റമദാന്റെ ഭാഗമായി രാജ്യത്ത് ഫ്‌ളക്‌സിബിള്‍ ജോലി സമയം നിലവില്‍ വന്നു, മൂന്നു ഷെഡ്യൂളുകളിലായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഫ്‌ളക്‌സിബിള്‍ ജോലി സമയം കഴിഞ്ഞ ദിവസം മുതല്‍ നടപ്പായി. റമദാനില്‍ സ്വകാര്യ മേഖലയിലും കമ്ബനികള്‍ ജോലി സമയം കുറച്ചിട്ടുണ്ട്. രാജ്യത്തെ സ്‌കൂളുകളിലും പുതിയ സമയ ക്രമം നിലവില്‍ വന്നു.

കുവൈറ്റ് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈറ്റ് സാല്‍മിയ യൂണിറ്റ് പതിമൂന്നിന്‍റെ വാര്‍ഷിക യോഗം ജിജി കെ.ജോര്‍ജിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. പ്രസിഡന്‍റ് സലിം രാജ്, ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ്, ട്രഷറര്‍ സി.ഒ. കോശി, അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. പുതിയ വര്‍ഷത്തെ ഭാരവാഹികളായി ജിജി കെ .ജോര്‍ജ്(കേന്ദ്ര എക്സിക്യൂട്ടീവ് ), ഹര്‍ഷാദ് (കണ്‍വീനര്‍), ഫൈസല്‍(ജോ. കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

മസ്കത്ത് : സര്‍ക്കാര്‍ മേഖലയില്‍ റംസാന്‍ മാസത്തിലെ ‘ഫ്ലക്സിബിള്‍’ രീതി ജീവനക്കാര്‍ക്ക് ഗുണം ചെയ്യുക മാത്രമല്ല, റോഡുകളിലെ തിരക്ക് ഒഴിവാക്കാനും സഹായിക്കും. ‘ഫ്ലെക്സിബിള്‍’ സംവിധാനം അനുസരിച്ച്‌ സര്‍ക്കാര്‍ മേഖലയിലെ ഔദ്യോഗിക പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ്. യൂണിറ്റ് മേധാവികള്‍ക്ക് രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെയും രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെയും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയും […]

ശൈത്യകാലമായതോടെ ഒമാനില്‍ ടൂറിസം മേഖലയില്‍ ഉണര്‍വ്. ജനുവരിയില്‍ വിനോദ സഞ്ചാരികളുടെ എണ്ണം 177 ശതമാനമാണ് ഉയര്‍ന്നതെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ജനുവരിയില്‍ 2.95 ലക്ഷം വിനോദ സഞ്ചാരികളാണ് സുല്‍ത്താനേറ്റിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ വന്നത്. 2022 ജനുമരിയില്‍ ഇതു 1.06 ലക്ഷം ആയിരുന്നുവെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കു ചൂണ്ടി മന്ത്രാലയം വ്യക്തമാക്കി.ജനുവരിയില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെത്തിയത് യുഎഇയില്‍ നിന്നാണ് .83016 സന്ദര്‍ശകരാണ് ഒമാനിലെത്തിയത്. […]

കുവൈറ്റില്‍ ജോലി ചെയ്യുന്ന ഫിലിപ്പീന്‍സില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ കൂട്ടമായി നാട്ടിലേക്ക് തിരിക്കുന്നു. രാജ്യത്ത് തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഫിലിപ്പിനോ ഗാര്‍ഹിക ജീവനക്കാര്‍ വലിയ തോതില്‍ കുവൈറ്റ് വിടുന്നത്. രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികള്‍ ഒളിച്ചോടിയതുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി മാധ്യമങ്ങള്‍ അറിയിച്ചു. അതേപോലെ ഫിലിപ്പീന്‍സ് എംബസിയില്‍ അഭയം തേടുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്.ഫിലിപ്പീന്‍സ് എംബസിയില്‍ പ്രതിദിനം ഇരുപതിലേറെ വനിതാ ഗാര്‍ഹിക തൊഴിലാളികള്‍ അഭയം […]

