കൊട്ടാരക്കര: സംസ്ഥാന അതിര്‍ത്തിയായ ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ അതിര്‍ത്തി കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് പാസ് വിതരണം തുടങ്ങി. കഴി‌ഞ്ഞ ദിവസം കുറ്റാലത്ത് ചേര്‍ന്ന കേരള- തമിഴ്നാട് പൊലീസ് മീറ്റിംഗിലെ തീരുമാനപ്രകാരമാണ് ചരക്കുവാഹനങ്ങള്‍ക്ക് പാസ് നല്‍കുന്നത്. പാസുകളില്‍ കേരള പൊലീസിന്റെ 9497931073, തമിഴ്നാട് പൊലീസിന്റെ 9498101798 ഹെല്‍പ്പ് ലൈന്‍ നമ്ബരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പാസുമായി വരുന്ന വാഹനങ്ങള്‍ക്ക് ഇരുസംസ്ഥാനങ്ങളിലും സഞ്ചരിക്കുന്നതിന് യാതൊരുവിധ തടസങ്ങളുമുണ്ടാകില്ല. സപ്ളൈകോ വാഹനങ്ങള്‍ക്കും സപ്ളൈകോ വാടകയ്ക്ക് എടുത്ത വാഹനങ്ങള്‍ക്കും പാസ് നല്‍കി.

കണ്ണൂര്‍: കാസര്‍കോട് പെരിയയിലെ എന്‍ഡോസള്‍ഫാന്‍ രോഗിയായ പതിമ്മൂന്നുകാരന്റെ അമ്മയുടെ ഹൃദ്രോഗത്തിനുള്ള മരുന്ന് തീര്‍ന്നു. അമ്മയ്ക്ക് മകനും മകന് അമ്മയും മാത്രം. മരുന്ന് കഴിച്ചില്ലെങ്കില്‍ അമ്മയുടെ സ്ഥിതി വഷളാകും. മംഗളൂരുവിലേക്കുള്ള വഴി കര്‍ണാടക അടച്ചിട്ടിരിക്കുന്നു. ശ്രീചിത്രയിലെ ചികിത്സയായതുകൊണ്ട് മരുന്ന് തിരുവനന്തപുരത്ത് ലഭ്യമാണ്. വീട്ടുകാര്‍ ജനമൈത്രി പൊലീസിനെ ശരണം പ്രാപിച്ചു. പൊലീസ് ഞായറാഴ്ച ആ ദൗത്യം ഏറ്റെടുത്തു. വിവരം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ ധരിപ്പിച്ചു. വാട്ട്സാപ്പ് വഴി മരുന്ന് ശീട്ട് തിരുവനന്തപുരത്ത് എത്തിച്ചു. […]

ബംഗളൂരു: രാജ്യം കോവിഡ് ഭീതിയില്‍ കഴിയുകയാണ്. ഓരോ ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ജനങ്ങളുടെ ആശങ്ക കൂട്ടുകയാണ്. അതിനിടെ ബംഗളൂരുവില്‍ ഉണ്ടായ രസകരമായ സംഭവം സോഷ്യല്‍മീഡിയയില്‍ ചിരി നിറയ്ക്കുകയാണ്. വീണുകിട്ടിയ ആശ്വാസം എന്ന നിലയില്‍ ഇത് ഏറ്റെടുത്തിരിക്കുകയാണ്. ബംഗളൂരുവില്‍ പോകുന്നു എന്ന് ഭാര്യമാരോട് പറഞ്ഞ് തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്ക് സന്ദര്‍ശിച്ചവര്‍ക്ക് പറ്റിയ അമളിയാണ് സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. ബിസിനസ് ആവശ്യത്തിന് ബംഗളൂരുവില്‍ പോകുന്നു എന്ന് നുണ പറഞ്ഞാണ് ഇവര്‍ […]

