ന്യൂയോര്‍ക്ക്: ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിച്ചു കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവിന് സ്റ്റേ. വാഷിംഗ്ടണിലെ യുഎസ് ജില്ലാ കോടതി ജഡ്ജി കാള്‍ നിക്കോള്‍സ് ആണ് ട്രംപിന്റെ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ പുറപ്പെടുവിച്ചത്. ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപ് ടിക് ടോക്കിന് അമേരിക്കയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.ടിക് ടോക്കിന്റെ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു ജഡ്ജിയുടെ നടപടി. ടിക് ടോക്കും മാതൃ കമ്ബനിയായ ബൈറ്റ്ഡാന്‍സ് ലിമിറ്റഡും […]

വിഖ്യാത ജഡ്ജിയായിരുന്ന റൂത്ത് ബാഡര്‍ ഗിന്‍സ്ബര്‍ഗിന്റെ വിയോഗത്തെ തുടര്‍ന്നുള്ള ഒഴിവില്‍ കടുത്ത യാഥാസ്ഥിതിക നിലപാട് പുലര്‍ത്തുന്ന എയ്മി കോണി ബാരറ്റിനെ ട്രംപ് അമേരിക്കന്‍ സുപ്രിം കോടതിയിലെ ജഡ്ജിയായി നിയമിച്ചു. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ലിബറല്‍ നിലപാടുകാരില്‍നിന്നുണ്ടാകുന്നത്. സമാനതകളില്ലാത്ത നേട്ടത്തിനുടമയാണ് ബാരെറ്റ് എന്ന് അവരെ നാമനിര്‍ദ്ദേശം ചെയ്തു കൊണ്ട് ട്രംപ് പറഞ്ഞു. അമേരിക്കയില്‍ സുപ്രീം കോടതി ജഡ്ജിമാരെ പ്രസിഡന്റ് നിയമിക്കുകയും പിന്നീട് സെനറ്റിന്റെ അംഗീകാരം തേടുകയാണ് പതിവ്. നിയമിക്കപ്പെടുന്നവര്‍ക്ക് ജീവിതകാലം വരെ […]

ഓസ്റ്റിന്‍ : ടെക്‌സസില്‍ വോട്ടര്‍ റജിസ്‌ട്രേഷനില്‍ സര്‍വ്വകാല റെക്കോര്‍ഡ്. അവസാന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ (2016) റജിസ്റ്റര്‍ ചെയ്തവരേക്കാള്‍ 1.5 മില്യന്‍ പുതിയ വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2018 നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം 800,000 വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചു. ടെക്‌സസ് സംസ്ഥാനത്തെ 16.6 മില്യന്‍ വോട്ടര്‍മാരാണ് 2020ലെ തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുന്നതിന് അര്‍ഹത നേടിയവര്‍. വോട്ടര്‍ രജിസ്‌ട്രേഷനുള്ള അവസരം ഒക്ടോബര്‍ 5 വരെ ലഭ്യമാണെന്ന് കൗണ്ടി ഇലക്ഷന്‍ അഡ്മിനിസ്‌ട്രേട്ടര്‍ […]

ന്യൂയോര്‍ക്ക്: ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി കമല ഹാരിസിനെ കടന്നാക്രമിച്ചു ഡോണള്‍ഡ് ട്രംപിന്‍റെ മകന്‍ എറിക് ട്രംപ്. ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും പൂര്‍ണമായും ഒളിച്ചോടിയ വ്യക്തിയാണ് ഇന്ന് ഇന്ത്യന്‍ പൈതൃകം അവകാശപ്പെട്ടു രംഗത്തെത്തിയിരിക്കുന്ന കമലാ ഹാരിസ് എന്ന് അറ്റ്ലാന്‍റയില്‍ ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചു ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കവെ എറിക് ട്രംപ് പറഞ്ഞു. ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ കാത്തുസൂക്ഷിക്കുന്ന വിലപ്പെട്ട മൂല്യങ്ങള്‍ക്ക് വിരുദ്ധമായി തീവ്ര ഇടതുപക്ഷ നിലപാടു […]

വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിന്‍ വിഷം കലര്‍ന്ന കവര്‍ അയച്ച സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍. ന്യൂയോര്‍ക്ക്- കാനഡ അതിര്‍ത്തിയില്‍ കസ്റ്റംസും അതിര്‍ത്തി രക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 2014-ല്‍ ബറാക് ഒബാമയ്ക്ക് കത്തിലൂടെ രാസവിഷം അയച്ച സംഭവത്തില്‍ നടി ഷാനന്‍ റിച്ചാര്‍ഡ്‌സനെ അറസ്റ്റ് ചെയ്തിരുന്നു. വൈറ്റ് ഹൗസ് വിലാസത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കഴിഞ്ഞ ആഴ്ച വന്ന കവറില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് മാരക […]