കുവൈത്ത്: ഹോട്ടലുകളും കഫേകളും പകല്‍ സമയങ്ങളില്‍ തുറക്കരുതെന്ന് കുവൈത്ത് മുന്‍സിപ്പാലിറ്റിയുടെ നിര്‍ദ്ദേശം. നോമ്ബ് സമയങ്ങളില്‍ റെസ്റ്റോറന്‍റുകളും കഫേകളും അടച്ചിടണമെന്നും ഔദ്യോഗിക ഇഫ്താര്‍ സമയത്തിന് രണ്ട് മണിക്കൂര്‍ മുമ്ബ് മാത്രമേ തുറക്കാവൂവെന്നും കുവൈത്ത് മുന്‍സിപ്പാലിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ റമദാന്‍ ഒന്നു മുതല്‍ പകല്‍ സമയങ്ങളില്‍ റെസ്റ്റോറന്‍റുകളും കഫേകളും അടച്ചിടണം. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ ഫൈന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതുപോലെ ശുചീകരണ തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചതായും […]

മസ്കത്ത്: മലയാളം ഒമാന്‍ ചാപ്റ്റര്‍ നടത്തുന്ന ‘മലയാള മഹോത്സവം 2023’ ഏപ്രില്‍ 28ന് സീബ് റാമി റിസോര്‍ട്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മുതല്‍ കുട്ടികള്‍ മുഖ്യാതിഥിയായ നടനും സാഹിത്യകാരനുമായ ഇബ്രാഹിംകുട്ടി, കവിയും പ്രഫസറുമായ ശ്യാം സുധാകര്‍, മലയാളം ഒമാന്‍ ചാപ്റ്റര്‍ സ്ഥാപക ചെയര്‍മാനും അയര്‍ലന്‍ഡ് പീസ് കമീഷണറുമായ ഡോ. ജോര്‍ജ് ലെസ്‍ലി തുടങ്ങിയവരുമായുള്ള മുഖാമുഖത്തിലൂടെ പരിപാടികള്‍ക്ക് തുടക്കമാകും. മലയാളം മിഷന്‍ മുന്‍ രാജ്യാന്തര പരിശീലകനും അധ്യാപകനുമായ […]

ഒമാന്‍ ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസും (ഒ.സി.സി.ഐ) ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബറും (ഐ.എന്‍.എം.ഇ.സി.സി) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഒമാനിലെയും ഇന്ത്യയിലെയും സാമ്ബത്തിക, വാണിജ്യ, വ്യാപാര പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് ധാരണയിലെത്തിയത്. ഒമാന്‍ ചേംബര്‍ ചെയര്‍മാന്‍ ശൈഖ് ഫൈസല്‍ അല്‍ യൂസഫും ഇന്‍ഡോ ഗള്‍ഫ് ചേംബര്‍ ചെയര്‍മാന്‍ ഡോ. എന്‍.എം. ഷറഫുദ്ദീനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഏഴര ബില്യണ്‍ യു.എസ് ഡോളറിലധികം നിക്ഷേപമുള്ള ആറായിരത്തിലേറെ ഇന്ത്യ -ഒമാന്‍ സംയുക്ത സംരംഭങ്ങളാണ് […]

കുവൈത്ത് സിറ്റി: നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ പ്രവാസി കുവൈതില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്ബ് സ്വദേശിയായ കാട്ടില്‍ പുരയില്‍ ബശീര്‍ (47) ആണ് മരിച്ചത്. 16 വര്‍ഷമായി പ്രവാസിയായിരുന്ന ബശീര്‍, കുവൈത് സിറ്റിയില്‍ പാചകക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. ശനിയാഴ്ച നാട്ടില്‍ പോകാനിരിക്കവെയായിരുന്നു താമസ സ്ഥലത്തുവെച്ച്‌ ഹൃദയാഘാതം മൂലം അന്ത്യം സംഭവിച്ചത്. ഒരു വര്‍ഷം മുമ്ബാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. കുവൈത് സിറ്റിയിലെ മാലിയയിലുള്ള താമസ സ്ഥലത്തുവെച്ചാണ് […]

കുവൈത്ത് കെ.എം.സി.സി റമദാന്‍ മുന്നൊരുക്കം പരിപാടി സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗവും ഐ.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്‍ ഷുക്കൂര്‍ സ്വലാഹി മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി.കള്‍ പ്രവാസി ഭൂമികയില്‍ ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍.കെ ഖാലിദ് ഹാജി, മുഹമ്മദ് അസ്‌ലം, കെ.ടി.പി അബ്ദുറഹിമാന്‍, മുഷ്താഖ് എന്നിവര്‍ സംസാരിച്ചു.

Breaking News

error: Content is protected !!