സമീപകാലത്ത് ലണ്ടനിൽ ഏറ്റവുമധികം പേർ പങ്കെടുത്ത പ്രകടനമാണ് മാർബിൾ ആർച്ചിൽ നിന്ന് ഇസ്രയേൽ എംബസി വരെ നടന്നത്. ഫലസ്തീൻ രാഷ്ട്രത്തെ ഉപാധികളില്ലാതെ ബ്രിട്ടൻ പിന്തുണക്കണമെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ, ഇസ്രായേൽ എംബസിക്കു മുന്നിൽ നടത്തിയ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

രാജകുടുംബത്തിലെ ജീവിതം പകര്‍ന്നുതന്നത് വേദനകള്‍ മാത്രം. തന്റെ കുട്ടികള്‍ക്കെങ്കിലും ആ ഗതി വരരുത് എന്നാഗ്രഹത്തിലാണ് കൊട്ടാരം വിട്ടിറങ്ങിയതെന്നും ഹാരി. അമേരിക്കയിലെ ഒരു മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട പോഡ്കാസ്റ്റിലാണ് ഹാരി തുറന്നടിച്ചത്. തന്റെ പിതാവ് ചാള്‍സ് രാജകുമാരനെതിരെയും ഹാരി പൊട്ടിത്തെറിച്ചു. തന്റെ അമ്മയോട് കൊട്ടാരം കാണിച്ച അനീതി പൊറുക്കാനാവാതെ തനിക്ക് 20 വയസ്സുള്ളപ്പോള്‍ തന്നെ കൊട്ടാരം വിടാന്‍ താന്‍ ഉദ്ദേശിച്ചിരുന്നതായും ഹാരി വെളിപ്പെടുത്തി. ഇസ്രായേൽ: ഗസ്സയിൽ രക്തചൊരിച്ചിൽ നടത്തി ഇസ്രായേലിൽ ഭരണം […]

നേപ്പാൾ വഴി യാത്ര ചെയ്യുന്ന സൗദി പ്രവാസികൾക്ക് വീണ്ടും തിരിച്ചടി. അന്താരാഷ്ട്ര വിമാന യാത്രാ വിലക്ക് നേപ്പാൾ മെയ് 31 വരെ നീട്ടി. അയ്യായിരത്തോളം പേരാണ് കാഠ്മണ്ഡുവില്‍ കുടുങ്ങിയത്. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് ഈ മാസം ആറാം തിയ്യതി മുതൽ നിലവില്‍ വന്ന വിമാനയാത്രാ വിലക്ക് ഈ മാസം അവസാനം വരെ ദീർഘിപ്പിച്ചത്. സൗദി അറേബ്യയിലേക്ക് പോകാൻ എത്തിയ അയ്യായിരത്തോളം പ്രവാസികളാണ് ഇതോടെ ദുരിതത്തിലായത്.

ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയും പലസ്തീന്‍ ജനതയ്ക്ക് പിന്തുണയര്‍പ്പിച്ചും ദോഹയില്‍ കൂറ്റന്‍ ഐക്യദാര്‍ഡ്യ സംഗമം. ഇമാം മുഹമ്മദ് അബ്ദുല്‍ വഹാബ് പള്ളി ചത്വരത്തില്‍ നടന്ന സംഗമത്തില്‍ സ്വദേശികളും പ്രവാസികളുമുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. പലസ്തീന്‍റെയും ഖത്തറിന്‍റെയും പതാകകളുമായാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. ഹമാസ് രാഷ്ട്രീയ കാര്യ തലവന്‍ ഇസ്മയില്‍ ഹനിയ്യ വേദിയിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്തു. ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്നും പലസ്തീനി ജനത മുട്ടുമടക്കില്ലെന്നും ഹനിയ പറഞ്ഞു. സ്വന്തം നിലയ്ക്കും അറബ് ലീഗ് നീക്കങ്ങള്‍ക്ക് നേതൃത്വം […]

