Gulf

Association

ലണ്ടന്‍: കൊറോണക്കാലത്ത് ഗള്‍ഫ്‌ രാജ്യങ്ങളില്‍ മലയാളികള്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തങ്ങള്‍ എങ്ങും ചര്‍ച്ച വിഷയമാകുമ്പോള്‍ ഇങ്ങ് ലണ്ടനിലും മലയാളികള്‍ വിശക്കുന്നവരെയും ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടുന്നവരെയും സഹായിക്കുന്ന കാര്യത്തില്‍ പിന്നിലല്ല. പ്രളയം മുതല്‍ കൊറോണ വരെയുള്ള എല്ലാ അസന്ദിഗ്ധ ഘട്ടങ്ങളിലും സഹ ജീവികളെ സഹായിക്കാന്‍ മലയാളികള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ലോക്ക് ഡൌണ്‍ മൂലം ജോലിയില്ലാതെ ഭക്ഷണത്തിന് വേണ്ടി ബുദ്ധി മുട്ടുന്ന നൂറു കണക്കിന് അന്താരാഷ്‌ട്ര വിദ്യാര്‍ഥികള്‍ക്കാണ് ‘മലയാളി അസോസിയേഷന്‍ യു.കെ.’ യുടെ നേതൃത്വത്തില്‍ […]

കൊറോണ ആശങ്കയില്‍പെട്ടുഴലുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേരള-കേന്ദ്ര സര്‍ക്കാരുകള്‍ ചെയ്ത നടപടികള്‍ തൃപ്തികരമോ? യു.കെ.യിലെ നൂറു കണക്കിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ആശ്വസിക്കാന്‍ സമയമായോ? പ്രതിപക്ഷ ഉപ നേതാവും മുന്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന ഡോ. എം.കെ. മുനീര്‍ ‘ബ്രിട്ടീഷ് കൈരളി’ ചീഫ് എഡിറ്റര്‍ ഷാഫി മരക്കാറുമായി സംസാരിക്കുന്നു. വീഡിയോ കാണാം

ദോഹ: കൊവിഡ് 19നെതിരായ പ്രതിരോധ മരുന്നിനായി രണ്ട് കോടി(20 മില്ല്യണ്‍) ഡോളറിന്റെ സഹായം പ്രഖ്യാപിച്ച്‌ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി.ലണ്ടനില്‍ നടക്കുന്ന ലോക വാക്‌സിന്‍ ഉച്ചകോടിക്കിടെയാണ് അമീറിന്റെ പ്രഖ്യാപനം. വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചക്കിടെയാണ് ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍സ് ആന്‍ഡ് ഇമ്യൂണൈസേഷന് അമീര്‍ സഹായം പ്രഖ്യാപിച്ചത്. കൊവിഡ് പോരാട്ടത്തില്‍ ലോകാരോഗ്യ സംഘടനയുടെ എല്ലാ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പരിപൂര്‍ണ പിന്തുണ ഉറപ്പുനല്‍കുന്നെന്ന് അമീര്‍ വ്യക്തമാക്കി. […]

റിയാദ്: കൊവിഡ് ബാധിച്ച്‌ സൗദിയില്‍ ആദ്യമായി ഡോക്ടര്‍ മരിച്ചു. പാകിസ്താന്‍ പൗരനായ നയിം ചൗദരിയാണ് വൈറസ് ബാധയെ തുടര്‍ന്ന് മക്കയില്‍ മരിച്ചത്. ഡോക്ടര്‍ക്ക് അധികൃതര്‍ ആദരം അര്‍പ്പിച്ചു. മക്കയിലെ ഹിര ജനറല്‍ ആശുപത്രിയില്‍ ജനറല്‍ സര്‍ജറി ഡിപാര്‍ട്മെന്റില്‍ ജോലിയിലായിരുന്നു അദ്ദേഹത്തിന്റെ ജോലി. രണ്ടു ദിവസം മുമ്ബാണ് ഇദ്ദേഹം മരിച്ചത്. സൗദിയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച ആദ്യഡോക്ടര്‍ കൂടിയാണ് നയിം ചൗദരി. ഡോക്ടറുടെ മരണത്തില്‍ മക്ക ജനറല്‍ വല്‍ ഹംസ മുതെയ്ര് […]

