എന്‍എച്ച്എസിലെ തുടര്‍ സമരങ്ങള്‍ക്ക് ബദല്‍ സംവിധാനം ഒരുക്കാന്‍ അധികൃതര്‍. ഇന്ത്യയില്‍ നിന്ന് ഡോക്ടര്‍മാരെ റിക്രൂട് ചെയ്യാനാണ് നീക്കം. യുകെയിലേക്ക് വരാന്‍ താല്‍പര്യമുള്ള മലയാളി ഡോക്ടര്‍മാര്‍ക്ക് ഇത് വലിയ അവസരം ഒരുക്കും. വരും മാസങ്ങളില്‍ താല്‍ക്കാലിക ഡോക്ടര്‍മാരെ വന്‍ തോതില്‍ റിക്രൂട്ട് ചെയ്യാനുള്ള സാധ്യത പരിശോധിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ നിര്‍ദ്ദേശിച്ചു. ഇത് ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്കും മികച്ച അവസരമായിരിക്കും. യുകെയില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ള ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ നടപടികള്‍ […]

ഇമിഗ്രേഷന്‍, നാഷനാലിറ്റി സര്‍വീസുകള്‍ക്കുള്ള ഫീസ് വര്‍ധനവ് ഇന്നു നിലവില്‍ വന്നു. കഴിഞ്ഞ ജൂലൈയിലാണ് ഒട്ടുമിക്ക വര്‍ക്ക് വീസകളുടെയും സന്ദര്‍ശന വീസകളുടെയും ഫീസില്‍ 15% വര്‍ധനവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മുന്‍ഗണന വീസകള്‍, സ്റ്റഡി വീസകള്‍, സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ചാര്‍ജിലും കുറഞ്ഞത് 20% വര്‍ധനവാണ് നിലവില്‍ വന്നത്. മിക്ക എന്‍ട്രി ക്ലിയറന്‍സ് ഫീസുകളെയും ജോലി, പഠനം എന്നിവയ്ക്കായി യുകെയില്‍ തുടരുന്നതിനുള്ള പ്രത്യേക അപേക്ഷകളെയും വര്‍ധന ബാധിക്കും . സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍, പഠനത്തിനുള്ള […]

ലണ്ടന്‍: ഫീസ് അടയ്ക്കാമെന്നു വാഗ്ദാനം ചെയ്തു യുകെയിലുള്ള വിദ്യാര്‍ഥികളുടെ പണം തട്ടിയ സംഭവങ്ങളില്‍ ഏറെയും തട്ടിപ്പു സംഘം സര്‍വകലാശാലകളില്‍ പണം അടച്ചത് മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്. പണം അടച്ച് രശീത് സംഘടിപ്പിച്ച ശേഷം റിപ്പോര്‍ട്ട് അടിച്ച് പണം തിരിച്ചു പിടിക്കുന്നതാണ് സംഘത്തിന്റെ രീതി. ജപ്പാനിലും കൊറിയയിലും മറ്റുമുള്ള ആളുകളുടെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നാണ് പണം അടച്ചതായി കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ഡാര്‍ക് വെബില്‍ വില്‍പനയ്ക്കു വച്ചിട്ടുള്ള ക്രെഡിറ്റ് […]

ലണ്ടന്‍: യുകെയില്‍ വംശീയമായ അതിക്രമങ്ങള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ എന്‍എച്ച്എസില്‍ വംശവെറി എത്രത്തോളം നിലനില്‍ക്കുന്നുണ്ട്? വലിയ തോതില്‍ തന്നെ എന്‍എച്ച്എസില്‍ വംശീയത അരങ്ങേറുന്നുണ്ടെന്നും, ഇതൊന്നും പരിശോധിക്കാന്‍ ആരുമില്ലെന്നുമാണ് ഇപ്പോള്‍ ആരോപണം പുറത്തുവരുന്നത്.ഒരു സിഖ് രോഗിയുടെ താടി പ്ലാസ്റ്റിക് ഗ്ലൗസ് ഉപയോഗിച്ച് കെട്ടിയിടകയും, ഇദ്ദേഹത്തെ മൂത്രത്തില്‍ കിടത്തുകയും ചെയ്തെന്നാണ് പുതിയ റിപ്പോര്‍ട്ട്. കൂടാതെ മതപരമായ വിശ്വാസങ്ങളുടെ പേരില്‍ കഴിക്കാത്ത ഭക്ഷണം ഓഫര്‍ ചെയ്ത് ബുദ്ധിമുട്ടില്ലെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.മരണകിടക്കയില്‍ […]

ലണ്ടന്‍: എന്‍എച്ച്എസില്‍ ഈ വാരത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്റുമാരും ഒരുമിച്ച് മൂന്ന് ദിവസത്തോളം പണിമുടക്കുന്നത് റൂട്ടീന്‍ കെയര്‍ സര്‍വീസുകള്‍ തീര്‍ത്തും മുടങ്ങുന്ന അവസ്ഥയ്ക്ക് വഴിയൊരുക്കുമെന്ന് മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് ഈ വാരത്തില്‍ ആയിരക്കണക്കിന് അപ്പോയിന്റ്മെന്റുകള്‍ റീഷെഡ്യൂള്‍ ചെയ്യേണ്ടി വരുമെന്നാണ് കരുതുന്നത്. ഇത്തരത്തിലുള്ള സമരങ്ങളെ തുടര്‍ന്ന് ഒരു മില്യണോളം അപ്പോയിന്റ്മെന്റുകള്‍ നീട്ടി വയ്ക്കേണ്ടി വന്നുവെന്ന കണക്കുകള്‍ പുറത്ത് വന്ന് അധിക ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പാണ് പുതിയ സമരത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളും പുറത്ത് വന്നിരിക്കുന്നത്. […]

