Gulf

Articles

Association

ലണ്ടന്‍: കൊറോണക്കാലത്ത് ഗള്‍ഫ്‌ രാജ്യങ്ങളില്‍ മലയാളികള്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തങ്ങള്‍ എങ്ങും ചര്‍ച്ച വിഷയമാകുമ്പോള്‍ ഇങ്ങ് ലണ്ടനിലും മലയാളികള്‍ വിശക്കുന്നവരെയും ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടുന്നവരെയും സഹായിക്കുന്ന കാര്യത്തില്‍ പിന്നിലല്ല. പ്രളയം മുതല്‍ കൊറോണ വരെയുള്ള എല്ലാ അസന്ദിഗ്ധ ഘട്ടങ്ങളിലും സഹ ജീവികളെ സഹായിക്കാന്‍ മലയാളികള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ലോക്ക് ഡൌണ്‍ മൂലം ജോലിയില്ലാതെ ഭക്ഷണത്തിന് വേണ്ടി ബുദ്ധി മുട്ടുന്ന നൂറു കണക്കിന് അന്താരാഷ്‌ട്ര വിദ്യാര്‍ഥികള്‍ക്കാണ് ‘മലയാളി അസോസിയേഷന്‍ യു.കെ.’ യുടെ നേതൃത്വത്തില്‍ […]

കൊറോണ ആശങ്കയില്‍പെട്ടുഴലുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേരള-കേന്ദ്ര സര്‍ക്കാരുകള്‍ ചെയ്ത നടപടികള്‍ തൃപ്തികരമോ? യു.കെ.യിലെ നൂറു കണക്കിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ആശ്വസിക്കാന്‍ സമയമായോ? പ്രതിപക്ഷ ഉപ നേതാവും മുന്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന ഡോ. എം.കെ. മുനീര്‍ ‘ബ്രിട്ടീഷ് കൈരളി’ ചീഫ് എഡിറ്റര്‍ ഷാഫി മരക്കാറുമായി സംസാരിക്കുന്നു. വീഡിയോ കാണാം

ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകനായ ശിശുരോഗ വിദഗ്​ധന്‍ ഡോ. കഫീല്‍ ഖാനെതിരായ രണ്ടാമത്തെ സസ്​പെന്‍ഷന്‍ ഉത്തരവ്​ അലഹബാദ്​ ഹൈകോടതി സ്​റ്റേ ചെയ്​തു. നാലാഴ്​ചക്കകം യു.പി സര്‍ക്കാറിനോട്​ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട ഹൈകോടതി കഫീല്‍ ഖാന്‍ സമര്‍പ്പിച്ച ഹരജി നവംബര്‍ 11ലേക്ക്​ മാറ്റി. ഒരു സസ്​പെന്‍ഷന്‍ ഉത്തരവ്​ നിലവിലിരിക്കേ മറ്റൊന്നി​െന്‍റ ആവശ്യമില്ലെന്ന്​ ഹൈകോടതി ചൂണ്ടിക്കാട്ടി. ബഹ്​റൈച്ച്‌​ ജില്ല ആശ​ുപത്രിയില്‍ ബലംപ്രയോഗിച്ച്‌​ രോഗികളെ പരിശോധി​ച്ചെന്നും യോഗി സര്‍ക്കാറി​െന്‍റ നയങ്ങളെ വിമര്‍ശിച്ചെന്നും ആ​േരാപിച്ച്‌​ ഇറക്കിയ സസ്​പെന്‍ഷന്‍ […]

ലണ്ടൻ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുമായി യു.കെ. പി.സി.ആര്‍ ടെസ്റ്റ്​ ഇനി മുതല്‍ ആവശ്യമുണ്ടാവില്ലെന്നാണ്​ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആംബര്‍ ലിസ്റ്റിലുള്ള രാജ്യങ്ങള്‍ക്ക്​ ക്വാറന്‍റീന്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്നാണ്​ സൂചന. ഇന്ത്യ നിലവില്‍ ആംബര്‍ ലിസ്റ്റിലാണ്​. ഇതിനൊപ്പം യു.കെയില്‍ നിന്ന്​ പി.സി.ആര്‍ ടെസ്റ്റ്​ വേണമെന്ന നിബന്ധനയും നീക്കുമെന്നാണ്​ റിപ്പോര്‍ട്ട്​. ഒക്​ടോബര്‍ ഒന്ന്​ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ്​ അനുവദിക്കുക. എന്നാല്‍, ഇതുസംബന്ധിച്ച്‌​ കൂടുതല്‍ വിവരങ്ങള്‍ യു.കെ പുറത്ത്​ വിട്ടിട്ടില്ല.

മലപ്പുറം: പന്തീരാങ്കാവ് യു എ പി എ കേസിലെ മൂന്നാം പ്രതി സി പി ഉസ്മാന്‍ പിടിയില്‍. തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഉസ്മാനെ പിടികൂടിയത്. മലപ്പുറം പട്ടിക്കാട് നിന്ന് തിങ്കളാഴ്ച രാത്രി പത്തോടെയാണ് ഉസ്മാനെ എ ടി എസ് അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ പിടിയിലായ അലനും താഹക്കും ലഘുലേഖ കൈമാറിയത് ഉസ്മാനാണെന്നാണ് പൊലീസ് പറയുന്നത്. ഉസ്മാനുമായി സംസാരിച്ചു നില്‍ക്കുമ്ബോഴാണ് 2 വര്‍ഷം മുന്‍പ് അലനും താഹയും അറസ്റ്റിലാകുന്നത്. അലനെയും […]

