കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി തൃക്കൊടിത്താനം അമര സ്വദേശി പുല്ലമ്ബലവില്‍ ബിബിനെ (23)യാണ് കഴിഞ്ഞ ദിവസം മംഗഫിലെ താമസിക്കുന്ന കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ്. തൃക്കൊടിത്താനം പുല്ലമ്ബലവില്‍ ബിനുകുമാര്‍, മിനി എന്നിവരുടെ മകനാണ്. അവിവിവാഹിതനാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.മൃതദേഹം ഫോറന്‍സിക് പരിശോധനക്കായി കൊണ്ടു പോയി. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ കെ.കെ.എം.എ. മാഗ്‌നറ്റ് ടീമിന്റെ […]

ന്യൂഡല്‍ഹി: എട്ട് പോലിസുകാരെ വെടിവച്ച്‌ കൊന്ന കേസിലെ മുഖ്യപ്രതിയും കൊടും കുറ്റവാളിയുമായ വികാസ് ദുബെ കൊല്ലപ്പെട്ടു. പോലിസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദുബെ വെടിയേറ്റ് മരിച്ചുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലയ്ക്ക് വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടത്. ദുബെയുമായി കാണ്‍പൂരിലേക്ക് പോവുകയായിരുന്നു പോലിസ്. യാത്രക്കിടെ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയും, മറിഞ്ഞ വാഹനത്തില്‍ നിന്ന് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പോലിസ് വെടിവച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ പരിക്കേറ്റ വികാസ് ദുബൈ രക്ഷപ്പെടാന്‍ […]

കൊല്ലം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കോവിഡ് പകര്‍ന്നത് എ.ടി.എം വഴിയെന്ന് വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലാണ് എ.ടി.എം വില്ലനായത്. തുടക്കത്തില്‍ ഉറവിടം അറിയാതിരുന്ന 166 രോഗികളെക്കുറിച്ച്‌ ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇവിടെ ഒരു ആശാപ്രവര്‍ത്തകയ്ക്ക് കോവിഡ് പകര്‍ന്നത് എടിഎം വഴിയാണെന്നാണ് നിഗമനം. തൊട്ടടുത്ത ചാത്തന്നൂര്‍ ക്ലസ്റ്ററില്‍പ്പെട്ട രോഗി സന്ദര്‍ശിച്ച എടിഎമ്മില്‍ ഇവരും എത്തിയിരുന്നു. ഇതേ എടിഎം സന്ദര്‍ശിച്ച മറ്റൊരാള്‍ക്കും കോവിഡ് കണ്ടെത്തിയിട്ടുണ്ട്. ഇയാളില്‍ നിന്ന്​ ഭാര്യയ്ക്കും അഞ്ചുമാസം […]

കോട്ടയ്ക്കല്‍: ദേശീയപാത 66ല്‍ ചങ്കുവെട്ടിക്ക് സമീപം ചിനക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. കോട്ടയ്ക്കല്‍ പറമ്ബിലങ്ങാടി കുന്നത്തുപടി ലിയാഖത്തിന്റെ മകന്‍ റഹ്മാനാണ് (19) മരിച്ചത്. ഒപ്പമുണ്ടായിരുന്ന എടരിക്കോട് സ്വദേശി താജുദ്ദീനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ബൈക്ക് യാത്രികരാണ് അപകടത്തില്‍പ്പെട്ടത്. ഇരുവാഹനങ്ങളും അമിതവേഗതയില്‍ ഒരേ ഭാഗത്തേക്ക് പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം നടന്നയുടന്‍ കാറിലുണ്ടായിരുന്നവര്‍ കാറുപേക്ഷിച്ച്‌ രക്ഷപ്പെട്ടു.

റിയാദ്: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച വിസ ഇളവുകള്‍ ബാധകമാകുന്നത് ആര്‍ക്കാണെന്ന് വിശദമാക്കി സൗദി ജവാസത്ത്. റീ എന്‍ട്രി വിസയുള്ളവരും ഇഖാമ കാലാവധിയുള്ളവരും രാജ്യത്തേക്ക് തിരിച്ചു വരാന്‍ കഴിയാത്തവരുമായവര്‍ക്ക് ഇളവ് ലഭിക്കും. ഇഖാമ, വിസ എന്നിവയുടെ കാലാവധി കഴിയുകയും തിരിച്ചുവരാനാകാതെ രാജ്യത്തിന് പുറത്ത് കുടുങ്ങുകയും ചെയ്തവര്‍ക്കും രാജ്യത്തിനകത്ത് എക്സിറ്റ്, റീ എന്‍ട്രി വിസ അടിച്ച ശേഷം ഉപയോഗിക്കാന്‍ കഴിയാതിരുന്നവര്‍ക്കും സന്ദര്‍ശക വിസയിലെത്തി തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്കും […]

സലാല : പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം നിലമ്ബൂര്‍ ചുങ്കത്തറ സ്വദേശി പുല്ലാട്ട് സന്തോഷ് എബ്രഹാമാണ്(47) സലാലയില്‍ മരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു ഇദ്ദേഹം. തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. എന്നാല്‍ തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ നഴ്‌സായി […]

