ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ സ്‌കൂള്‍ ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ച്‌ 16പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്. ദിമ, അല്‍ തയ്യിന്‍ വിലായത്തിലേക്കുള്ള പാതയിലെ ഗുബ്ര താം ഏരിയയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിച്ച്‌ കൊണ്ടിരിക്കുകയാണെന്ന് വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എജ്യുക്കേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കുവൈത്ത് സിറ്റി: വനിതവേദി കുവൈത്ത് വനിത ദിനാഘോഷവും കുട്ടികള്‍ക്കായി കൗണ്‍സലിങ്ങും സംഘടിപ്പിച്ചു. അബ്ബാസിയ കലാ സെന്ററില്‍ നടന്ന പരിപാടി കല കുവൈത്ത് ജനറല്‍ സെക്രട്ടറി സി. രജീഷ് ഉദ്ഘാടനം ചെയ്തു. വനിതവേദി കുവൈത്ത് പ്രസിഡന്റ്‌ അമീന അജ് നാസ് അധ്യക്ഷത വഹിച്ചു. ഡോ. ജിജിന്‍ രാജന്‍ കൗണ്‍സലിങ് ക്ലാസ് എടുത്തു. ഷംല ബിജു വനിതദിന സന്ദേശം അവതരിപ്പിച്ചു. വനിതവേദി കുവൈത്തിന്റെ മുഖമാസികയായ ജ്വാല മാഗസിന്റെ പ്രകാശനം അഡ്വൈസറി ബോര്‍ഡ്‌ അംഗം […]

നമസ്‌കാരത്തില്‍ ഇമാം മൊബൈല്‍ ഫോണില്‍ നോക്കി ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കുവൈത്ത് നിരോധിച്ചു. ഖുര്‍ആന്‍ ആവുന്നത്ര മനപാഠമാക്കാനാണ് ഔഖാഫ് ആന്‍ഡ് ഇസ്ലാമിക് കാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.നിശാ പ്രാര്‍ത്ഥനകളില്‍ സ്മാര്‍ട്ട്‌ഫോണില്‍ നോക്കി ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് വര്‍ധിച്ച പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.

മസ്‌കത്ത്: റമദാന്‍ മാസത്തില്‍ താമസക്കാരുടെ കെട്ടിടങ്ങളില്‍ നിന്നും ജലവിതരണം വിച്ഛേദിക്കുകയില്ലെന്ന് ഒമാന്‍. താമസകെട്ടിടങ്ങളിലെ ജലവിതരണവുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശങ്ങളിലാണ് ജലവിതരണം വിച്ഛേദിക്കില്ലെന്ന് വ്യക്തമാക്കിയത്. ഒമാന്‍ പബ്ലിക് റഗുലേഷന്‍ അതോറിറ്റിയാണ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. മാര്‍ച്ച്‌ 27നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് ഇതിനകം നടപ്പിലാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. ജലവിതരണം വിച്ഛേദിക്കുന്നതിന് ചുരുങ്ങിയത് പത്തുദിവസം മുന്‍പെങ്കിലും നോട്ടീസ് നല്‍കണം. വാരാന്ത്യങ്ങള്‍ക്കും പൊതുദിവസങ്ങള്‍ക്കും മുമ്ബുള്ള അവസാന പ്രവൃത്തി ദിവസങ്ങളില്‍ ജലവിതരണം വിച്ഛേദിക്കരുതെന്നും […]

ഒമാന്‍ എയര്‍ കേരള സെക്ടറിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ കുറച്ചതിന് പിന്നാലെ എയര്‍ ഇന്ത്യ എക്പ്രസും ഇളവുമായി രംഗത്ത്. കേരളത്തിലെ എല്ലാ സെക്ടറിലേക്കും എയര്‍ ഇന്ത്യ എക്പ്രസ് നിരക്കുകള്‍ കുറച്ചിട്ടുണ്ട്. ഏപ്രില്‍ 11 വരെ കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കാണ് എയര്‍ ഇന്ത്യ എക്പ്രസ് ഈടാക്കുന്നത്. തിരുവന്തപുരത്തേക്കാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യനാവുക. തിരിച്ച്‌ ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും മിതമായ നിരക്കാണ് എയര്‍ ഇന്ത്യ […]

കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അല്‍ ജാബിര്‍ അസ്സബാഹ് നയതന്ത്ര പ്രതിനിധികള്‍ക്കും പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളുടെയും തലവന്മാര്‍ക്കും റമദാന്‍ വിരുന്നൊരുക്കി. സബാഹ് അല്‍ അഹമ്മദ് ഗ്രാന്‍ഡ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മന്‍സൂര്‍ അല്‍ ഒതൈബി,വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍,മുതിര്‍ന്ന മന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍, അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്,കിരീടാവകാശി ശൈഖ് മിശ്‌അല്‍ അല്‍ അഹമ്മദ് അല്‍ […]

കുവൈത്തില്‍ മേയ് മുതല്‍ 2023 അവസാനം വരെ എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കും. പ്രതിദിനം 1,28,000 ബാരല്‍ സ്വമേധയാ വെട്ടിക്കുറക്കുമെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ബദര്‍ അല്‍ മുല്ല അറിയിച്ചു. ഉല്‍പാദനം വെട്ടിക്കുറക്കാനുള്ള ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. 2022 ഒക്‌ടോബര്‍ അഞ്ചിന് നടന്ന 33ാമത് ഒപെക്, നോണ്‍-ഒപെക് മന്ത്രിതല യോഗത്തില്‍ ഉല്‍പാദനം കുറക്കുന്നതിനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനുമുള്ള തീരുമാനത്തിനെ തുടര്‍ന്നാണ് ഈ വെട്ടിക്കുറക്കലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എണ്ണ […]

മസ്കത്ത്: എണ്ണ ഉല്‍പാദനം കുത്തനെ വെട്ടിക്കുറക്കാന്‍ ഒമാനും തീരുമാനിച്ചു.ഈ വര്‍ഷം മേയ് മുതല്‍ അവസാനം വരെ അസംസ്‌കൃത എണ്ണ ഉല്‍പാദനം പ്രതിദിനം 40,000 ബാരല്‍ വീതം വെട്ടിക്കുറക്കാനാണ് തീരുമാനം. ഒപെക് പ്ലസ് രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കുമെന്ന പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണിത്. പത്തുലക്ഷം ബാരലിലേറെ എണ്ണയുല്‍പാദനമാണ് വെട്ടിക്കുറക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനിച്ചത്. രാജ്യാന്തര വിപണയില്‍ എണ്ണയുടെ വില സ്ഥിരത നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണിത്. സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, അല്‍ജീരിയ തുടങ്ങിയ […]

മാന്നാര്‍: ഒമാന്‍ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മാന്നാര്‍ കുട്ടംപേരൂര്‍ പതിനൊന്നാം വാര്‍ഡ് അശ്വതി ഭവനത്തില്‍ സന്തോഷ് പിള്ള (41) മരിച്ചു. ഒമാനിലെ അല്‍വാസന്‍ ഇന്റഗ്രേറ്റഡ് ട്രേഡിങ്ങ് കമ്ബനിയില്‍ മെഷീനിസ്റ്റായി ജോലി ചെയ്യുന്ന സന്തോഷ് ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പം ഫുട്പാത്തിലൂടെ നടന്നു നീങ്ങവേ പിന്നില്‍ നിന്നും സ്‍പോര്‍ട്സ് കാര്‍ ഇടിച്ചാണ് അപകടം. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരാളും മരണപ്പെട്ടു. നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. […]

കുവൈത്തില്‍ അഴിമതിക്കെതിരായ നടപടികള്‍ ശക്തമാക്കി അഴിമതിവിരുദ്ധ അതോറിറ്റിയായ ‘നസഹ’. മൂന്നു വര്‍ഷങ്ങളിലായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും മാധ്യമങ്ങളിലുമായി 68 അഴിമതി സംഭവങ്ങള്‍ കണ്ടെത്തിയതായി അതോറിറ്റി വ്യക്തമാക്കി. അഴിമതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് അതോറിറ്റിയുടെ തീരുമാനം. 2016 മുതല്‍ രാജ്യത്ത് 140ഓളം അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായും അതോറിറ്റി വകുപ്പ് ഡയറക്ടര്‍ ഇസ അല്‍നേസി പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമുണ്ടെങ്കില്‍ തെളിവ് സഹിതം അഴിമതിവിരുദ്ധ ഏജന്‍സിയെ […]

Breaking News

error: Content is protected !!