16 വയസുള്ള ആണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. പല തവണ കുത്തേറ്റ അഷ്റഫ് ഹബിമാനയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രണ്ട് വ്യത്യസ്ത അക്രമസംഭവങ്ങളിലായി അഞ്ച് കൗമാരക്കാര്‍ക്കാണ് പരുക്കേറ്റത്. ഈ രണ്ട് അക്രമങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് ബെഡ്ഫോര്‍ഡ്ഷയര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 7 […]

ലണ്ടന്‍: യുകെയില്‍ നികുതികള്‍ റെക്കോര്‍ഡ് വര്‍ധനവിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി തിങ്ക് ടാങ്കായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ സ്റ്റഡീസ് (ഐഎഫ്എസ്) വിശകലനം മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം 2024ല്‍ നടക്കുന്ന അടുത്ത പൊതുതെരഞ്ഞെടുപ്പോടെ രാജ്യത്തെ നികുതികള്‍ അടക്കാന്‍ ദേശീയ വരുമാനത്തിന്റെ ഏതാണ്ട് 37 ശതമാനം വേണ്ടി വരുമെന്നാണ് ഐഎഫ്എസ് പ്രവചിച്ചിരിക്കുന്നത്.1948 മുതല്‍ ഈ ഒരു അവസ്ഥയുണ്ടായിട്ടില്ലെന്നും ഐഎഫ്എസ് എടുത്ത് കാട്ടുന്നു. ഏറ്റവും ഫലപ്രദമായ നികുതി വെട്ടിക്കുറയ്ക്കല്‍ തങ്ങള്‍ക്ക് നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് ഐഎഫ്എസിന്റെ റിപ്പോര്‍ട്ടിനോട് […]

ക്രോയ്ഡോണിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെട്ട് 15-കാരി മരണം ഏറ്റുവാങ്ങിയത്. മുന്‍ കാമുകിയെ തിരികെ നേടാനായി പൂക്കളുമായി എത്തിയ 17 കാരനായ വിദ്യാര്‍ത്ഥിയാണ് വിഷയത്തില്‍ ഇടപെട്ട സുഹൃത്തിനെ കുത്തിക്കൊന്നത്. ബസില്‍ വെച്ചുണ്ടായ പ്രശ്നങ്ങളാണ് ക്രോയ്ഡോണിലെ തെരുവില്‍ വെച്ച് തീര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓള്‍ഡ് പാലസ് ഓഫ് ജോണ്‍ വൈറ്റ്ഗിഫ്റ്റ് സ്‌കൂളിലേക്ക് പോകവെയാണ് എലിയാന എന്ന 15-കാരി കൊല ചെയ്യപ്പെട്ടത്. വെറ്റ്ഗിഫ്റ്റ് സെന്ററില്‍ നം.60 ബസില്‍ നിന്നും ഇറങ്ങിയ ഒരു സംഘം […]

ലണ്ടന്‍: അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം അങ്കമാലി സ്വദേശി ജൂഡ് സെബാസ്റ്റ്യനെയാണ് (38) മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പ് പൊതു ഇടങ്ങളില്‍ ജൂഡിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ വീടിനുള്ളില്‍ പൊലീസ് കണ്ടെത്തുന്നത്.വീടിന്റെ വാതില്‍ പൊളിച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയും മക്കളും നാട്ടിലേക്ക് അവധിക്കു പോയ സമയത്താണ് ജൂഡിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജൂഡ് സെബാസ്റ്റ്യനും കുടുംബവും […]

ലണ്ടനിലേക്ക് തിരുവനന്തപുരത്തു നിന്നു നേരിട്ടു വിമാന സര്‍വീസ് ആരംഭിക്കുന്നു. ബ്രിട്ടീഷ് എയര്‍വേയ്സുമായി ചേര്‍ന്ന് ഇന്‍ഡിഗോയാണ് സര്‍വീസ് നടത്തുന്നത്. എല്ലാ ദിവസവും ഒരു സര്‍വീസ് ഉണ്ടായിരിക്കും. മുംബൈ വഴിയാണ് സര്‍വ്വീസ്. ഇരു വിമാനക്കമ്പനികളും ഒപ്പുവച്ച കോഡ് ഷെയറിംഗ് കരാര്‍ അനുസരിച്ച് അടുത്ത മാസം 12നു ശേഷം ഈ റൂട്ടിലെ സര്‍വീസ് ആരംഭിക്കും. ഈ കരാറിന്റെ ഭാഗമായി മുംബൈ വഴി കൊച്ചി – ഹീത്രു സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങള്‍ സര്‍വീസ് നടത്താത്ത റൂട്ടിലേക്കു […]

Breaking News

error: Content is protected !!