കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി കസ്റ്റംസിന്റെ കസ്റ്റഡിയില്‍. റമീസില്‍ നിന്ന് സ്വര്‍ണം വാങ്ങിയവരാണ് പിടിയിലായതെന്നാണ് വിവരം. ഇവരെ കേസന്വേഷിക്കുന്ന കസ്റ്റംസ് സംഘം ചോദ്യം ചെയ്യുകയാണ്. വൈകുന്നേരത്തോടെ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തും. ദീര്‍ഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി ജലാല്‍ ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ജലാല്‍ ഇന്നലെ വൈകുന്നേരത്തോടെ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. റമീസുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. […]

കോഴിക്കോട്​: നാട്ടില്‍ നടക്കുന്ന എല്ലാ പ്രശ്​നങ്ങളും കൊണ്ടുപോയി കെട്ടിയിടാനുള്ള കുറ്റിയായി മുസ്​ലിം സമുദായം മാറിയെന്ന്​ കെ.എം. ഷാജി എം.എല്‍.എ. അഴിമതി, കള്ളക്കടത്ത്​, കൊലപാതകം, ആയുധങ്ങള്‍ പിടിക്കുന്നത്​ തുടങ്ങി എല്ലാ കുറ്റകൃത്യ​ങ്ങളും കൊണ്ടു​െചന്നെത്തിക്കുന്നത്​ ആ കുറ്റിയിലാണ്​. ഇത്​ തികഞ്ഞ ഇസ്​ലാമോഫോബിയയും വംശീയതുമാണെന്നും കെ.എം. ഷാജി ഫേസ്​ബുക്ക്​ പോസ്​റ്റില്‍ പറയുന്നു. പോസ്​റ്റി​​െന്‍റ പൂര്‍ണരൂപം:നമ്മുടെ നാട്ടില്‍ എല്ലാ പൊതുപ്രശ്നങ്ങളും കൊണ്ടുപോയി കെട്ടാനായി ഒരു കുറ്റി തറച്ച്‌ വെച്ചിട്ടുണ്ട്‌; അഴിമതി, കള്ളക്കടത്ത്‌, കൊലപാതകം, ആയുധങ്ങള്‍ പിടിക്കുന്നത്‌ […]

കല്ലമ്ബലം: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം ഒളിച്ചോടിയ മാതാവും കാമുകനും അറസ്റ്റില്‍. കുടവൂര്‍ പുല്ലൂര്‍മുക്ക് കല്ലുവിള വീട്ടില്‍ സിന്ധു (34), ചിറയിന്‍കീഴ്‌ ശാര്‍ക്കര തെക്കതില്‍ വീട്ടില്‍ വിധോവന്‍ (50) എന്നിവരാണ് അറസ്റ്റിലായത്. സിന്ധുവിന്റെ വീടിനു സമീപം കഴിഞ്ഞ ആറു മാസമായി ടാപ്പിംഗ് ജോലി ചെയ്തുവരികയായിരുന്ന വിധോവനുമായി സിന്ധു അടുപ്പത്തിലാകുകയും 10 ഉം, 6 ഉം വയസുള്ള പെണ്‍കുട്ടികളെ ഉപേക്ഷിച്ച്‌ കഴിഞ്ഞ 9 ന് രാവിലെ 10 മണിയോടെ വിധോവനോടൊപ്പം ഒളിച്ചോടുകയുമായിരുന്നു. […]

കോട്ടയത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന വിദ്യാര്‍ഥി തൂങ്ങി മരിച്ചു. കോട്ടയം പായിപ്പാട് സ്വദേശി കൃഷ്ണപ്രിയ ആണ് മരിച്ചത്. 20 വയസ്സായിരുന്നു. റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയ ആറ് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഇന്നലെ രാത്രിയാണ് കൃഷ്ണപ്രിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള സൗകര്യത്തിന് വേണ്ടി കൃഷ്ണപ്രിയയുടെ വീട്ടുകാര്‍ മറ്റു ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. ഇന്നലെ ഉച്ചവരെ വീട്ടുകാരോട് കൃഷ്ണപ്രിയ ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ വൈകിട്ട് കുട്ടിയുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്ന് അയല്‍വീട്ടുകാര്‍ […]

കോ​ട്ടാ​യി: ചാ​ക്കി​ല്‍ കെ​ട്ടി​യ നോ​ട്ടു​ക​ള്‍ ഉ​ണ​ക്കാ​ന്‍ വെ​ച്ച ത​ത്ത മു​ത്ത​ശ്ശി​യു​ടെ വീ​ട്ടി​ലെ മു​റി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ നോ​ട്ട് നി​റ​ച്ച ര​ണ്ടാ​മ​തൊ​രു ചാ​ക്കു​കൂ​ടി ക​ണ്ടെ​ടു​ത്തു. എ​ണ്ണി​യ​പ്പോ​ള്‍ 47,000 രൂ​പ. ആ​ദ്യ​ത്തെ ചാ​ക്കി​ല്‍​നി​ന്ന് കി​ട്ടി​യ​തും ഇ​പ്പോ​ഴ​ത്തേ​തും ചേ​ര്‍​ത്താ​ല്‍ തു​ക 1.5 ല​ക്ഷം ക​വി​യും. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് കോ​ട്ടാ​യി ചെ​റു​കു​ളം പാ​ല​ക്കോ​ട് വീ​ട്ടി​ല്‍ ത​ത്ത (85) ത​​െന്‍റ കൈ​യി​ലെ ചാ​ക്കു​കെ​ട്ട് മ​ഴ ന​ന​ഞ്ഞ​തോ​ടെ കോ​ട്ടാ​യി ചെ​മ്ബൈ ഗ്രൗ​ണ്ടി​ല്‍ സാ​രി വി​രി​ച്ച്‌ നോ​ട്ടു​ണ​ക്കാ​ന്‍ ശ്ര​മി​ച്ച​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട നാ​ട്ടു​കാ​ര്‍ […]

