കുവൈത്ത് സിറ്റി: സമൂഹമാധ്യങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍ക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി അധികൃതർ. വാട്ട്‌സ്‌ആപ്, ഇ-മെയിലുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവയിലൂടെ വർധിച്ചുവരുന്ന വഞ്ചന, തട്ടിപ്പ് ശ്രമങ്ങള്‍ എന്നിവയെക്കുറിച്ച് വാണിജ്യ മന്ത്രാലയം പൊതുജനങ്ങള്‍ക്ക് കർശന മുന്നറിയിപ്പ് നല്‍കി. രജിസ്റ്റർ ചെയ്യാത്ത നമ്ബറുകള്‍, വ്യാജ കമ്ബനികള്‍, സംശയാസ്പദമായ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെ ഉപഭോക്താക്കളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ വലവിരിക്കുന്നതായും ഇത്തരം വഞ്ചനക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം ഉണർത്തി. അജ്ഞാതരായ കക്ഷികള്‍ക്ക് വാചക സന്ദേശങ്ങളിലൂടെയോ വാട്സ്‌ആപ് വഴിയോ […]
Gulf
മസ്കത്ത്: സ്വകാര്യ മേഖലയില്‍ തൊഴില്‍ മന്ത്രാലയം തരംതിരിച്ച ‘സെമി സ്‌കില്‍ഡ്'(അർധ നൈപുണ്യമുള്ള) ജോലികളില്‍ ഏർപ്പെട്ടിരിക്കുന്ന പ്രവാസികള്‍ക്ക് ലൈസൻസ് നല്‍കില്ലെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയം അറിയിച്ചു. ഇത്തരക്കാർക്ക് വിദേശ നിക്ഷേപ ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെക്കും. ഇവര്‍ക്ക് നിക്ഷേപമിറക്കി കമ്ബനികള്‍ സ്ഥാപിക്കുന്നതിനുള്ള അവസരമാണ് എടുത്തുകളയുന്നത്. വ്യാജ വിദേശ നിക്ഷേപ ലൈസൻസ് അപേക്ഷകളുടെ എണ്ണം കുറക്കുന്നതിനുള്ള മന്ത്രാലയത്തിന്‍റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. തൊഴില്‍ മന്ത്രാലയം തരംതിരിച്ച ‘അർധ നൈപുണ്യമുള്ള’ […]
മസ്കത്ത്: കാറിന് തീവെച്ച സംഭവത്തില്‍ രണ്ടുപേരെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍നിന്ന് റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. സുഹാര്‍ വിലായത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. നിര്‍ത്തിയിട്ട കാര്‍ തീവെച്ച് നശിപ്പിക്കുകയായിരുന്നു. അറസ്റ്റിലായവർക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ വാടക തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ക്കായി ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോം സജ്ജമാക്കുമെന്ന് നീതിന്യായ മന്ത്രി ഡോ. മുഹമ്മദ് അല്‍ വാസ്മി. കേസുകളുമായി ബന്ധപ്പെട്ട കരാറുകള്‍, വിധികള്‍, എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ എന്നിവയായിരിക്കും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി കൈകാര്യം ചെയ്യുക. ഇതോടെ താമസ-വാണിജ്യ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റല്‍ ചാനലുകള്‍ വഴി പരിഹരിക്കാൻ കഴിയും. അതിനിടെ രാജ്യത്ത് അപ്പീല്‍ കാലയളവ് 30 ദിവസത്തേക്ക് നീട്ടിയതായി മുഹമ്മദ് അല്‍ […]
കുവൈത്ത് സിറ്റി: വാട്സ്‌ആപ്പ്, ഇമെയിലുകള്‍, വെബ്സൈറ്റുകള്‍ എന്നിവയിലൂടെ വർദ്ധിച്ചുവരുന്ന തട്ടിപ്പുകളെ തുടർന്ന് വാണിജ്യ മന്ത്രാലയം പൊതുജനങ്ങള്‍ക്ക് കർശന മുന്നറിയിപ്പ് നല്‍കി. രജിസ്റ്റർ ചെയ്യാത്ത നമ്ബറുകള്‍, വ്യാജ കമ്ബനികള്‍, സംശയാസ്പദമായ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെ ഉപഭോക്താക്കളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ വലവിരിക്കുകയാണ്. ഇത്തരത്തിലുള്ള നിരവധി കേസുകളാണ് രാജ്യത്ത് ദിവസവും രജിസ്റ്റർ ചെയ്യുന്നത്. വ്യക്തിഗത തിരിച്ചറിയല്‍ നമ്ബർ യാതൊരു കാരണവശാലും പങ്കുവെക്കരുത്. സംശയാസ്പദമായ മെയിലുകളിലോ ലിങ്കുകളിലോ ഒരു കാരണവശാലും ക്ലിക്ക് ചെയ്യാൻ പാടില്ല. ഡെബിറ്റ്, […]
