ലണ്ടന്‍ : കോവന്‍ട്രിയിലെ രണ്ട് ഫുഡ്‌ ഫാക്ടറികളില്‍ വ്യാപകമായി കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രണ്ട് ഫഫാക്ടറികളും അടച്ചിട്ടു. മാര്‍ക്സ് ആന്‍ഡ്‌ സ്പെന്‍സറിന് വേണ്ടി സാന്‍ഡ്‌വിച്ചുകള്‍ സപ്ലെ ചെയ്യുന്ന കമ്പനിയാണ് ഈ ഫാക്ടറികള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. കോവന്ട്രി യിലെ ഫിഫ്സ് സപ്ലെ സെന്‍റര്‍, ഇതിന്‍റെ തന്നെ ഭാഗമായ നോര്‍ത്താപ്ട്ടണിലെ ഗ്രീന്‍കോര്‍ ഫാക്ടറി എന്നിവിടങ്ങളിലാണ് വ്യാപകമായ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നോര്‍ത്താപ്ട്ടണിലെ ഫാക്ടറിയില്‍ 2100 ജോലിക്കാരും കോവന്ട്രിയില്‍ 186 […]

ലണ്ടന്‍ : ഇംഗ്ലണ്ടില്‍ ഇത് വരെ 34 ലക്ഷത്തോളം പേര്‍ക്ക് കൊറോണ ബാധയേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇത് ഇംഗ്ലണ്ടിലെ മൊത്തം ജന സംഖ്യയുടെ 6 ശതമാനം വരും. യുകെയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ ഉയര്‍ന്ന ഇന്‍ഫക്ഷന്‍ റേറ്റ് ഉണ്ടെന്നാണ് ഈ റിപ്പോര്‍ട്ട് വെളിവാക്കുന്നത്. ലണ്ടനിലെ പ്രശസ്തമായ ഇമ്പീരിയല്‍ കോളേജ് ആണ് ഇത് സംബന്ധമായ പഠനം നടത്തിയത്. ഒരു ലക്ഷം പേരില്‍ നടത്തിയ ആന്‍റി ബോഡി ടെസ്റ്റ്ന്‍റെ അടിസ്ഥാനത്തില്‍ ആണ് ഇമ്പീരിയല്‍ കോളേജ് റിപ്പോര്‍ട്ട് […]

ഗ്രാമഫോൺ റിക്കാർഡുകളിലും വേദികളിലും നിറഞ്ഞു നിന്ന പ്രഗത്ഭനായ ഗായകനായിരുന്നു കെ.എസ്.കൃഹമ്മദ് കുട്ടി. സദസ്സിനെ മുഴുവൻ നെഞ്ചോടു ചേർത്തുവെച്ച് ആസ്വാദനത്തിൻ്റെ  മറ്റൊരു ലോകത്തേക്കു നയിക്കാനുള്ള മാസ്മരികത അദ്ദേഹത്തിൻ്റെ പാട്ടു സംഘത്തിനു വശമുണ്ടായിരുന്നു.   1937 ല്‍ മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ നാടായ കൊണ്ടോട്ടിക്കടുത്ത തുറക്കല്‍ പ്രദേശത്ത് കരിമ്പുലാക്കല്‍ സൈദാലിയുടെയും ചൊക്ളി ഫാത്തിമയുടെയും മകനായി ജനിച്ചു. വളരെ ചെറുപ്പത്തില്‍ തന്നെ മുഹമ്മദ് കുട്ടിക്ക് പാട്ടും സംഗീതവും ഇഷ്ടമായിരുന്നു.. സ്കൂളിലും മദ് റസയിലടക്കം കിട്ടുന്ന വേദികളിലെല്ലാം […]

ലണ്ടന്‍ : സ്കോട്ട്ലാണ്ടിലെ അബര്‍ദീനില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. മറ്റു ആറു യാത്രക്കാരുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാവിലെ ആറരയോടെയാണ് സ്കോട്ട്ലാണ്ടിനെ നടുക്കിയ ട്രെയിന്‍ അപകടം നടന്നത്. കനത്ത മഴയെതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ട്രെയിന്‍ പാളം തെറ്റിയതാണ് അപകട കാരണം. ബുധനാഴ്ച രാവിലെ അബര്‍ദീനില്‍ നിന്നും സ്റ്റോന്‍ഹെവനിലേക്ക് പോയ ട്രെയിന്‍ ആണ് അപകടത്തില്‍പെട്ടത്. അതിരാവിലെ സര്‍വീസ് നടത്തുന്ന നാല് ബോഗികള്‍ മാത്രമുള്ള ട്രെയിനില്‍ വളരെ കുറച്ച് യാത്രക്കാര്‍ […]

ലണ്ടന്‍ : 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് സമാനമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് (Economic Recession) യുകെ സമ്പദ് വ്യവസ്ഥ കടന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കീഴിലുള്ള ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റസ്ട്റ്റിക്സ് ഇത് സംബന്ധമായ വിശദീകരണങ്ങള്‍ പുറത്തു വിട്ടത്. കൊറോണ വൈറസ് ആക്രമണവും തുടര്‍ന്നുള്ള ലോക്ക് ഡൌണുമാണ് ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യമായാണ് വികസിത രാജ്യം തങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലാണ് […]

