യു.കെ: മാഞ്ചസ്റ്ററില്‍ താമസിക്കുന്ന സിബിയുടെ ഭാര്യയുടെ അമ്മയെ കോതമംഗലത്തെ വീടിനുള്ളില്‍ കഴുത്തറുത്തു കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി

മാഞ്ചസ്റ്ററില്‍ താമസിക്കുന്ന സിബിയുടെ ഭാര്യ സിജയുടെ മാതാവിനെ നാട്ടില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോതമംഗലം ചെങ്ങമനാട്ട് ഏലിയാസിന്റെ ഭാര്യ സാറാമ്മ(72)യാണ് വീട്ടില്‍ ദാരുണമായി കൊല്ലപ്പെട്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലായി. അയല്‍വാസികളായ മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. സാറാമ്മയുടെ മക്കള്‍: സിജി, സിജോ, സീന, എല്‍ദോസ്.
മരുമക്കള്‍: യോനാച്ചന്‍ കുന്നയ്ക്കാല്‍, സിബി (യുകെ), ജിജി (ഡല്‍ഹി), സില്‍ജു(വയനാട്).

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-നും 3.30-നും ഇടയിലാണ് കൃത്യം നടന്നത് എന്നാണ് കരുതുന്നത്. സംഭവസമയം സാറാമ്മ വീട്ടില്‍ തനിച്ചായിരുന്നു. ജോലി കഴിഞ്ഞ് മൂന്നരയോടെ വീട്ടില്‍ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് ചോരയില്‍ കുളിച്ച നിലയില്‍ ആദ്യം കണ്ടത്. കഴുത്തു മൂര്‍ച്ചയേറിയ ആയുധം വെട്ടേറ്റു മുറിഞ്ഞ നിലയിലാണ്. മാലയും നാല് വളയുമടക്കം ആറു പവന്റെ ആഭരണം നഷ്ടപ്പെട്ടിട്ടുണ്ട്.

വീടിനകത്തെ ഹാളിലാണ് മൃതദേഹം കിടന്നിരുന്നത്. തെളിവ് നശിപ്പിക്കാന്‍ മൃതദേഹത്തിനു ചുറ്റും മഞ്ഞള്‍പ്പൊടി വിതറിയിട്ടുണ്ട്. സാറാമ്മയുടെ വലതുകൈയില്‍ ചോറിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ സാറാമ്മ ഉച്ചഭക്ഷണം കഴിക്കുമ്പഴാണ് അക്രമി എത്തിയതെന്ന് കരുതുന്നു. ഹാളില്‍ മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ട്. കൊലപാതകത്തിനുശേഷം പിന്‍വാതിലിലൂടെയാണ് അക്രമി രക്ഷപ്പെട്ടിരിക്കുന്നത്. അവിടെയും മഞ്ഞള്‍പ്പൊടി വിതറിയിട്ടുണ്ട്.

റബര്‍ തോട്ടത്തിന് നടുവിലെ വീട്ടില്‍ സാറാമ്മയും മകനും ഭാര്യയുമാണ് കഴിഞ്ഞിരുന്നത്. മകന്‍ എല്‍ദോസും ഭാര്യ സില്‍ജുവും രാവിലെ വീട്ടില്‍ നിന്ന് പോയശേഷം സാറാമ്മ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഇത് മനസിലാക്കിയാണ് അക്രമിയുടെ വരവ്. എല്‍ദോസ് ചേലാട് പള്ളിക്കു കീഴിലെ ബേസ് അനിയാ പബ്ലിക് സ്‌കൂളിലെ ചെയര്‍മാനാണ്. സില്‍ജു ഈ സ്‌കൂളിലെ അധ്യാപികയുമാണ്. സ്‌കൂള്‍ കഴിഞ്ഞതിനു ശേഷം സില്‍ജു വീട്ടിലെത്തിയപ്പോഴാണ് ദാരുണ സംഭവം അറിയുന്നത്.

Next Post

ഒമാന്‍: ഒമാനില്‍ വിദേശ നിക്ഷേപക കമ്ബനികളില്‍ സ്വദേശി നിയമനം നിർബന്ധമാക്കുന്നു

Thu Mar 28 , 2024
Share on Facebook Tweet it Pin it Email മസ്‌കത്ത്: ഒമാനില്‍ വിദേശ നിക്ഷേപക കമ്ബനികളില്‍ സ്വദേശി നിയമനം നിർബന്ധമാക്കുന്നു. പ്രവർത്തനം ആരംഭിച്ച്‌ ഒരു വർഷത്തിനുള്ളില്‍ വിദേശ നിക്ഷേപകർ ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. വിദേശ നിക്ഷേപക കമ്ബനികളില്‍ ഏപ്രില്‍ മുതല്‍ ഒമാനി ജീവനക്കാരെ നിയമിച്ചുതുടങ്ങണമെന്നാണ് നിർദേശം. വിദേശ നിക്ഷേപകർ ഒമാനില്‍ വാണിജ്യ സ്ഥാപനം ആരംഭിച്ച്‌ ഒരു വർഷത്തിനുള്ളില്‍ ഒരു ഒമാനി […]

You May Like

Breaking News

error: Content is protected !!