മസ്‌കത്ത്: സെപ്തംബറില്‍ 1,285 പ്രവാസികളെ നാടുകടത്തി ഒമാൻ. മസ്‌കത്തില്‍ തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി. പരിശോധനയില്‍ ആകെ 1,546 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഇവയില്‍, 877 കേസുകള്‍ റസിഡൻസി പെർമിറ്റ് കാലഹരണപ്പെട്ടപ്പോള്‍ ജോലി ഉപേക്ഷിച്ചവരുടേതാണ്. 495 തൊഴിലാളികള്‍ സാധുവായ തൊഴിലുടമ സ്‌പോണ്‍സർഷിപ്പില്ലാതെ ജോലി ചെയ്യുന്നതായി കണ്ടെത്തി. കൂടാതെ 174 പേർ ശരിയായ രേഖകളില്ലാതെ സ്വയം തൊഴില്‍ ചെയ്യുന്നവരാണെന്ന് കണ്ടെത്തി. തൊഴില്‍ വിപണി സജ്ജീകരിക്കുന്നതിനും മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള […]
മസ്കത്ത്: മഞ്ഞപ്പട ഒമാൻ വിങ് സംഘടിപ്പിച്ച സൂപ്പർ കപ്പ് ഫുട്ബാള്‍ ടൂർണമെന്റില്‍ മഞ്ഞപ്പട ഒമാൻ എഫ്.സി ജേതാക്കളായി. ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് യുനൈറ്റഡ് കാർഗോ എഫ്.സിയെയാണ് പരാജയപ്പെടുത്തിയത്. ഫൈനലിലെ രണ്ടു ഗോളുകളും മഞ്ഞപ്പടക്കുവേണ്ടി നേടിയ മഹദ് ഫൈനലിലെയും ടൂർണമെന്റിലെയും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം സ്ഥാനം ജി.എഫ്.സിയും, നാലാം സ്ഥാനം യുനൈറ്റഡ് കേരള എഫസ്.സിയും സ്വന്തമാക്കി. ടൂർണമെന്റിലെ ടോപ് സ്കോറർ ആയി ജി.എഫ്.സിയുടെ ഹഫ്‌സലും ഗോള്‍ കീപ്പറായി മഞ്ഞപ്പടയുടെ […]
കുവൈത്ത് സിറ്റി: വിവിധ നിയമലംഘകരെ കണ്ടെത്തുന്നതിനായി രാജ്യത്ത് കനത്ത സുരക്ഷ പരിശോധനകള്‍ തുടരുന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ- ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫ് അസ്സബാഹിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ് പരിശോധനകള്‍. ആഭ്യന്തര മന്ത്രാലയത്തിനൊപ്പം ജനറല്‍ ട്രാഫിക് ഡിപ്പാർട്മെന്‍റ്, ജനറല്‍ ഡിപ്പാർട്മെന്‍റ് ഓഫ് എമർജൻസി പൊലീസ്, പബ്ലിക് സെക്യൂരിറ്റി സെക്ടർ എന്നിവയുള്‍പ്പെടെ നിരവധി വകുപ്പുകളുടെ സംയുക്ത സംഘം പരിശോധനക്കുണ്ട്. പ്രത്യേക സുരക്ഷ സേനയും വനിത പൊലീസ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ട്. […]
കുവൈത്ത് സിറ്റി: ഡോ. ശശി തരൂർ എം.പിക്ക് ഒ.ഐ.സി.സി നാഷനല്‍ കമ്മിറ്റി സ്വീകരണം നല്‍കി. ശുവൈഖ് ഫ്രീ ട്രേഡ് സോണിലെ കണ്‍വെൻഷൻ സെന്ററില്‍ സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ ഒ.ഐ.സി.സി നാഷനല്‍ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി മിഡില്‍ ഈസ്റ്റ് ഡിജിറ്റല്‍ മീഡിയ കണ്‍വീനർ ഇക്ബാല്‍ പൊക്കുന്ന് ആശംസകള്‍ അറിയിച്ചു. ശശി തരൂരിന് നാഷനല്‍ കമ്മിറ്റിയുടെയുടെ ഉപഹാരം പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരയും ഇക്ബാല്‍ പൊക്കുന്നിന് സെക്രട്ടറി നിസ്സാം തിരുവനന്തപുരവും […]
മസ്കത്ത്: കൊല്ലം സ്വദേശിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചാത്തന്നൂരിലെ ബി.എസ് നിവാസ് കൂനയില്‍ സതീഷിനെആണ് (29)മരിച്ച നിലയില്‍ കാണപ്പെട്ടത്. പിതാവ്: ഭുവനേന്ദ്രൻ.മാതാവ്: സ്നേഹലത.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയതായി ബന്ധപ്പെട്ടവർ അറിയിച്ചു.