യു.എസ്.എ: വാക്കുതര്‍ക്കം രൂക്ഷമായി കൗമാരക്കാരനെ വെടിവെച്ച്‌ വീഴ്‌ത്തി അക്രമിസംഘം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വെടിവെപ്പ് തുടരുന്നു. ന്യൂയോര്‍ക്കിലെ ബ്രോണക്‌സ് തെരുവിലാണ് വാക്കുതര്‍ക്കം വെടിവെപ്പില്‍ കാലാശിച്ചത്. രണ്ടു പേര്‍ 15 വയസ്സുകാരനെ വെടിവെച്ചിടുകയായിരുന്നു. വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് വെടിവെപ്പില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്. അക്രമികളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കാസില്‍ ഹില്‍ മേഖലയിലാണ് ദാരുണ സംഭവം ഉണ്ടായത്.

കഴിഞ്ഞ മാസം വടക്കന്‍ കരോലിനയില്‍ ഹൈസ്‌ക്കൂളില്‍ വെടിവെപ്പ് നടന്നിരുന്നു. അക്രമത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിന് ഒരാഴ്ച മുമ്ബ് 15 വയസ്സുകാരനായ വിദ്യാര്‍ത്ഥി സ്‌കൂളിലേയ്‌ക്ക് തോക്കുമായെത്തിയാണ് സഹപാഠികളായ രണ്ടുപേരെ വെടിവെച്ചിട്ടത്. രണ്ടു മണിക്കൂര്‍ ഇടവേളയില്‍ ഡിട്രോയറ്റില്‍ മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടതും ഭരണകൂടത്തെ പ്രതിസന്ധിയിലാക്കി.

അമേരിക്കയില്‍ മാരകമായ റൈഫിളുകളും പിസ്റ്റളുകളും പൊതുജനത്തിന് ലഭിക്കാതിരി ക്കാനുള്ള നിയമനിര്‍മ്മാണത്തിന് മുറവിളി ഉയരുകയാണ്. നിയമം ശക്തമാക്കുമെന്ന് ജോ ബൈഡന്‍ പ്രസ്താവന നടത്തിയിട്ടും അക്രമ സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ്. 1994ല്‍ നിയമം മൂലം തോക്ക് വില്‍പ്പന പത്തുവര്‍ഷത്തേക്ക് നിരോധിച്ചിരുന്ന കാര്യം ബൈഡന്‍ ഓര്‍മ്മി പ്പിച്ചു. അത് ഗുണകരമായ മാറ്റം അമേരിക്കയില്‍ വരുത്തിയെന്നാണ് വിലയിരുത്തല്‍. നിലവില്‍ ന്യൂയോര്‍ക്ക് നഗരം നിലവില്‍ തോക്കുമായി സഞ്ചരിക്കാന്‍ വിലക്കുള്ള മേഖലയാണെന്ന് മേയര്‍ എറിക് ആദംസ് വ്യക്തമാക്കി.

Next Post

ഒമാന്‍: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത ഇന്ത്യയിലെ റുപേ കാര്‍ഡുകള്‍ ഇനി ഒമാനില്‍ ഉപയോഗിക്കാം

Tue Oct 4 , 2022
Share on Facebook Tweet it Pin it Email മസ്‍കത്ത്: ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡുകള്‍ ഇനി ഒമാനിലും ഉപയോഗിക്കാം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഒമാന്‍ സന്ദര്‍ശന വേളയില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യയിലെ നാഷണല്‍ പേയ്‍മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്റര്‍നാഷണല്‍ പേയ്‍മെന്റ്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളും ഒമാന്‍ സെന്‍ട്രല്‍ ബാങ്കുമാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇന്ത്യയിലെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് […]

You May Like

Breaking News

error: Content is protected !!