പ്രവാസി വെല്‍ഫെയർ കുവൈത്ത് എറണാകുളം ജില്ല സമ്മേളനം അബൂഹലീഫ വെല്‍ഫെയർ ഹാളില്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ റഫീഖ്‌ ബാബു ഉദ്ഘാടനം ചെയ്തു. വഹീദ ഫൈസല്‍ പാർട്ടി ക്ലാസ് നടത്തി. കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ അവലോകനം ചെയ്ത് സാമ്ബത്തിക വിദഗ്ധൻ മനാഫ്‌ കൊച്ചു മരക്കാർ സംസാരിച്ചു. കേന്ദ്ര സംസ്ഥാന ബജറ്റ്‌, ഫെഡറല്‍ സംവിധാനത്തിന്‌ സംഘ്‌പരിവാർ സർക്കാർ ഏല്‍പിച്ചുകൊണ്ടിരിക്കുന്ന ആഘാതങ്ങള്‍ എന്നിവയില്‍ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. കേന്ദ്രസർക്കാറില്‍നിന്ന് ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങള്‍ക്കായി ദക്ഷിണേന്ത്യൻ […]

പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം,താമസം എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ താമസനിയമം ചൊവ്വാഴ്ച ചേരുന്ന ദേശീയ അസംബ്ലി ചർച്ചചെയ്യും. അസംബ്ലി സമ്മേളന അജണ്ടയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവാസികളുടെ താമസം സംബന്ധിച്ച കരട് നിയമം നേരത്തേ പലതവണ സമ്മേളന അജണ്ടകളില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും മറ്റു കാരണങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നു. അതിനിടെ, ഈ മാസം പ്രവാസികളുടെ കുടുംബ വിസ, കുടുംബ സന്ദർശന വിസ, ടൂറിസ്റ്റ് വിസ എന്നിവ പുനരാരംഭിച്ചിരുന്നു. പുതിയ താമസ നിയമത്തില്‍ റസിഡൻസി പെർമിറ്റുകള്‍ക്കും പുതുക്കലുകള്‍ക്കും എൻട്രി […]

മസ്കത്ത്: എ.സി.സി വനിത പ്രീമിയർ ട്വന്‍റി20 കപ്പിന് ശനിയാഴ്ച മലേഷ്യയില്‍ തുടക്കമാകും. ഒമാൻ അടക്കം പതിനാറു ടീമുകളാണ് ടൂർണമെന്‍റില്‍ മാറ്റുരക്കുന്നത്. ഗ്രൂപ് എയില്‍ കുവൈത്ത്, സിംഗപ്പൂർ, മ്യാൻമർ, തായ്ലൻഡ് ടീമുകളാണുള്ളത്. ഗ്രൂപ് ബിയിലാണ് ഒമാൻ. ചൈന, ജപ്പാൻ, യു.എ.ഇ എന്നിവരാണ് മറ്റ് ടീമുകള്‍. ഗ്രൂപ് സിയില്‍ ബഹ്റൈൻ, ഇന്തോനേഷ്യ, ഖത്തർ, മലേഷ്യയും ഡിയില്‍ ഭൂട്ടാൻ, ഹോങ്കോങ്, മാലിദ്വീപ്, നേപ്പാള്‍ എന്നിവയാണുള്‍പ്പെട്ടിട്ടുള്ളത്. ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാർ ക്വാർട്ടറില്‍ കടക്കും. ഫൈനലിലെത്തുന്ന […]

മസ്കത്ത്: സാങ്കേതിക തകരാറിനെത്തുടർന്ന് ഒമാൻ എയറിന്‍റെ വിമാനം മിലാൻ വിമാനത്താവളത്തില്‍ വ്യാഴാഴ്ച തിരിച്ചിറക്കിയതായി അധികൃതർ വ്യക്തമാക്കി. മിലാനില്‍നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട ഡബ്ല്യു.വൈ 144 വിമാനമാണ് പറന്നുയർന്നുടനെതന്നെ മിലാൻ മാല്‍പെൻസ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. എല്ലാ ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണ്. യാത്രക്കാർക്ക് ഹോട്ടലുകളില്‍ താമസ സൗകര്യം ഒരുക്കുകയും ഇതര വിമാനങ്ങള്‍ ക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തുവെന്നും ഒമാൻ എയർ പ്രസ്താവനയില്‍ പറഞ്ഞു.

13ാമത് ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരത്തിനു തുടക്കമായി. അഞ്ച് ഘട്ടങ്ങളിലൂടെ നടക്കുന്ന മത്സരത്തില്‍ ലോക പ്രശസ്ത സൈക്കിളോട്ട വിദഗ്ധര്‍ അടങ്ങുന്ന 17 ടീമുകളാണ് പങ്കെടുക്കുക.അഞ്ച് ദിവസങ്ങളായി 867 കിലോ മീറ്ററായിരിക്കും മത്സരാർഥികള്‍ പിന്നിടുക. ദാഖിലിയ ഗവർണറേറ്റിലെ ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തില്‍ നിന്നാണ് തുടങ്ങിയ മത്സരം ഒമാൻ കണ്‍വെൻഷൻ ആൻഡ് എക്‌സിബിഷൻസെൻർ പരിസരത്താണ് സമാപിച്ചത്. 181.5കിലോമീറ്റർ ദൂരമുണ്ടായിരുന്ന ആദ്യ ഘട്ടത്തില്‍ ടീ ജേക്കേ അല്‍ ഊലയുടെ ഓസീസ് […]

