യു.എസ്.എ: സംഗീതപ്പെരുമഴയില്‍ ന്യൂയോര്‍ക്കിനെ കുളിരണിയിച്ച്‌ കലാവേദി സംഗീത സന്ധ്യ

ന്യൂ യോര്‍ക്ക്: മലയാളി യുവ ഗായകരെ അണിനിരത്തി വ്യത്യസ്ത ശൈലിയില്‍ കലാവേദി സംഗീത സന്ധ്യ അരങ്ങേറി. ഫ്ലോറല്‍ പാര്‍ക്കില്‍ 257 സ്ട്രീറ്റിലുള്ള ഇര്‍വിന്‍ ആള്‍ട്ടമാന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്ബടിയോടെയാണ് സംഗീത മാമാങ്കം അവതരിപ്പിച്ചത്.

കോളജ് വിദ്യാര്‍ഥി കൂടിയായ നവനീത് ഉണ്ണികൃഷ്ണന്‍, ഗായികമാരായ അപര്‍ണ്ണ ഷിബു, സാറാ പീറ്റര്‍, സ്‌നേഹ വിനോയ്, നന്ദിത തുടങ്ങിയ അമേരിക്കയില്‍ ജനിച്ച്‌ വളര്‍ന്ന ഗായകരാണ് ഈ സംഗീത മാമാങ്കം സംഗീത പ്രേമികള്‍ക്കായി സമ്മാനിച്ചത്.

മാനവീകതയ്ക്ക് വേണ്ടി കലയിലൂടെ മനുഷ്യരെ ഒന്നിപ്പിക്കാന്‍ അക്ഷീണം പരിശ്രമിക്കുന്ന കലാകാരന്മാരുടെ കൂട്ടമാണ് കലാവേദി യുഎസ്‌എ. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ഭാരതീയ കലകളില്‍ താത്പര്യമുള്ളവരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് കലാവേദിയുടെ ലക്ഷ്യം.

കലാവേദി യുഎസ്‌എയുടെ മികച്ച സാമൂഹ്യ സേവനത്തിനുള്ള കലാവേദി പുരസ്‌കാരം ലീല മാരേട്ടിന് ലഭിച്ചു. ലീല മാരേട്ടിന്‍റെ അസാന്നിധ്യത്തില്‍ മേരിക്കുട്ടി മൈക്കിള്‍ ബിസിനസ് സംരംഭകന്‍ സാബു ലൂക്കോസില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

മാധ്യമ രംഗത്ത് മൂന്നു പതിറ്റാണ്ടു കാലം നീണ്ട നിരന്തരമായ ഇടപെടലുകളിലൂടെയും അന്വേഷണങ്ങളിലൂടെയും സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായി കോരസണ്‍ വര്‍ഗീസിനെ കലാവേദി പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു.

ന്യൂയോര്‍ക്കില്‍ നടന്ന കലാവേദി സംഗീത മേളയില്‍ രാജ്യസഭാഗം ജോസ് കെ.മാണി കലാപ്രതിഭകള്‍ക്കും സംഘടനാ പ്രവര്‍ത്തകര്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

Next Post

യു.കെ: ചെലവ് കൂടുന്നു 500 വര്‍ഷത്തിനിടയില്‍ ആദ്യമായി ശമ്ബളവര്‍ധന ആവശ്യപ്പെട്ട് ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ട് വൈദികര്‍

Mon Jun 19 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടനിലെ ജീവിതച്ചെലവ് കൂടിയ സാഹചര്യത്തില്‍ ശമ്ബളവര്‍ധനവ് ആവശ്യപ്പെട്ട് ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ട് വൈദികര്‍. 500 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇതാദ്യമായിട്ടാണ് ശമ്ബളം കൂട്ടണം എന്ന ആവശ്യം വൈദികര്‍ മുന്നോട്ടുവയ്ക്കുന്നത്. 2024 ഏപ്രില്‍ മുതല്‍ വൈദികര്‍ക്ക് ലഭിക്കുന്ന സ്റ്റൈപ്പൻഡില്‍ 9.5% വര്‍ധനവ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ടിലെ 2,000-ലധികം വൈദികരെയും സാധാരണ ഉദ്യോഗസ്ഥരെയും പ്രതിനിധീകരിക്കുന്ന ട്രേഡ് യൂണിയൻ യൂണൈറ്റ് തിങ്കളാഴ്ച […]

You May Like

Breaking News

error: Content is protected !!