇരുപത്തെട്ടാമത് മസ്‌കറ്റ് […]

ഒമാന്‍ അസംസ്‌കൃത എണ്ണ വില വീണ്ടും ഉയര്‍ന്ന് ബാരലിന് 82.39 ഡോളറിലെത്തി. ചൊവ്വാഴ്ചത്തേക്കാള്‍ അര ഡോളറിലധികമാണ് ബുധനാഴ്ച വര്‍ധിച്ചത്. ബാരലിന് 81.86 ഡോളറായിരുന്നു ചൊവ്വാഴ്ചത്തെ നിരക്ക്. തിങ്കളാഴ്ച 80.83 ഡോളറായിരുന്നു എണ്ണ വില. ജനുവരി 31 ന് ബാരലിന് 81.57 ഡോളറായിരുന്നു.പിന്നീട് വില കുറഞ്ഞ് ബാരലിന് 77.40 ഡോളര്‍ വരെയും എത്തിയിരുന്നു. എണ്ണ വില ഇനിയും വര്‍ധിക്കുമെന്നാണ് സാമ്ബത്തിക വിദഗ്ധര്‍ പറയുന്നത്.

പ്രവാസി വെല്‍ഫെയർ കുവൈത്ത് എറണാകുളം ജില്ല സമ്മേളനം അബൂഹലീഫ വെല്‍ഫെയർ ഹാളില്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ റഫീഖ്‌ ബാബു ഉദ്ഘാടനം ചെയ്തു. വഹീദ ഫൈസല്‍ പാർട്ടി ക്ലാസ് നടത്തി. കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ അവലോകനം ചെയ്ത് സാമ്ബത്തിക വിദഗ്ധൻ മനാഫ്‌ കൊച്ചു മരക്കാർ സംസാരിച്ചു. കേന്ദ്ര സംസ്ഥാന ബജറ്റ്‌, ഫെഡറല്‍ സംവിധാനത്തിന്‌ സംഘ്‌പരിവാർ സർക്കാർ ഏല്‍പിച്ചുകൊണ്ടിരിക്കുന്ന ആഘാതങ്ങള്‍ എന്നിവയില്‍ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. കേന്ദ്രസർക്കാറില്‍നിന്ന് ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങള്‍ക്കായി ദക്ഷിണേന്ത്യൻ […]

പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം,താമസം എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ താമസനിയമം ചൊവ്വാഴ്ച ചേരുന്ന ദേശീയ അസംബ്ലി ചർച്ചചെയ്യും. അസംബ്ലി സമ്മേളന അജണ്ടയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവാസികളുടെ താമസം സംബന്ധിച്ച കരട് നിയമം നേരത്തേ പലതവണ സമ്മേളന അജണ്ടകളില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും മറ്റു കാരണങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നു. അതിനിടെ, ഈ മാസം പ്രവാസികളുടെ കുടുംബ വിസ, കുടുംബ സന്ദർശന വിസ, ടൂറിസ്റ്റ് വിസ എന്നിവ പുനരാരംഭിച്ചിരുന്നു. പുതിയ താമസ നിയമത്തില്‍ റസിഡൻസി പെർമിറ്റുകള്‍ക്കും പുതുക്കലുകള്‍ക്കും എൻട്രി […]

മസ്കത്ത്: എ.സി.സി വനിത പ്രീമിയർ ട്വന്‍റി20 കപ്പിന് ശനിയാഴ്ച മലേഷ്യയില്‍ തുടക്കമാകും. ഒമാൻ അടക്കം പതിനാറു ടീമുകളാണ് ടൂർണമെന്‍റില്‍ മാറ്റുരക്കുന്നത്. ഗ്രൂപ് എയില്‍ കുവൈത്ത്, സിംഗപ്പൂർ, മ്യാൻമർ, തായ്ലൻഡ് ടീമുകളാണുള്ളത്. ഗ്രൂപ് ബിയിലാണ് ഒമാൻ. ചൈന, ജപ്പാൻ, യു.എ.ഇ എന്നിവരാണ് മറ്റ് ടീമുകള്‍. ഗ്രൂപ് സിയില്‍ ബഹ്റൈൻ, ഇന്തോനേഷ്യ, ഖത്തർ, മലേഷ്യയും ഡിയില്‍ ഭൂട്ടാൻ, ഹോങ്കോങ്, മാലിദ്വീപ്, നേപ്പാള്‍ എന്നിവയാണുള്‍പ്പെട്ടിട്ടുള്ളത്. ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാർ ക്വാർട്ടറില്‍ കടക്കും. ഫൈനലിലെത്തുന്ന […]

മസ്കത്ത്: സാങ്കേതിക തകരാറിനെത്തുടർന്ന് ഒമാൻ എയറിന്‍റെ വിമാനം മിലാൻ വിമാനത്താവളത്തില്‍ വ്യാഴാഴ്ച തിരിച്ചിറക്കിയതായി അധികൃതർ വ്യക്തമാക്കി. മിലാനില്‍നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട ഡബ്ല്യു.വൈ 144 വിമാനമാണ് പറന്നുയർന്നുടനെതന്നെ മിലാൻ മാല്‍പെൻസ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. എല്ലാ ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണ്. യാത്രക്കാർക്ക് ഹോട്ടലുകളില്‍ താമസ സൗകര്യം ഒരുക്കുകയും ഇതര വിമാനങ്ങള്‍ ക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തുവെന്നും ഒമാൻ എയർ പ്രസ്താവനയില്‍ പറഞ്ഞു.

Breaking News

error: Content is protected !!