ഒമാന്‍: പ്രവാസികളുടെ ക്ഷേമത്തിനായുള്ള മികച്ച ഇടപെടലുകള്‍ നടത്തുന്നതിനുള്ള ഒമാന്‍ സോഷ്യല്‍ ക്ലബ്ബ് മലയാളം വിങ്ങിന്റെ അവാര്‍ഡ് ആസ്റ്റര്‍ ഹോസ്പിറ്റിലുകളുടെ ഒമാന്‍, കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന് ലഭിച്ചു. ആതുര സേവനരംഗത്ത് നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡിനായി ഫര്‍ഹാന്‍ യാസിനെ തെരഞ്ഞെടുത്തത്. കോവിഡ് കാലത്തെ സേവനങ്ങള്‍, നിര്‍ധന കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്കുള്ള സൗജന്യ ശസ്ത്രക്രിയാ പദ്ധതികള്‍ തുടങ്ങിയവ ഇതിനായി പരിഗണിക്കപ്പെട്ടു. ഒമാനില്‍ നടന്ന ചടങ്ങില്‍ വെച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് […]

കുവൈത് സിറ്റി: കുവൈതില്‍ ഒരാഴ്ചയ്ക്കിടെ നാടുകടത്തിയത് 503 വിദേശികളെ. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ 255 പുരുഷന്മാരെയും 248 സ്ത്രീകളെയുമാണ് സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചത്. ഡിസംബര്‍ എട്ടുമുതല്‍ 14 വരെയുള്ള കണക്കാണ് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്ബര്‍ക്ക വിഭാഗം പുറത്തുവിട്ടത്. അനധികൃതമായി ഗാര്‍ഹികത്തൊഴിലാളി ഓഫീസ് നടത്തിയവരും, ലൈസന്‍സില്ലാതെ വാഹനമോടിച്ചവരും നാടുകടത്തപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ആഭ്യന്തര മന്ത്രി ശൈഖ് താമിര്‍ അല്‍ അലി അസബാഹ്, മന്ത്രാലയം അന്‍ഡെര്‍ സെക്രടറി ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് ഫൈസല്‍ […]

റിയാദ്​: എല്ലാ വെല്ലുവിളികളെയും നേരിടാന്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിനു വലിയ പ്രധാന്യമുണ്ടെന്ന്​ ജി.സി.സി ഉച്ചകോടി. റിയാദിലെ ദര്‍ഇയ കൊട്ടാരത്തില്‍ നടന്ന​ ജി.സി.സി കൗണ്‍സില്‍ 42-ാമത്​ ഉച്ചകോടിയുടെ അന്തിമ പ്രസ്​താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്​. ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നാഇഫ്​ അല്‍ഹജ്റഫാണ്​ പ്രസ്​താവന വായിച്ചത്​. ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷ എല്ലാ വെല്ലുവിളികളെയും നേരിടാനുള്ള പരസ്പര ബന്ധിത സംവിധാനമാണ്​. അതിനെ​ ഭിന്നിപ്പിക്കാന്‍ കഴിയില്ല. അംഗരാജ്യത്തിന് നേരെയുള്ള ഏതൊരു ആക്രമണവും അതിലെ എല്ലാ അംഗങ്ങള്‍ക്കും […]

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവച്ചു. ആഭ്യന്തരമന്ത്രാലയം അണ്ടര്‍സെക്രട്ടറി ലെഫ്. ജനറല്‍ ഫൈസല്‍ അല്‍ നവാഫാണ് തീരുമാനം പുറപ്പെടുവിച്ചത്. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസുമായി സഹകരിച്ച്‌ ലൈസന്‍സുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കാനാണ് തീരുമാനം പുറപ്പെടുവിച്ചത്. ഏകദേശം ഏഴ് ലക്ഷം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകളാണ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്റെ കമ്ബ്യൂട്ടറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ലണ്ടൻ : കോവിഡ് കാല ഇടവേളയ്ക്ക് ശേഷം ലണ്ടനിലെ മലയാളികളെ ത്രസിപ്പിച്ച് ബ്രിട്ടൻ കെ എം സി സി യുടെ മൂന്നാമത് മെൻസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 12-12-2021 ഞായറാഴ്ച്ച ലൂട്ടനിലെ ഇൻസ്പയർ സ്പോർട്സ് വില്ലേജിൽ അരങ്ങേറി. നാൽപ്പതോളം പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ സിൽവർ, ഗോൾഡ് എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ഗോൾഡ് വിഭാഗത്തിൽ താഹിർ – സുഹൈൽ എന്നിവർ ഒന്നാം സ്ഥാനവും , നസീഫ് – അലി എന്നിവർ […]