റിയാദ്: ഒമ്ബത് ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ ആഗസ്റ്റ് 20 (മുഹറം ഒന്ന്) മുതല്‍ 70 ശതമാനം സൗദിവത്കരണം നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി സാമൂഹിക വികസന, മാനവ ശേഷി മന്ത്രാലയം അറിയിച്ചു. തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. 2.21ന് ചായ, കോഫി, ഈത്തപ്പഴം, തേന്‍, പഞ്ചസാര, സുഗന്ധ വ്യഞ്ജനങ്ങള്‍, പാനീയങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലും ധാന്യങ്ങള്‍, വിത്തുകള്‍, പൂക്കള്‍, ചെടികള്‍, […]

കുവൈറ്റ് : കുവൈറ്റില്‍ നിന്നും നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ പ്രവാസി മരിച്ചു. കോഴിക്കോട് കോരപ്പുഴ സ്വദേശി തെക്കിടുത്താം വീട്ടില്‍ സുബൈറാണ് മരിച്ചത്. കുവൈറ്റില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന സുബൈര്‍ ജൂലൈ 10നാണ് നാട്ടിലെത്തിയത്. കോവിഡ് ടെസ്റ്റ് നെഗറ്റീവാണ്.

കൊച്ചി : യുഎഇ കോണ്‍സുലേറ്റ് ബാഗ്‌ സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിന് ജാമ്യമില്ലാ വാറന്റ്. പിടികൂടാന്‍ ഇന്റര്‍പോള്‍ സഹായം തേടും. സന്ദീപിന്റെ ബാഗ് നാളെ പരിശോധിക്കും. നിര്‍ണായക തെളിവുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കി. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മൂവാറ്റുപുഴക്കാരന്‍ ജലാല്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി ഇന്ന് കസ്റ്റംസ് പിടിയിലായി. റിമാന്‍ഡില്‍ കഴിയുന്ന റമീസില്‍ നിന്ന് സ്വര്‍ണം കൈപറ്റിയവരാണ് മൂന്നുപേരും. ഇതില്‍ ജലാല്‍ മുന്‍പും സ്വര്‍ണകടത്ത് കേസില്‍ ഉള്‍പ്പെട്ടയാളാണ്. രണ്ടുവര്‍ഷം മുന്‍പ് തിരുവനന്തപുരം […]

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ കുറച്ചു നാളുകളായി കേട്ടു കൊണ്ടിരിക്കുന്ന അജ്ഞാത നിലിവിളി ശബ്ദം ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു. വിജനമായ കെട്ടിടത്തില്‍ നിന്നും എന്നെ രക്ഷിക്കണേ എന്നു ഉച്ചത്തിലുള്ള നിലവിളി ശബ്ദം ആണ് കേള്‍ക്കുക. ഗൈനക്കോളജി ഒ.പിയില്‍ നിന്നും രാത്രി പന്ത്രണ്ടിനും പന്ത്രണ്ടരക്കും ആണ് സ്ത്രീയുടെ നിലവിളി കേള്‍ക്കുക. ശബ്ദം കേട്ട് പരിശോധിക്കാന്‍ ചെന്നാല്‍ ആരെയും കാണാനും കഴിയില്ല. സംഭവം തുടര്‍ കഥയായതോടെയാണ് ആളുകള്‍ ഭയന്ന് ഈ ഭാഗത്തേക്ക് പോകാന്‍ […]

ദില്ലി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്സൈറ്റില്‍ ചെന്നാല്‍ ഫലം അറിയാം. പ്രതീക്ഷച്ചതിലും രണ്ട് ദിവസം നേരത്തെയാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് മൂലം പൂര്‍ത്തിയാക്കാനാവാത്ത പരീക്ഷകള്‍ ഉപേക്ഷിക്കുകയാണെന്നും ജൂലൈ പതിനഞ്ചിന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു സിബിഎസ്‌ഇ ജൂണ്‍ 26ന് സുപ്രീം കോടതിയെ അറിയിച്ചത്. 88.78ശതമാനമാണ് രാജ്യത്തെ വിജയ ശതമാനം വിജയത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചര ശതമാനത്തിന്‍റെ വര്‍ധനയുണ്ട്. ഉയര്‍ന്ന വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ് 97.67 ശതമാനം.

Breaking News