കുവൈത്ത് സിറ്റി: കുവൈത്തിന്റെ ഹജ്ജ് ക്വോട്ട വര്‍ധിപ്പിക്കുന്നതിനായി സൗദി ഹജ്ജ് മന്ത്രാലയത്തിന് അപേക്ഷ നല്‍കിയതായി എന്‍ഡോവ്‌മെന്റ്, ഇസ്‍ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ കാര്യ വകുപ്പ് ഡയറക്ടര്‍ സത്താം അല്‍ മുസൈന്‍ അറിയിച്ചു. രാജ്യത്തിന് ഈ വര്‍ഷം അനുവദിച്ച ക്വോട്ട 8,000 ആണ്. ഓണ്‍ലൈന്‍ വഴി 40000ത്തോളം അപേക്ഷകള്‍ എത്തിയിരുന്നു. ഉംറയും ഹജ്ജും നിര്‍വഹിക്കാന്‍ ബിദൂനികള്‍ക്ക് അവസരം നല്‍കണം എന്ന അപേക്ഷയും സൗദി ഹജ്ജ് മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി സത്താം അല്‍ […]

കുവൈത്ത് സിറ്റി: ബംഗ്ലാദേശിലെ കോക്‌സ് ബസാറിലുണ്ടായ തീപിടിത്തത്തില്‍ 7000ത്തോളം പേര്‍ക്ക് കുവൈത്തിലെ സന്നദ്ധ സംഘടനയായ നമാ ചാരിറ്റി അടിയന്തര സഹായം എത്തിച്ചു. തീപിടിത്തത്തില്‍ അകപ്പെട്ടവര്‍ക്ക് അവരുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിന് അവശ്യവസ്തുക്കള്‍ നല്‍കാനാണ് ദുരിതാശ്വാസ കാമ്ബയിന്‍ ലക്ഷ്യമിടുന്നത്. ഭക്ഷണസാധനങ്ങള്‍, വെള്ളക്കുപ്പികള്‍, വസ്ത്രങ്ങള്‍, പുതപ്പുകള്‍, മാന്യമായ ജീവിതത്തിനുള്ള മറ്റു മാര്‍ഗങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ചാരിറ്റിയുടെ റിലീഫ് എയ്ഡ് ചീഫ് ഖാലിദ് അല്‍ ഷമ്മരി പറഞ്ഞു. പാര്‍പ്പിടവും ഭക്ഷണവും ഉള്‍പ്പെടെയുള്ള ജീവിതത്തിന്റെ അടിസ്ഥാന […]

മസ്‌കത്ത്: ഗള്‍ഫ് രാജ്യമായ ഒമാന്‍ വന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നു. വിദേശികള്‍ക്ക് വിസയില്ലാതെ ഒമാനിലേക്ക് വരാമെന്നാണ് പ്രഖ്യാപനം. 103 രാജ്യക്കാര്‍ക്കാണ് ഈ അവസരം. യൂറോപ്പ്, ലാറ്റിനമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലുള്ള രാജ്യങ്ങളാണ് പട്ടികയിലുള്ളത്. വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒമാന്‍ ഭരണകൂടത്തിന്റെ തീരുമാനം. അമേരിക്ക, കാനഡ, ബ്രിട്ടന്‍, ജപ്പാന്‍, ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ഇന്ത്യക്കാര്‍ക്ക് ഒമാനിലെത്തിയ ഉടനെ വിസ അനുവദിക്കും. വിസയില്ലാതെ ഒമാനിലെത്തുന്നവര്‍ക്ക് 14 ദിവസമാണ് താമസ അനുമതി […]

മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ മാനേജ്‌മന്റ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സതീഷ് നമ്ബ്യാരുടെ പാനലിന് വിജയം. ബാബു രാജേന്ദ്രന്‍, സി.എം. സര്‍ദാര്‍, ഗോവിന്ദ് നെഗി, സജി അബ്രഹാം, സജ്ഞിത്ത് കനോജിയ, കെ.എം. ഷക്കീല്‍, പി.ടി.കെ ഷമീര്‍, സുഹൈല്‍ ഖാന്‍, എസ്.ഡി.ടി പ്രസാദ്, വിത്സന്‍ ജോര്‍ജ് എന്നിവരാണ് വിജയിച്ചത്. വനിത സ്ഥാനത്തേക്ക് എതിരില്ലാതെ മറിയം ചെറിയാന്‍ നേരെത്ത തിരഞ്ഞടുത്തിരുന്നു. തെരഞ്ഞെടുക്കട്ട 12പേരില്‍നിന്ന് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ട്രഷറല്‍ തുടങ്ങിയ സ്ഥാനങ്ങള്‍ പീന്നീട് […]

1990 ഓഗസ്റ്റ് രണ്ട് മുതല്‍ 1991 ഫെബ്രുവരി 28 വരെ നീണ്ടു നിന്ന ഗള്‍ഫ് യുദ്ധം കുവൈത്തിന് മേല്‍ വലിയ ആഘാതം സൃഷ്ട്ടിച്ച ഒന്നായിരുന്നു. അന്ന് കുവൈത്തില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് അന്ന് കുവൈത്ത് വിട്ട് നാടുകളിലേക്ക് തിരിച്ച്‌ പോരേണ്ടി വന്നത്. എന്നാല്‍ 32 വര്‍ഷങ്ങള്‍ക്കിപ്പുറം അത്തരത്തിലുള്ള ഒരു കൂട്ട തിരിച്ചുപോക്കിന്റെ വക്കിലാണ് കുവൈത്തിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍. കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജോലി അവസാനിപ്പിച്ച്‌ മടങ്ങിയത് […]