അബുദാബി: പ്രാദേശിക ഉത്പന്നങ്ങളെയും കൃഷിക്കാരെയും പിന്തുണയ്‌ക്കുന്നതിനായി യുഎഇയിലെ എല്ലാ ലുലു ഹൈപ്പര്‍‌മാര്‍ക്കറ്റുകളിലും “എമിറേറ്റ്‌സ് ഫസ്റ്റ്’ ആരംഭിച്ചു. അബുദാബി ഇക്കണോമിക് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ ഷൊര്‍ഫ, ദുബായ് ഇക്കണോമിക് ഡയറക്ടര്‍ ജനറല്‍ സമി അല്‍ ഖംസി, അബുദാബി ഭക്ഷ്യസുരക്ഷ അതോറിട്ടി ഡയറക്ടര്‍ ജനറല്‍ സയിദ് അല്‍ ആമ്ര്രി, ദുബായി ഭക്ഷ്യ സുരക്ഷാ കമ്മിറ്റി ചെയര്‍മാന്‍ ഒമര്‍ ബുഷാബ് എന്നിവര്‍ സംയുക്തമായാണ് വെര്‍ച്വല്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ […]

കൊച്ചി: അഞ്ചു വയസുകാരി അനുഷ്‌കയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടത് ലോകത്തില്‍ തന്നെ അത്യപൂര്‍വമായ പി-നള്‍ ഗ്രൂപ്പ് രക്തം. ഇതിനായി സാമൂഹിക മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ സന്ദേശം അയച്ച്‌ അന്വേഷണത്തിലാണ് ആശുപത്രി അധികൃതരും രക്തദാതാക്കളുടെ കൂട്ടായ്മകളും. ഗുജറാത്ത് സ്വദേശി സന്തോഷിന്റെ മകള്‍ അനുഷ്‌ക സര്‍ജറിക്കായി എറണാകുളം അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലെ ശസ്ത്രക്രിയാ വിഭാഗം ഐസിയുവില്‍ കഴിയുകയാണ്. കഴിഞ്ഞവര്‍ഷം ജൂലായിലാണ് അനുഷ്‌കയുടെ ജീവന് ഭീഷണിയായ അപകടം നടന്നത്. കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ […]

കീ​ഴാ​റ്റൂ​ര്‍: പി​ഞ്ചു​കു​ഞ്ഞു​ള്‍​പ്പെ​ടെ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ്​ റോ​ഡ​രി​കി​ല്‍ കി​ട​ക്കു​ന്ന​ത്​ ക​ണ്ട്​ ആ ​ബ​സ്​ ജീ​വ​ന​ക്കാ​രു​ടെ ഉ​ള്ളൊ​ന്ന്​ പി​ട​ഞ്ഞു. ആ ​രം​ഗം അ​വ​ഗ​ണി​ച്ച്‌​ ക​ട​ന്നു​പോ​കാ​നാ​യി​ല്ല അ​വ​ര്‍​ക്ക്. സ്​​കൂ​ട്ട​ര്‍ മ​റി​ഞ്ഞ്​ റോ​ഡ​രി​കി​ല്‍ കി​ട​ന്ന കു​ഞ്ഞി​നെ​യും ഉ​പ്പ​യെ​യും ഉ​മ്മ​യെ​യും വാ​രി​യെ​ടു​ത്ത്​ ബ​സു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കു​തി​ച്ചു അ​വ​ര്‍. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട്​ ആ​റോ​ടെ​യാ​ണ്​ പെ​രി​ന്ത​ല്‍​മ​ണ്ണ-​നി​ല​മ്ബൂ​ര്‍ പാ​ത​യി​ല്‍ പൂ​ന്താ​നം പി.​എ​ച്ച്‌.​സി ബ​സ്​ സ്​​റ്റോ​പ്പി​ന്​​ തൊ​ട്ട​ടു​ത്താ​യി റോ​ഡി​ലെ എ​ഡ്​​ജി​റ​ങ്ങി സ്​​കൂ​ട്ട​ര്‍​ മ​റി​ഞ്ഞ​ത്. ഈസ​മ​യം നി​ല​മ്ബൂ​രി​ല്‍​നി​ന്ന്​ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലേ​ക്ക്​ സ​ര്‍​വി​സ്​ ന​ട​ത്തു​ക​യാ​യി​രു​ന്ന ‘ഷ​ബ്​​ന’ ബ​സ്​ […]

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.വട്ടപ്പാറ വെങ്കോട് സ്വദേശിയായ ഇദ്ദേഹം ജൂലായ് നാലാം തീയതി വരെ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തിരുന്നു. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും ആരോ​ഗ്യമന്ത്രി കെ.കെ ശൈലജയും ഉള്‍പ്പെടെയുള്ളവര്‍ ഡ്രൈവറുടെ സമ്ബര്‍ക്കപട്ടികയിലുണ്ട്. പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയും ആരോ​ഗ്യമന്ത്രിയും രണ്ടാം സമ്ബര്‍ക്ക പട്ടികയിലാണ്. ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചീഫ് സെക്രട്ടറിയുടെയും കുടുംബാം​ഗങ്ങളുടെയും സ്രവസാമ്ബിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Breaking News