ഹൂസ്റ്റണ്‍: അമേരിക്കയില്‍ ‘ഇന്ത്യക്കായി’ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. അത്ഭുതപ്പെടേണ്ട. സംഭവം സത്യമാണ്.ടെക്സാസിലെ വീട്ടില്‍ വളര്‍ത്തിയിരുന്നഇന്ത്യയെന്ന് വിളിപ്പേരുള്ള ബംഗാള്‍ കടുവയെയാണ് കാണാതായത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ കടുവ റോഡിലിറങ്ങിയതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. പിന്നീട് കടുവ എവിടെ പോയെന്ന് കണ്ടു പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കടുവയുടെ ഉടമസ്ഥനായ 26 കാരനായ വിക്ടര്‍ ഹ്യൂഗോ കുവീയാസ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലൈസന്‍സില്ലാതെയാണ് ഇയാള്‍ കടുവയെ സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. കടുവയെ കണ്ടു എന്ന് പറയുന്ന […]

കുവൈറ്റ് സിറ്റി: ഹൃദയാഘാതമൂലം കണ്ണൂര്‍ സ്വദേശി കുവൈറ്റില്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്ബ് പുറക്കളം സ്വദേശി മനോജ് കണിയാന്‍ കണ്ടി (55) യാണ് മരിച്ചത്. കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്ബനിയില്‍ ഹിസ്കോ കോണ്‍ട്രാക്ടിങ് കമ്ബനി വഴി ജോലി ചെയ്യുകയായിരുന്നു. സുജിതയാണ് ഭാര്യ. ഒരു മകളുണ്ട്.

ദുബായ്: കഴിഞ്ഞ ഒരു വര്‍ഷമായി എക്സ്പോ 2020 ദുബായ് തങ്ങളുടെ ജീവനക്കാരുടെയും സന്ദര്‍ശകരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നടപടികളും തയ്യാറാക്കുന്ന തിരക്കിലാണ്. ഏറ്റവും പുതിയ യുഎഇ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നുവെന്ന് ഇവന്റ് സംഘാടകര്‍ പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. സൈറ്റിലുടനീളം കോണ്‍‌ടാക്റ്റ് പോയിന്റുകള്‍‌ ഏറ്റവും കുറഞ്ഞത് നിലനിര്‍ത്തുന്നതിന് എക്സ്പോ 2020 റോബോട്ടുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്ലെങ്കില്‍ എഐ പോലുള്ള പ്രായോഗിക സാങ്കേതികവിദ്യ അവതരിപ്പിച്ചു. എന്നാല്‍ മറ്റുള്ളവര്‍‌ക്കും […]

ഒമാന്‍: രാത്രികാല യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒമാന്‍ നീക്കി. ഭക്ഷ്യസ്ഥാപനങ്ങള്‍ ഒഴികെയുള്ള വാണിജ്യ-വ്യാപാര സ്ഥാപനങ്ങളില്‍ രാത്രി 8 മുതല്‍ പുലര്‍ച്ചെ 4 വരെ സന്ദര്‍ശകര്‍ക്കു പ്രവേശനമില്ലെങ്കിലും ഹോം ഡെലിവറി അനുവദിക്കും. ഭക്ഷ്യസ്ഥാപനങ്ങളിലടക്കം 50% പേര്‍ക്കു മാത്രമേ നില്‍ക്കാന്‍ സാധിക്കുകയുള്ളു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ തൊഴിലിടങ്ങളില്‍ ജോലിക്കെത്തണമെന്ന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോം ആണ് ഇവര്‍ക്ക് നല്‍കിയിരുന്നത് അതാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. ജോലിസ്ഥലത്ത് എത്തിച്ചേരാത്ത പകുതി […]

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത മൂന്നുമണിക്കൂറില്‍ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. പത്തനംതിട്ട ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ 40 കി.മി.വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. […]

കൊച്ചി: കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല 2021 ജൂണ്‍ 12, 13, 14 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന, സര്‍വകലാശാലയുടെ വിവിധ അക്കാദമിക് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷ ക്യാറ്റ് – 2021 മാറ്റി വച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് അഡ്മിഷന്‍ വിഭാഗം ഡയറക്ടര്‍ അറിയിച്ചു.

Breaking News

error: Content is protected !!