കുവൈത്ത് സിറ്റി: പ്രവാസി കൂട്ടായ്മയുടെ പിന്തുണയില്‍ നാലര വര്‍ഷത്തിനുശേഷം തിരുവനന്തപുരം സ്വദേശി നാട്ടിലേക്ക് മടങ്ങുന്നു. നാട്ടില്‍ പോകാന്‍ പണമില്ലാതെ പ്രയാസപ്പെട്ട 53കാരിക്ക് സ്പന്ദനം കുവൈത്ത് ആര്‍ട്സ് ആന്‍ഡ് കള്‍ചറല്‍ അസോസിയേഷന്‍ ടിക്കറ്റ് എടുത്തുനല്‍കിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. വീട്ടുജോലിയില്‍നിന്ന് കിട്ടുന്നതെല്ലാം നാട്ടിലേക്ക് അയക്കുന്നതിനാല്‍ ഇവരുടെ കൈയില്‍ ഒന്നും ബാക്കിയുണ്ടാകില്ല. അങ്ങനെ നാലര വര്‍ഷം കുവൈത്തില്‍ കഴിഞ്ഞു. മകള്‍ അസുഖബാധിതയായതിനാല്‍ കാണാനും നേരിട്ട് ആശ്വസിപ്പിക്കാനും കൊതിച്ച്‌ കാത്തിരുന്നിട്ടും വര്‍ഷങ്ങളായി. ടിക്കറ്റിന്റെ തുക […]

മസ്കത്ത്: ദാഖിലിയ ഗവര്‍ണറേറ്റിലെ മന വിലായത്തില്‍ കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നാടിന് സമര്‍പ്പിച്ച ‘ഒമാന്‍ എക്രോസ് ഏജസ് മ്യൂസിയം ഒമാനിലെ വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ സന്ദര്‍ശിച്ചു. റോയല്‍ കോര്‍ട്ട് അഫയേഴ്സ് സെക്രട്ടറി ജനറല്‍ നാസര്‍ ഹമൂദ് അല്‍ കിന്ദി, ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. മ്യൂസിയത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച അംബാസഡര്‍മാര്‍ ചരിത്ര, നവോത്ഥാന ഗാലറികളിലും പവിലിയനുകളിലും പ്രദര്‍ശിപ്പിച്ചിരിക്കുന്ന കൈയെഴുത്ത് പ്രതികളും മറ്റും നോക്കി കണ്ടു. […]

മസ്കത്ത്: ഒമാനില്‍ ചെറിയ കുറ്റങ്ങള്‍ക്ക് പിഴ അടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജയിലിലകപ്പെട്ടവരെ മോചിതരാക്കാന്‍ സഹായിക്കുന്ന ഫാക് കുര്‍ബ പദ്ധതിയുടെ പത്താം പതിപ്പിന് തുടക്കമായി. ഒമാന്‍ ലോയേഴ്‌സ് അസോസിയേഷനാണ് ഫാക് കുറുബ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഫാക് കുര്‍ബ പദ്ധതി ഒമാനി ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളില്‍നിന്ന് പണം സ്വരൂപിച്ചാണ് ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നത്. 2012ല്‍ തുടങ്ങിയ പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകളെ ജയിലില്‍ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്‌സ് നിര്യാതയായി. എറണാകുളം പോത്താനിക്കാട് എടപ്പാട്ട് ലിസി ബൈജു (54) ആണ് മരിച്ചത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ അല്‍ ജഹ്‌റ – 2 ആശുപത്രിയില്‍ നഴ്‌സായിരുന്നു. രണ്ട് മാസം മുമ്ബാണ് ചികിത്സക്കായി നാട്ടിലേക്ക് പോയത്. ഭര്‍ത്താവ് – പരേതനായ ബൈജു വര്‍ഗീസ്. മക്കള്‍ – ജീവ, ജിത്തു, സംസ്‌കാരം പിന്നീട് നടക്കും.

ആരോഗ്യസംവിധാനത്തില്‍ ലാബുകളുടെ പങ്ക് പ്രധാനമെന്ന് മുബാറക് അല്‍ കബീര്‍ ഹെല്‍ത്ത് ഏരിയ ഡയറക്ടര്‍ വലീദ് അല്‍ ബുസൈരി പറഞ്ഞു.മന്ത്രാലയത്തിന്റെ ലാബുകളെ മിഡിലീസ്റ്റിലെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ റീജനല്‍ ഓഫിസ് പ്രശംസിച്ചതായും ഡോ. അല്‍ ബുസൈരി വ്യക്തമാക്കി. ലാബുകളുമായി ബന്ധപ്പെട്ട കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലബോറട്ടറികളുടെ സുപ്രധാന സ്വഭാവത്തെക്കുറിച്ച്‌ കോണ്‍ഫറന്‍സ് ചീഫ് ഡോ. എബ്തിസാം അല്‍ ജുമ വിശദീകരിച്ചു. ആരോഗ്യസംവിധാനത്തിന്റെ നെടുംതൂണാണ് ലാബുകള്‍. കൃത്യതയോടെയും വേഗത്തിലും രോഗനിര്‍ണയത്തിന് ലാബുകള്‍ ഡോക്ടര്‍മാരെ സഹായിക്കുകയും […]

Breaking News

error: Content is protected !!