ദുബായ് ; ദുബായിലെ മാളുകളും സ്വകാര്യ മേഖലയിലെ ബിസിനസുകളും ബുധനാഴ്ച മുതൽ പൂര്‍ണ്ണമായും പ്രവര്‍ത്തനം ആരംഭിക്കും. ദുബായ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ജീവനക്കാരും ജനങ്ങളും മാസ്ക്കുകള്‍ ധരിക്കണമെന്നും സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നും കര്‍ശന മുന്നറിയിപ്പ് നല്‍കുന്നു. രോഗങ്ങള്‍ ഉള്ളവരും […]

ആലുവ മണപ്പുറം പാലം നിര്‍മ്മാണ അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള കേസ് തുടരേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പാലം നിര്‍മ്മാണത്തില്‍ അഴിമതിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് തുടരേണ്ടന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചത്. ആലുവ ശിവരാത്രി മണപ്പുറം പാലം അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടി വൈകുന്നുവെന്നാരോപിച്ചുള്ള ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. എന്നാല്‍ പാലം നിര്‍മാണത്തില്‍ ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ അഴിമതി നടത്തിയിട്ടില്ലെന്നാണ് പൊതുമരാമത്ത് […]

തിരുവനന്തപുരം: സംസ്ഥാനത്ത് കാരുണ്യ ബെനവലന്റ് ഫണ്ട് ഉപയോഗിച്ചുള്ള ചികില്‍സാ സഹായം നിലച്ചു. കാരുണ്യ പ്രകാരമുള്ള ധനസഹായത്തിന്റെ കാലയളവ് ദീര്‍ഘിപ്പിച്ച ഉത്തരവില്‍ ആരോഗ്യ, നികുതി വകുപ്പുകള്‍ വ്യക്തത വരുത്താത്തതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. അര്‍ബുദ ബാധിതരായ രോഗികളില്‍ പലരും തിങ്കളാഴ്ച മരുന്നു വാങ്ങാന്‍ ആര്‍സിസിയിലെത്തിയപ്പോഴാണ് കാരുണ്യ ചിക്താസാ സഹായപദ്ധതി നിലച്ച വിവരമറിയുന്നത്.തുടര്‍ന്ന് പണമില്ലാത്തതിനാല്‍ ഇവര്‍ മടങ്ങിപ്പോകുകയായിരുന്നു. 75 പേരാണ് ഒറ്റദിവസം ആര്‍സിസിയിയില്‍ മാത്രം കാരുണ്യ സഹായം ലഭിക്കില്ലെന്നറിഞ്ഞ് നിരാശരായി മടങ്ങിയത്. ഡയാലിസിസിനും മറ്റുമെത്തിയവര്‍ […]

കൊല്ലം: പരവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്ക് ഓഫീസില്‍ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. പൂതക്കുളം സ്വദേശി സത്യവതിയാണ് മരിച്ചത്.ബാങ്കിലെ താല്‍ക്കാലിക കളക്ഷന്‍ ഏജന്റായി ജോലിനോക്കുകയായിരുന്നു ഇവര്‍.ഇന്ന് ഉച്ചക്ക് രണ്ട്മണിയോടെയായിരുന്നു സംഭവം. സ്കൂട്ടറില്‍ ബാങ്കിനുമുന്നിലെത്തിയ ഇവര്‍ താക്കോല്‍ സെക്യൂരിറ്റിയെ ഏല്‍പ്പിച്ചശേഷം ബാങ്കിനുള്ളില്‍ കയറി കൈയില്‍ കരുതിയിരുന്ന പെട്രോള്‍ പൊടുന്നനെ ശരീരത്തിലേക്ക് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഈ സമയം ബാങ്കില്‍ ഉണ്ടായിരുന്ന ജീവനക്കാരും ആളുകളും എമര്‍ജന്‍സി എക്സിറ്റ് വഴി ഓടി […]