സെന്‍റ് പോള്‍, മിനിസോട്ട: അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പിനുള്ള ഏര്‍ലി വോട്ടിംഗ് വെള്ളിയാഴ്ച മിനിസോട്ട ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ ആരംഭിച്ചു. വെര്‍ജീനിയ, സൗത്ത് ഡെക്കോട്ട, വയോമിംഗ് എന്നിവയാണ് മറ്റു മൂന്നു സംസ്ഥാനങ്ങള്‍. 2016 ല്‍ ഹില്ലരി ക്ലിന്‍റനോട് നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ട്രംപ് മിനിസോട്ടയില്‍ പരാജയപ്പെട്ടത്. പോളിംഗ് ബൂത്തില്‍ നേരിട്ടു ഹാജരായി വോട്ടു ചെയ്യുന്നതിന് രാവിലെ തന്നെ ബൂത്തുകള്‍ക്കു മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു.ട്രംപും ബൈഡനും മിനിസോട്ടയില്‍ കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നത്. മിഡില്‍ […]

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാതിക്രമണ പരാതിയുമായി മുന്‍ ഫാഷന്‍ മോഡല്‍ രംഗത്ത്. ഏമി ഡോറിസ് ആണ് ട്രംപിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. 1997 സെപ്റ്റംബര്‍ മാസം അഞ്ചിന് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ടൂര്‍ണമെന്റ് നടന്ന സ്റ്റേഡിയത്തിലെ വിഐപി ബോക്സിലെ ശുചിമുറിയുടെ പുറത്തു വെച്ചാണ് പീഡനം നടന്നതെന്നാണ് എമിയുടെ പരാതി. ബ്രിട്ടീഷ് ദിനപത്രമായ ഗാര്‍ഡിയന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് യുവതിയുടെ പ്രതികരണം. സംഭവത്തെ കുറിച്ച്‌ എമി ഡോറിസ് പറയുന്നതിങ്ങനെ: ‘ശുചിമുറിയുടെ പുറത്തുവെച്ച്‌ എന്നെ […]

ബോസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന എബ്രഹാം ലിങ്കന്‍റെ തലമുടി ലേലത്തില്‍ പോയത് 81,000 ഡോളറിന് (ഏകദേശം 59.51 ലക്ഷം രൂപ). ഇതിനോടൊപ്പം ലിങ്കന്‍റെ മരണം അറിയിച്ചുകൊണ്ടുള്ള ടെലിഗ്രാമും ഉള്‍പ്പെട്ടിരുന്നു. ബോസ്റ്റണ്‍ ആര്‍ആര്‍ ഓക്‌ഷന്‍ കേന്ദ്രമാണ് ആപൂര്‍വവസ്തുക്കള്‍ ലേലത്തില്‍ വച്ചത്. വാഷിംഗ്ടണ്‍ ഫോഡ് തിയറ്ററില്‍ ജോണ്‍ വില്യംസ് ബൂത്തിന്‍റെ വെടിയേറ്റു വീണായിരുന്നു എബ്രഹാം ലിങ്കന്‍റെ മരണം. ലിങ്കന്‍റെ ശരീരം പോസ്റ്റ്മാര്‍ട്ടം ചെയ്യുന്നതിനിടെ നീക്കം ചെയ്ത മുടിക്ക് 5 സെന്‍റീമീറ്ററായിരുന്നു നീളം. ലിങ്കന്‍റെ ഭാര്യ […]

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെതിരെ വിമര്‍ശനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങള്‍ക്ക് കമലയെ ഇഷ്ടമില്ലെന്നും അവര്‍ വൈസ് പ്രസിഡന്റായാല്‍ അത് രാജ്യത്തിന് അപമാനമാണെന്നും ട്രംപ് പറഞ്ഞു. നോര്‍ത്ത് കരോലിനയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു ട്രംപിന്റെ പരാമര്‍ശം.‘ആളുകള്‍ക്ക് അവരെ ഇഷ്ടമല്ല. ആരും അവരെ ഇഷ്ടപ്പെടുന്നില്ല. അവര്‍ക്ക് ഒരിക്കലും ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റാകാന്‍ കഴിയില്ല. അത് നമ്മുടെ രാജ്യത്തിന് അപമാനമായിരിക്കും’, […]

ഇറാനെതിരേ ഉപരോധം പുനഃസ്ഥാപിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം യു.എന്‍ രക്ഷാസമിതിയില്‍ ദയനീയമായി പരാജയപ്പെട്ടു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും താത്കാലിക അംഗങ്ങളും ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ 13 രാജ്യങ്ങളും അമേരിക്കയുടെ തീരുമാനത്തിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും അമേരിക്കക്ക് എതിരെ വോട്ടുചെയ്തു. 2015ല്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളുമായി ചേര്‍ന്ന് ഒപ്പുവച്ച കരാര്‍ ലംഘിച്ച് ഇറാന്‍ ആണവായുധം വികസിപ്പിച്ചെന്ന് ആരോപിച്ചാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തണമെന്ന പ്രമേയം അവതരിപ്പിച്ചത്. ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം 2018ല്‍ […]

Breaking News

error: Content is protected !!