യു.കെ: സ്കോട്ലാന്റിൽ ചരിത്രമായി കേരളാ ഫുഡ് ഫെസ്റ്റിവൽ

യൂകെ യുടെ ഭാഗമായ സ്കോട്ലൻഡിൽ ആദ്യമായി ഒരു കേരളാ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു യുണൈറ്റഡ് മലയാളി മുസ്ലിം അസോസിയേഷൻ സ്കോട്ലൻഡിന്റെ ചരിത്രത്തിൽ ഇടംപിടിച്ചു.

സ്കോട്ലൻഡിന്റെ വ്യവസായ തലസ്ഥാനമായ ഗ്ലാസ്‌ഗോവിൽ ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് ( 5 നവംബർ ) കേരളാ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെട്ടത്. സ്കോട്ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇംഗ്ലണ്ടിലും വെയിൽസിൽ നിന്നുപോലും ആയിരത്തിലധികം ആളുകൾ പങ്കെടുത്തു.

UMMA ( യുണൈറ്റഡ് മലയാളി മുസ്ലിം അസോസിയേഷൻ ) അഡ്വൈസറി ബോർഡ് അംഗം സൈദലവി വാഴയ്ക്കാപ്പറമ്പിൽ പരിപാടി ഉത്ഘാടനം ചെയ്തു.

വിവിധങ്ങളായ വീടുകളിൽ ഫ്രഷായി തയ്യാറാക്കിയ രുചിയേറിയ ഭക്ഷണ വിഭവങ്ങൾ 25 ലധികം സ്റ്റാളുകളിലായി സന്ദർശകർക്ക് തുച്ഛമായ വിലകളിൽ ആസ്വദിക്കാൻ തയ്യാറാക്കിയിരുന്നു. കേരള സ്നാക്കുകൾ, കോഴിക്കോടൻ ബിരിയാണി, മന്തി, നെയ്‌ച്ചോർ, പത്തിരി, പത്തൽ, നാടൻ പൊറോട്ട, വിവിധ ഇനം രുചികരമായ കറികൾ, കേക്കുകൾ, പുഡ്ഡിംഗ് മുതൽ പാൽപായസം വരെ നിരവധി ഇനങ്ങൾ സ്റ്റാളുകളുടെ മാറ്റുകൂട്ടി. കൂടാതെ കുട്ടികൾ തയ്യാറാക്കിയ വിഭവങ്ങളടങ്ങിയ സ്റ്റാളുകളും സന്ദർശകരുടെ ശ്രദ്ധ പിടിച്ചു പറ്റി.

ഗ്ലാസ്‌ഗോവിൽ നിന്നുള്ള നാലോളം പ്രമുഖ റെസ്റ്റോറന്റുകളും പരിപാടിയിൽ ലൈവ് ഭക്ഷണവുമായി അണിനിരന്നിരുന്നു. ഗ്ലാസ്‌ഗോ മലയാളികളുടെ പ്രിങ്കരമായ ‘അഷ്‌റഫ് കിച്ചൻ’, സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റുകളിൽ പേരുകേട്ട ‘മദ്രാസ് ദോശ’ എന്നിവർ ലൈവ് ഭക്ഷണ ശാലകൾ തയ്യാറാക്കിയപ്പോൾ, ‘ഏഷ്യൻ ഫ്രഷ് സൂപ്പർമാർകെറ്റ്’ സ്റ്റാളിൽ വെച്ച് നാടൻ മീനുകൾ പൊരിച്ചു നൽകി സന്ദർശകരുടെ പ്രിയം നേടി. അതോടൊപ്പം പ്രശസ്‌തമായ ‘ഹൈദരാബാദി’ സ്റ്റാളും ഉണ്ടായിരുന്നു.

Malabar Gold & Diamonds മുഖ്യ സ്പോൺസർ ആയിരുന്നു, കൂടാതെ Daily Delight, ClementiaCare Edinburgh എന്നിവർ കോ-സ്‌പോൺസർമാർ ആയി.

സംഘടകർ പ്രതീക്ഷതിനേക്കാൾ വളരെ കൂടുതൽ അതിഥികൾ എത്തിയതിനാൽ 2 മണിക്ക് ശേഷം എത്തിയ പലർക്കും ആവശ്യത്തിന് ഭക്ഷണം നല്കാൻ സാധിച്ചില്ല എന്നതിൽ അതിയായ വിഷമമുണ്ടെന്നു UMMA പ്രസിഡണ്ട് ഫൈസൽ അഹമ്മദ് അറിയിച്ചു. അതോടാപ്പം പരിപാടിയിൽ പങ്കെടുത്ത എല്ലാവര്ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

Next Post

യു.കെ: ലണ്ടനില്‍ നിന്നു കാറില്‍ പുറപ്പെട്ടു, അമ്പതാം ദിവസം ഡൽഹിയിലെത്തി; 23000 കിലോമീറ്റര്‍ റോഡ് മാര്‍ഗം ചെയ്തത് മലയാളി സംഘം

Fri Nov 10 , 2023
Share on Facebook Tweet it Pin it Email ലണ്ടനില്‍ നിന്ന് റോഡ് മാര്‍ഗം കേരളത്തിലേക്കുള്ള യാത്രയില്‍ അമ്പതാം ദിവസം ഡല്‍ഹിയിലെത്തി അഞ്ചു മലയാളികളടങ്ങുന്ന സംഘം. 13 രാജ്യങ്ങളും 23,000 കിലോമീറ്ററുകളും പിന്നിട്ടാണ് ഇവരെത്തിയത്. മൂന്നുപേര്‍ യു.കെ.പൗരന്മാര്‍, രണ്ടുപേര്‍ ദുബായിയില്‍ ജോലിചെയ്യുന്നവര്‍. യു.കെ. പൗരന്മാരായ കോട്ടയ്ക്കല്‍ എടരിക്കോട് നാരത്തടം ആര്‍.എം.എല്‍ ഹൗസില്‍ മൊയ്തീന്‍, കാടമ്പുഴ മാറാക്കര മെലാദിനില്‍ സുബൈര്‍, കരയക്കാട് വടക്കേപീഡിയക്കല്‍ മുസ്തഫ, ദുബായില്‍ ജോലിചെയ്യുന്ന കോട്ടയ്ക്കല്‍ കുറ്റിപ്പാല […]

You May Like

Breaking News

error: Content is protected !!