-സല്‍മ ജസീര്‍ – വർണ്ണ വിവേചന മന്ത്രമുണരാത്തപാരിന്നു വേണ്ടി നാം കൈ കൂപ്പി തേടാംവർഗ വിഷം ചീറ്റി നിൽക്കുന്ന മർത്യരെപൊട്ടിചെറിയുവാൻ കൈ കോർത്തു ചേരാം അതികാരികൾ നാടിന്നമൃതായിടേണംഅണയാത്ത ദീപത്തിൻ തിരിയായിടേണംഒരമ്മ പെറ്റ മക്കളായ് നാം അണി ചേർന്നിടേണംഒത്തുകൂടി പാരിൻ ചിത്രം ചന്തമേറ്റിടേണം തായ് വേര് ചെറുതായ തെറ്റിന്നു മാത്രംദുർ വിധി പതിവായ തബലന്റെ ചിത്രംനിറയുന്ന, സാക്ഷരത നിറമാർന്ന നാട്ടിൽചൊരിയില്ല തമ്പുരാൻ കനിവിന്റെ നോട്ടം ഉദരത്തിൽ കിടന്നിട്ട് ഉദയം കൊണ്ടവർ നാംഉണർവ്വുള്ള […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി മരിച്ചു. തിരുവനന്തപുരം വര്‍ക്കല എടവ വെട്ടൂര്‍ റാത്തിക്കല്‍ സ്വദേശി അഷീര്‍ ഖാന്‍ താജുദ്ദീന്‍ (45) ആണ് മരിച്ചത്. ജൂണ് 2നു വൈകുന്നേരം ഫഹാഹീലിലെ താമസ സ്ഥലത്ത് വെച്ച്‌ നെഞ്ചു വേദന അനുഭവപ്പെടുകയും സഹവാസികള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ അദാന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തിരുന്നു. അവിടെ അഡ്മിറ്റ് ആയി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കള്‍ റൂമിലേക്ക് തിരിച്ച്‌ പോകുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തിന്റെ മൊബൈയില്‍ ഫോണ്‍ സ്വിച്ച്‌ […]

റിയാദ് ; വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള പുതിയ 20 വിമാനങ്ങളുടെ പട്ടിക കൂടി റിയാദ് എംബസി പുറത്തിറക്കി. ജൂണ്‍ 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലാണ് വിമാനങ്ങള്‍. റിയാദ്, ദമാം വിമാനത്താവളങ്ങളില്‍ നിന്ന് ഏഴ് വീതവും ജിദ്ദയില്‍ നിന്ന് ആറ് സര്‍വീസുകളുമാണ് പട്ടികയില്‍ ഉള്ളത്. റിയാദില്‍ നിന്ന് ജൂണ്‍ 10ന് കോഴിക്കോട്, 11ന് കണ്ണൂര്‍, 13ന് തിരുവനന്തപുരം, 14ന് കൊച്ചി എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള […]

ദുബായിലെ സ്വകാര്യ സ്കൂളുകള്‍ സെപ്റ്റംബറില്‍ തുറക്കാനൊരുങ്ങുന്നു. നൂ​റോ​ളം സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ എ​ജു​ക്കേ​ഷ​ന്‍ ബി​സി​ന​സ്​ ഗ്രൂ​പ്പി​​ന്റെ വെ​ര്‍​ച്വ​ല്‍ യോ​ഗ​ത്തി​ലാ​ണ്​ നി​ര്‍​ദേ​ശ​മു​യ​ര്‍​ന്ന​ത്. സ്​​കൂ​ളു​ക​ളും കാ​മ്ബ​സു​ക​ളും തു​റ​ക്കു​ന്ന​ത്​ സാ​മൂ​ഹി​ക​മാ​യും സാ​മ്ബ​ത്തി​ക​മാ​യും ഉ​ണ​ര്‍​വു​ണ്ടാ​ക്കു​മെ​ന്ന്​ വി​വി​ധ സ്​​കൂ​ള്‍ മേ​ധാ​വി​ക​ള്‍ പ​റ​ഞ്ഞു. എന്നാല്‍, സ്കൂള്‍ തുറക്കുന്നതുസംബന്ധിച്ച തീയതി യു.എ.ഇ. വിദ്യാഭ്യാസ വകുപ്പോ, സ്വകാര്യ സ്കൂള്‍ അധികൃതരോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വിദ്യാര്‍ഥികളുടെ ആരോഗ്യസുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പുവരുത്തിയശേഷം മാത്രമായിരിക്കും അക്കാദമിക സംവിധാനങ്ങള്‍ ആസൂത്രണംചെയ്യുക. സ്കൂള്‍ തുറക്കുന്നതോടെ നിലവിലെ സാഹചര്യത്തില്‍ സാധാരണ […]

കുവൈത്തില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. തൃശൂര്‍ ചാവക്കാട് മുനക്കക്കടവ് സ്വദേശി ജലാലുദ്ധീന്‍ പോക്കാക്കില്ലത്ത് (46) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു അമീരി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. യര്‍മൂഖില്‍ സ്വദേശി വീട്ടില്‍ പാചകക്കാരനായിരുന്നു. ഭാര്യ:ഷമീറ. മക്കള്‍: ജസീം, ജസീര്‍, ജാഫര്‍. പിതാവ്:പോക്കാക്കില്ലത്ത് മൊയ്‌തീന്‍ കുഞ്ഞു. മാതാവ്: ആയിഷമോള്‍. സഹോദരങ്ങള്‍: അഷ്‌റഫ്(കുവൈത്ത്), ഫൈസല്‍ (ഖത്തര്‍).

ദമാം: സഊദിയില്‍ കൊവിഡ് ബാധിച്ചു മലയാളി യുവാവ് മരണപ്പെട്ടു. കോഴിക്കോട് വടകര കക്കട്ടില്‍ കുറ്റിയില്‍ വീട്ടില്‍ നിജേഷ് (33) ആണ് കിഴക്കന്‍ സഊദിയിലെ ദമാമില്‍ മരണപ്പെട്ടത്. ദമാം ടൊയോട്ടയില്‍ ഹോട്ടല്‍ നടത്തി വന്നിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുമ്ബാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ദമാം സെന്‍ട്രല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊവിഡ് പരിശോധനയില്‍ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. […]

Breaking News