മസ്കറ്റ്: വ്യത്യസ്തമായ മധുര മാമ്ബഴങ്ങളുമായി ഒമാനിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ കഴിഞ്ഞദിവസം ആരംഭിച്ച മാംഗോ മാനിയ ഫെസ്റ്റിവല്‍ 2023 മേയ് 27-ന് അവസാനിക്കും.
ലോകത്തിൻറെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മാമ്ബഴത്തിൻറെ വ്യത്യസ്ത രുചികള്‍ ആസ്വദിക്കാൻ ഒമാനിലെ ഉപഭോക്താക്കള്‍ക്ക് ലഭിച്ച സുവര്‍ണ്ണ അവസരമാണ് മംഗോ മാനിയ.
ബൗഷറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങില്‍ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഹിസ് എക്സൈലൻസി അമിത് നാരങ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തിരുന്നു. എല്ലാ വര്‍ഷവും ലുലു ഈ പരിപാടി നടത്താറുണ്ട്.
ഇന്ത്യ, യമൻ, തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ, ശ്രീലങ്ക, ഫിലിപ്പീൻസ്, കൊളംബിയ, ഗ്വാട്ടമാല, മെക്സികോ, കെനിയ, യുഗാണ്ട, ഒമാൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 60-ലധികം മാമ്ബഴങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒരുക്കിയിരിക്കുന്നത്.
ഇതിനുപുറമെ നിരവധി മാമ്ബഴവിഭവങ്ങളും ലുലുവില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മംഗോ ഫെസ്റ്റിവലിൻറെ ഭാഗമായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ലുലു അധികൃതര്‍ അറിയിച്ചു. ബേക്കറി, മധുരപലഹാരങ്ങള്‍, അച്ചാറുകള്‍ എന്നിവയില്‍ ചില പ്രത്യേക മാമ്ബഴ ട്രീറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാനാകും.മാംഗോ പ്രിസര്‍വ്സ്, പള്‍പ്പുകള്‍, ജ്യൂസുകള്‍, ജാം എന്നിവയും പ്രമോഷനിലൂടെ ലഭ്യമാകും.