ലണ്ടന്‍: ബ്രിട്ടനില്‍ ഒമിക്രോണ്‍ ബാധ അതിവേഗം പടരുകയാണെന്ന് അടുത്ത 48 മണിക്കൂറിനുള്ളില്‍ രാജ്യത്തെ ഏറ്റവും പ്രബലമായ വൈറസ് ബാധയാകാന്‍ സാദ്ധ്യതയുണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു .നിലവില്‍ ബ്രിട്ടനിലെ 44 ശതമാനം രോഗബാധയും ഒമിക്രോണ്‍ മൂലമാണെന്നുംകൂടാതെ രണ്ട് ദിവസത്തിനുള്ളില്‍ അത് 50 ശതമാനം ആകുമെന്നാണ് ആരോഗ്യ രംഗത്തുള്ളവരുടെ വിലയിരുത്തലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

അമേരിക്ക: അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതി ആരംഭിച്ചതായി ടെസ്‌ലയുടേയും സ്‌പേസ് എക്‌സിന്റേയും സ്ഥാപകനായ ഇലോന്‍ മസ്‌കിന്റെ വെളിപ്പെടുത്തല്‍. കാര്‍ബന്‍ ഡൈ ഓക്‌സൈഡ് റോക്കറ്റുകള്‍ക്ക് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതിയാണ് സ്‌പേസ് എക്‌സ് ആരംഭിച്ചതെന്ന് സാങ്കല്‍പിക ആശയങ്ങള്‍ക്കും വിവാദ ട്വീറ്റുകള്‍ക്കും പേരുകേട്ട മസ്‌ക് അറിയിച്ചു. ചൊവ്വയ്ക്ക് ഈ പദ്ധതി പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് റോക്കറ്റ് ഇന്ധനമാക്കി മാറ്റാനുള്ള ഒരു പദ്ധതിക്ക് സപേസ് എക്‌സ് […]

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസികളുടെ ശമ്ബളവര്‍ധനവ് ഒരു വര്‍ഷത്തില്‍ 50 ദിനാറില്‍ അധികം പാടില്ലെന്ന വിജ്ഞാപനം മാന്‍പവര്‍ അതോറിറ്റി റദ്ദാക്കി. ശമ്ബളവര്‍ധനവ് ഒരു വര്‍ഷത്തില്‍ 50 ദിനാറില്‍ അധികം പാടില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ റദ്ദാക്കി പകരം പുതിയ വിജ്ഞാപനം അതോറിറ്റി പുറപ്പെടുവിച്ചത്. നേരത്തെ 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ താമസരേഖ പുതുക്കുന്നതിന് അതോറിറ്റി ഏര്‍പ്പെടുത്തിയ നിരോധനം ഫത്വ നിയമനിര്‍വഹണ സമിതി റദ്ദാക്കിയിരുന്നു. […]

ദമ്മാം: ത​െന്‍റ ഇഖാമ (റെസിഡന്‍റ്​ പെര്‍മിറ്റ്​) നമ്ബര്‍ ഉപയോഗിച്ച്‌​ അജ്ഞാതര്‍ അമിതമായ അളവില്‍ സൗദിയില്‍ നിന്ന്​ പാകിസ്​താനിലേക്ക്​ പണമയച്ച സംഭവത്തില്‍ മലയാളി യുവാവ് യാത്രാവിലക്ക്​ നേരിടുന്നു​. സൗദിയില്‍ ജോലി ചെയ്യുന്ന തിരുവന്തപുരം, പാപ്പനംകോട്​​, പൂളിക്കുന്ന്​ കൃഷ്​ണയില്‍ ജിഷ്​ണുവാണ് (27) അഞ്ചുവര്‍ഷമായി നാട്ടില്‍ പോകാനാവാതെ നിയമകുരുക്കില്‍ കഴിയുന്നത്​. പാകിസ്​താനിലേക്ക്​ അമിത തോതില്‍ പണമയ​ച്ചെന്ന്​​ സൗദിയുടെ വിവിധയിടങ്ങളില്‍ മൂന്ന്​ കേസുകളാണുള്ളത്​. റിയാദിലെ ഒരു ഹോട്ടലില്‍ വെയിറ്ററായി ജോലി ചെയ്​തിരുന്ന വിഷ്​ണു വര്‍ഷങ്ങള്‍ക്ക്​ മുമ്ബ്​ […]

കുവൈറ്റ് സിറ്റി: സാധുവായ പഴയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി.എന്നാല്‍ ഇതിന് പകരം പുതിയത് നല്‍കാനുള്ള പദ്ധതി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നടപ്പാക്കുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .ഇതുവഴി 2.5 ലക്ഷം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുമെന്നാണ് വിലയിരുത്തല്‍.

Breaking News

error: Content is protected !!