തിരുവനന്തപുരം: കൊവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്ബതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്ബതികള്‍ക്കാണ് രോഗം ഭേദമായത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ച്‌ കൊണ്ടുവന്നത്. ഇതോടെ പത്തനംതിട്ടയിലെ 5 അംഗ കുടുംബം രോഗമുക്തരായി. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ […]

മസ്‌കത്ത് ∙ ബുറൈമിയില്‍ മലയാളി യുവാവ് വെട്ടേറ്റ് മരിച്ചു. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് വെട്ടേറ്റത്. താമസ സ്ഥലത്തുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന്, പാകിസ്ഥാന്‍ സ്വദേശിയാണ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. താമസ സ്ഥലത്തെ കത്തി ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയത്. സംഭവത്തില്‍ മറ്റൊരു തമിഴ്‌നാട് സ്വദേശിക്കും കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ സുഹാര്‍ ആശുപത്രിയില്‍ […]

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച്‌ ജനങ്ങള്‍ വീട്ടിലിരിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ് പറഞ്ഞു. പകല്‍ സമയങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതിയുള്ളത്. കൊറോണ വൈറസ് ഭീതിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് കൊറോണ ബാധിച്ച്‌ ചികിത്സയിലായിരുന്ന അഞ്ച് പേര്‍ കൂടി രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രി ശൈഖ് ഡോ. […]

പൊതുമാപ്പ് സംബന്ധിച്ച വിശദീകരണം തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടു. ഇതനുസരിച്ചു നിയമ ലംഘകര്‍ക്കു പിഴയൊന്നും അടക്കാതെ സ്വന്തം നാടുകളിലേക്ക് മടങ്ങാം. ഇവര്‍ക്കുള്ള വിമാന യാത്രാ ചെലവ് കുവൈത്ത് സര്‍ക്കാര്‍ വഹിക്കും. ഇളവ് പ്രയോജനപ്പെടുത്താന്‍ മുന്നോട്ടു വരുന്നവര്‍ക്ക് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് യാത്ര പുറപ്പെടുന്നത് വരെയുള്ള താമസ സൗകര്യവും അധികൃതര്‍ ഒരുക്കും. ഇത്തരക്കാര്‍ക്ക് പുതിയ വിസയില്‍ പിന്നീട് കുവൈത്തിലേക്ക് വരുന്നതിനും തടസ്സമുണ്ടാകില്ല. ഏപ്രില്‍ ഒന്ന് […]

റിയാദ്- സൗദിയില്‍ കോവിഡ് ബാധിച്ച മുഴുവന്‍ ആളുകള്‍ക്കും മികച്ച ചികിത്സ നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ചികിത്സ പൂര്‍ണമായും സൗജന്യമായിക്കും. വിസ നിയമങ്ങള്‍ ലംഘിച്ച്‌ അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ അടക്കം എല്ലാവര്‍ക്കും ചികിത്സ നല്‍കണമെന്നും ആരെയും വേര്‍തിരിച്ചു കാണരുതെന്നും ഉത്തവരില്‍ പറയുന്നു.

ദോഹ: ഖത്തറിലെ എല്ലാ സ്വകാര്യ ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും അത്യാവശ്യമല്ലാത്ത ചില ആരോഗ്യ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. രോഗികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷ പരിഗണിച്ചാണ് നിയന്ത്രണം കൊണ്ടുവരുന്നതെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം സര്‍ക്കുലറില്‍ വ്യക്തമാക്കി. ഡെന്റല്‍ ക്ലിനിക്കുകള്‍, ത്വക് രോഗ വിഭാഗം, ലേസര്‍ ക്ലിനിക്ക്, പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്ക്, സര്‍ജിക്കല്‍ പ്രൊസീജറുകള്‍ എന്നിവയാണ് ഇനിയൊരു അറിയിപ്പ് വരെ റദ്ദാക്കിയത്. തടി കുറയ്ക്കുന്നതിനുള്ള […]

Breaking News