ട്രെയിന്‍ ഇടിച്ച്‌ അമ്മയും മകളും മരിച്ചു. എറണാകുളം പുളിഞ്ചുവട് റെയില്‍വേ പാളത്തിലാണ് അപകടം നടന്നത് ആലുവ പട്ടാടുപാടം കോച്ചാപ്പിള്ളി വീട്ടില്‍ ഫിലോമിന(60), മകള്‍ അഭയ(32) എന്നിവരാണ് മരിച്ചത്. പുളിഞ്ചുവട് റെയില്‍വേ ലൈനില്‍ വെച്ച്‌ രപ്തി സാഗര്‍ എക്‌സ്പ്രസാണ് ഇവരെ ഇടിച്ചത്. റെയില്‍വേ പാളം മുറിച്ച്‌ കടന്നപ്പോള്‍ ട്രെയിന്‍ ഇടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഷിക്കാഗോ: നിസ്സാരമൊരു മെമ്മറി കാര്‍ഡ് തകര്‍ത്തത് ഒരു കുഞ്ഞിന്റെ ജീവന്‍ ; അമ്മയുടെ കോപവും എടുത്തു ചാട്ടവും കുഞ്ഞിന്റെ ജീവന്‍ നശിപ്പിച്ചു. വളരെയധികം സങ്കടകരമായ ഒരു റിപ്പോര്‍ട്ട് ആണ് പുറത്തു വരുന്നത്. കോപത്തില്‍ തോക്കെടുത്ത അമ്മ മകനെ വെടിവെച്ച്‌ കൊലപ്പെടുത്തുകയായിരുന്നു മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവവികാസങ്ങള്‍ അരങ്ങേറിയത് ഇങ്ങനെ….ശനിയാഴ്ച സൗത്ത് ഷിക്കാഗോയിലെ വീട്ടിലാണ് നടന്നത് . വീട്ടില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് കാണാതെ പോയപ്പോള്‍ അമ്മ ദേഷ്യം തീര്‍ത്തത് 12 […]

ദില്ലി; ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യപാര കരാര്‍ (Free trade Agreement – FTA) സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നവംബര്‍ 1 ന് തുടക്കമാകും. താല്‍ക്കാലിക കരാറിന് മുന്‍ഗണന നല്‍കുകയും പിന്നീട് ഒരു സമഗ്ര ഉടമ്ബടി തയ്യാറാക്കാനുമാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. മന്ത്രി പീയുഷ് ഗോയലും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എലിസബത്ത് ട്രസും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനം കൈക്കൊണ്ടത്. ഇന്ത്യയും യുകെയും തമ്മിലുള്ള […]

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് മരണക്കണക്ക് പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . കോവിഡ് മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം, സുപ്രീംകോടതി ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് ചെയ്യുക. ഒരാള്‍ കോവിഡ് ബാധിച്ച്‌ 30 ദിവസത്തിനുള്ളില്‍ മരിച്ചാല്‍ അത് കോവിഡ് കണക്കില്‍പെടുത്തുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. കോവിഡ് ബാധിച്ചവര്‍ ആത്മഹത്യ ചെയ്താലും കണക്കില്‍ ഉള്‍പ്പെടുത്തണമെന്ന സുപ്രീംകോടതി നിര്‍ദേശവും കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ മാര്‍ഗരേഖ പുതുക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. […]

തിരുവനന്തപുരം: തിരുവനന്തപുരം- കാസര്‍കോട് സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍വേ പാതയ്ക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയ ഹരിത ട്രിബ്യൂണല്‍ മുമ്ബാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര പരിസ്ഥിതി, മന്ത്രാലയത്തിലെ ബെംഗളൂരു മേഖലാ ഓഫീസിലെ ശാസ്ത്രജ്ഞന്‍ ഡോ മുരളീ കൃഷ്ണയാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്. പാരിസ്ഥിതികാനുമതി കിട്ടുന്നതിനു മുമ്ബ്, സില്‍വര്‍ ലൈന്‍ പ്രൊജക്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പി ആര്‍ ശശികുമാര്‍ […]

റിയാദ്: ദേശീയ ദിനം പ്രമാണിച്ച്‌ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ച്‌ സൗദി അറേബ്യ. ദേശീയ ദിനത്തോടനുബന്ധിച്ച്‌ 2021 സെപ്റ്റംബര്‍ 23 പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധിയായിരിക്കും. മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ (എംഎച്ച്‌ആര്‍എസ്ഡി) വക്താവ് സാദ് അല്‍ ഹമ്മദ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 23 നാണ് സൗദി അറേബ്യ ദേശീയ ദിനം ആചരിക്കുന്നത്. തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 24, ആര്‍ട്ടിക്കിള്‍ 127, ആര്‍ട്ടിക്കിള്‍ 128 […]

മസ്‌കത്ത്: ഒമാനില്‍ 45 പേര്‍ക്ക് മാത്രമാണ് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച്‌ രാജ്യത്ത് 24 മണിക്കൂറിനിടെ മരണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 84 പേര്‍ കൂടി രോഗമുക്തി നേടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,268 ആയി.ആകെ രോഗികളില്‍ 2,93,498 പേരും രോഗമുക്തരായി. 96.8 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. ആകെ 4,090 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി. കഴിഞ്ഞ […]

Breaking News

error: Content is protected !!