അ​ബു​ദാ​ബി: യു​എ​ഇ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പി​ല്‍ ഒ​ന്നാം സ​മ്മാ​നം വീ​ണ്ടും മ​ല​യാ​ളി​ക്ക്. അ​ജ്മാ​നി​ലെ ബേ​ക്ക​റി​യി​ല്‍ സെ​യി​ല്‍​സ്മാ​നാ​യ അ​സെ​യ്ന്‍ മൂ​ഴി​പ്പു​റ​ത്തി​നാ​ണ് 12 ദ​ശ​ല​ക്ഷം ദി​ര്‍​ഹം (ഏ​ക​ദേ​ശം 24 കോ​ടി രൂ​പ) ബു​ധ​നാ​ഴ്ച ബി​ഗ് ടി​ക്ക​റ്റ് ന​റു​ക്കെ​ടു​പ്പി​ല്‍ സ​മ്മാ​ന​മ​ടി​ച്ച​ത്. 28 വ​ര്‍​ഷ​മാ​യി താ​ന്‍ യു​എ​ഇ​യി​ല്‍ ജീ​വി​ക്കു​ന്നു. എ​ല്ലാ പ്ര​വാ​സി​ക​ളെ​യും പോ​ലെ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​മാ​ണ് ത​ന്‍റെ​യും സ്വ​പ്നം. നി​ല​വി​ല്‍ സ്ഥി​ര​ജോ​ലി​യു​ള്ള​തി​നാ​ല്‍ കോ​വി​ഡ് പ്ര​തി​സ​ന്ധി സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്കം ഏ​റെ​ക്കാ​ല​മാ​യി മ​ന​സി​ലു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് താ​ന്‍ […]

ന്യൂഡല്‍ഹി | ഗുജറാത്തിലെ ദാഹജില്‍ ഒരു കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 40ഓളം ജീവനക്കാര്‍ക്ക് പരുക്കേറ്റു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടുത്തം അണക്കാന്‍ പത്ത് ഫയര്‍ ഫോഴ്‌സുകള്‍ തീവ്രശ്രമം തുടരുകയാണ്. ഫാക്ടറി സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് സമീപത്ത് നിന്ന് ജനങ്ങളെ മാറ്റിയിട്ടുണ്ട്. അഗ്രോ – കെമിക്കല്‍ കമ്ബനിയുടെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം. തീപിടുത്തത്തില്‍ ഫാക്ടറി പൂര്‍ണമായും കത്തിയമര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടസമയം 40ഓളം തൊഴിലാളിള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ഭറൂച്ചിലെ […]

– സല്‍മ ജസീര്‍ – അകലുന്നു സത്യം അണയുന്നു വെട്ടംഅനുദിനം വർദ്ധിച്ചിറങ്ങുന്ന സൂത്രംതിരിയായ് തിളങ്ങുന്ന സൂര്യന്നു താപംതിരമാലയെങ്ങോ മടങ്ങുന്ന രാഗംചന്തമുണ്ടെന്തിനും മേലാപ്പിൽ മാത്രംചന്തമറ്റല്ലോ പുറം തോടിനുള്ളoപാപങ്ങൾ പല്ലക്കിലേന്തുന്ന ബന്ധംപാവത്തിനന്നം തടുക്കുന്ന കാലംമനസ്സിന്നകക്കാമ്പിലിത്തിരി സത്യംമായാതെയേറ്റിയാലത് ബഹു കുറ്റംനീതിതൻ സായൂജ്യമെങ്ങോ പറന്നുപോയ്‌നീലക്കുയിൽപാട്ടു മെന്നോ നിലച്ചുപോയ്‌മായുന്നുവോ നീളേ നീളേ വസന്തംമറയുന്നു വോ സ്നേഹപൈതൃകം മണ്ണിൽ

കോഴിക്കോട്: സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനം തുടങ്ങിയെങ്കിലും പല സ്ഥലങ്ങളിലും അത് ലഭ്യമാകുന്നില്ല. അതിനൊപ്പം മഴക്കാലം കൂടിയായതോടെ പട്ടികജാതി കോളനികളില്‍ ദുസഹമായ അവസ്ഥയാണുള്ളത്. മഴ തുടങ്ങിയതോടെ ചോര്‍ന്നൊലിക്കാത്ത ഒരൊറ്റ വീടുകളില്ലാത്ത അവസ്ഥയാണ് കോഴിക്കോട് നഗര മധ്യത്തിലെ കേലാട്ട് കുന്ന് പട്ടികജാതി കോളനിയില്‍. ഓണ്‍ലൈന്‍ പഠന സംവിധാനങ്ങളെക്കുറിച്ചൊന്നും അറിവില്ലാത്തതിനാല്‍ കുട്ടികളുടെ ഭാവിയെ ബാധിക്കുമോയെന്ന ആശങ്കയും കോളനിവാസികള്‍ക്കുണ്ട്. ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സാധ്യതയൊക്കെ എത്രത്തോളം സാധ്യമാകുമെന്ന് ഇവരുടെ ജീവിത വഴികളിലൂടെ […]

Breaking News