ലണ്ടന്‍ : സ്കോട്ട്ലാന്‍ഡ് സ്വാതന്ത്ര്യത്തിനു വേണ്ടി പുതിയ റഫറണ്ടം നടത്താനുള്ള സ്കോട്ട്ലാന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. അടുത്ത പൊതു തെരെഞ്ഞെടുപ്പിന്റെ കുടെ സ്കോട്ടിഷ് റഫറണ്ടവും നടത്താനായിരിന്നു സ്കോട്ട്ലാന്‍ഡിലെ ഭരണ കക്ഷിയായ SNP യുടെ ശ്രമം. എന്നാല്‍ 2014 ലെ റഫറണ്ടത്തില്‍ നിന്നും വ്യത്യസ്തമായി കടുത്ത എതിര്‍പ്പുകള്‍ ആണ് ഇത്തവണ ഭരണ കക്ഷിയെയും നേതാവ് നിക്കോള സ്റ്റര്‍ജനെയും കാത്തിരിക്കുന്നത്. മുന്‍ ലേബര്‍ എംപി ജോര്‍ജ് ഗാല്ലോവെ […]

ലണ്ടന്‍ : യുകെയില്‍ കൊറോണ ഇന്‍ഫക്ഷന്‍ റേറ്റില്‍ പൊടുന്നനെയുള്ള വര്‍ധനയൊന്നും ജനങ്ങളെ ഭീതിപ്പെടുത്തുന്നില്ല. വെട്ടിത്തിളങ്ങുന്ന വെയിലില്‍ ബീച്ചുകളും പാര്‍ക്കുകളും തേടി ബ്രിട്ടീഷുകാര്‍ നെട്ടോട്ടമോടുകയാണ്. ബ്രിട്ടീഷുകാരുടെ പോപ്പുലര്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളായിരുന്ന സ്പെയിന്‍, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള യാത്രക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈയിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ രാജ്യങ്ങളില്‍ നിന്നും തിരിച്ചു വരുന്നവര്‍ക്ക് കോറന്‍റ്റയ്ന്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ആണ് സര്‍ക്കാര്‍ ഏര്‍പെടുത്തിയിരിക്കുന്നത്. ഈ വിലക്കിനെ തുടര്‍ന്ന് യുകെയിലെ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും അഭൂതപൂര്‍വമായ തിരക്കാണ് […]

ലണ്ടന്‍: യുകെയില്‍ കൊറോണ വൈറസ് ബാധ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ അടുത്ത മാസം രാജ്യമൊട്ടാകെ വീണ്ടും ലോക്ക് ഡൌണ്‍ നടപ്പാക്കേണ്ടി വരുമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ മുന്‍ ശാസ്ത്ര ഉപദേഷ്ടാവ് സര്‍ ഡേവിഡ്‌ കിംഗ്‌. “രണ്ടാം ഘട്ട വൈറസ് ബാധ തടയുന്നതിന് സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ചിട്ടയായ നടപടികള്‍ സ്വീകരിക്കണം. സ്കൂളുകള്‍ തുറക്കാനുള്ള ഒരു സാഹചര്യം ഇപ്പോള്‍ ഇല്ല”. ഇന്‍ഫക്ഷന്‍ റേറ്റില്‍ കാര്യമായ കുറവ് വന്നതിനു ശേഷം മാത്രമേ സ്കൂളുകള്‍ തുറക്കുന്നതിനെ […]

ലണ്ടന്‍ : കുടിയേറ്റക്കാര്‍ ബ്രിട്ടനിലേക്ക് കുടിയേറുന്നത് തടയാന്‍ ഫ്രാന്‍സിലെ കടല്‍ത്തീരങ്ങളില്‍ പട്രോളിംഗ് നടത്താന്‍ ഫ്രഞ്ച് പോലിസ് തയാറാണെന്ന് ഫ്രാന്‍സ്. എന്നാല്‍ ഇതിന്റെ ചെലവിലേക്കായി ബ്രിട്ടന്‍ ഓരോ വര്‍ഷവും 30 മില്ല്യന്‍ പൌണ്ട് ഫ്രഞ്ച് സര്‍ക്കാരിന് നല്‍കണം. ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ഈ ഓഫറിനെ കുറിച്ച് ഫ്രഞ്ച് കോസ്റ്റ് ഗാര്‍ഡുമായി ചര്‍ച്ച നടത്താന്‍ പ്രത്യേക ദൂതനായി മുന്‍ റോയല്‍ മറീന്‍ കമ്മാണ്ടോ ഡാന്‍ മഹോണിയെ ചുമതലപ്പെടുത്തി. കഴിഞ്ഞ 5 ദിവസത്തിനുള്ളില്‍ […]

ലണ്ടന്‍ : ലോക്ക് ഡൌണ്‍ സമയത്ത് ബ്രിട്ടനിലെ തൊഴിലുകള്‍ സംരക്ഷിക്കാന്‍ വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപം കൊടുത്ത ‘ഫര്‍ലോ’ ഒക്ടോബറിനു ശേഷവും തുടരാന്‍ സാധ്യത. പ്രധാന മന്ത്രി ബോറിസ് ജോണ്‍സനും ചാന്‍സലര്‍ ഋഷി സുനാകും ഓഗസ്റ്റ് അവസാനത്തോടെ ഫര്‍ലോ അവസാനിപ്പിക്കുമെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും, ഫര്‍ലോ വീണ്ടും നീട്ടണമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നത്. ജോലി സ്ഥലങ്ങളില്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് അടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നിടത്തോളം കാലം ഫര്‍ലോ […]

Breaking News