കുവൈത്ത്‌ സിറ്റി: ഒരാഴ്ചക്കിടെ കുവൈത്തില്‍നിന്ന് നാടുകടത്തിയത് 841 പ്രവാസികളെ. രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളില്‍ പിടികൂടിയ അനധികൃത താമസക്കാരെയും നിയമലംഘകരെയുമാണ്‌ നാട് കടത്തിയതില്‍ ഭൂരിപക്ഷവും. ഇതില്‍ 51 പേര്‍ പുരുഷന്മാരും 331 പേര്‍ സ്ത്രീകളുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അബ്ബാസിയ പ്രദേശത്ത് നടന്ന പരിശോധനയില്‍ നിരവധി പേർ പിടിയിലായി. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായി രാജ്യത്ത് കർശന പരിശോധനകള്‍ തുടരുകയാണ്. ഗുരുതരമായ ലംഘനങ്ങള്‍ നടത്തുന്ന പ്രവാസികളെ നാടുകടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഉദ്യോഗാർത്ഥികളേയും പ്രവർത്തിപരിചയമുള്ള തൊഴിലാളികളേയും വിദേശ റിക്രൂട്ട്മെന്റിന് സഹായിക്കുന്ന പൊതുമേഖ സ്ഥാപനമാണ് ഒഡെപെക്. ഇതിനോടകം തന്നെ നിരവധി വിജയകരമായ വിദേശ റിക്രൂട്ട്മെന്റ് പൂർത്തീകരിച്ചിട്ടുള്ള സ്ഥാപനം ഇപ്പോഴിതാ വീണ്ടും ഖത്തർ, ഒമാന്‍ എന്നിവിടങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റും പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമാനിലെ ഒരു വെജിറ്റേറിയന്‍ ഹോട്ടലിലേക്ക് വിദഗ്ധനായ ദോശ മേക്കറെയാണ് ആവശ്യം. അതായത് നല്ല രീതിയില്‍ ദോശ ഉണ്ടാക്കാന്‍ അറിയുമെങ്കില്‍ നിങ്ങള്‍ക്ക് ഈ ഒഴിവിലേക്ക് അപേക്ഷിക്കാം. പുരുഷന്മാർക്ക് മാത്രമാണ് അവസരം. എസ് എസ് എല്‍ സിയാണ് അടിസ്ഥാന […]

ഒമാനില്‍ സോഷ്യല്‍ മീഡിയ വഴിയും വെബ്‌സൈറ്റ് വഴിയും ബിസിനസ്, പ്രമോഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ലൈസന്‍സ് അത്യാവശ്യമാണെന്ന് ഒമാന്‍. വാണിജ്യ,വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആണ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവിട്ടത്. ഓണ്‍ലൈന്‍ വഴിയാണ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കാനും അതിന് ഒരു പൊതുസ്വഭാവം കൊണ്ടുവരാനും വേണ്ടിയാണ് ഇത്തരത്തിലുള്ള നിയമം ഒമാന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ‘ഒമാന്‍ […]

കുവൈത്ത് സിറ്റി: കുടുംബ സന്ദർശന വിസ പുനരാരംഭിച്ചതോടെ കുവൈത്തില്‍ ആദ്യദിനം ഗവർണറേറ്റുകളിലെ റെസിഡൻസി ഓഫീസുകളില്‍ വൻ തിരക്ക്. 1,763 വിസ അപേക്ഷകള്‍ സ്വീകരിച്ചു. ഫാമിലി-ബിസിനസ് സന്ദർശന വിസകള്‍ക്ക് ഒരു മാസവും ടൂറിസ്റ്റ് വിസകള്‍ക്ക് മൂന്ന് മാസവും കാലാവധി അനുവദിക്കും. മെറ്റ പോര്‍ട്ടല്‍ വഴി മുൻകൂട്ടി അപ്പോയിൻ്റ്‌മെൻ്റ് ബുക്ക് ചെയ്താണ് റെസിഡൻസി ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ദീര്‍ഘകാലമായി നിര്‍ത്തിവച്ച ഫാമിലി വിസിറ്റ് വിസകള്‍ ഇന്നലെയാണു പുനരാരംഭിച്ചത്. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലെ റെസിഡൻസി […]

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ ഖുറൈൻ മാർക്കറ്റില്‍ നടത്തിയ പരിശോധനകളില്‍ ഉപയോഗശൂന്യമായ 150 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മുബാറക് അല്‍ കബീർ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെൻറ് ഡയറക്ടർ ഡോ. സൗദ് അല്‍ ജലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടത്തിയത്. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളുടെ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട നാല് റിപ്പോർട്ടുകള്‍ നല്‍കിയിട്ടുണ്ട്. ഇന്നലെ രാവിലെ ഖുറൈൻ മാർക്കറ്റ് ഏരിയയിലെ നിരവധി മാർക്കറ്റുകളിലും […]

Breaking News

error: Content is protected !!