യു.കെ: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ബുദ്ധിമാന്മാരുടെ ലിസ്റ്റില്‍ യുകെയിലെ മലയാളി ബാലനും

ലണ്ടൻ: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഐക്യു ഉള്ളവരുടെ സൊസൈറ്റിയായ മെന്‍സയില്‍ അംഗത്വം നേടി യുകെ മലയാളി ബാലൻ. തെക്കന്‍ ലണ്ടനില്‍ താമസിക്കുന്ന, 11 കാരനായ ധ്രുവ് പ്രവീണ്‍ ആണ് നേട്ടം സ്വന്തമാക്കിയത്. ഏപ്രിലില്‍ നടന്ന പ്രവേശന പരീക്ഷയില്‍ ധ്രുവ് 162 സ്‌കോര്‍ ആണ് നേടിയാത്. ‘ഇവന്റെ അച്ഛനാകാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. കുടുംബം മൊത്തം ഈ നേട്ടത്തില്‍ അഭിമാനിക്കുന്നു’, എന്നായിരുന്നു ധ്രുവിന്റെ പിതാവ് പ്രവീണ്‍ കുമാറിന്റെ പ്രതികരാണം.

സറ്റണിലെ റോബിന്‍ ഹുഡ് ജൂനിയര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ധ്രുവ്. എല്ലാ രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മികച്ച പ്രതിഭയാണ് ഈ ബാലന്‍ എന്നായിരുന്നു റോബിന്‍ ഹുഡ് ജൂനിയര്‍ സ്‌കൂളിലെ ഹെഡ് ടീച്ചര്‍ എലിസബത്ത് ബ്രോര്‍സിന്റെ പ്രതികരണം.

അംഗീകരിക്കപ്പെട്ട ഒരു ബുദ്ധി പരീക്ഷയില്‍ പങ്കെടുക്കുന്നവരില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ രണ്ടു ശതമാനം പേര്‍ക്ക് മാത്രമായിരിക്കും മെന്‍സ പ്രവേശനം നല്‍കുക. ചെല്‍സിയ ക്ലബ്ബിന്റെ കടുത്ത ആരാധകനായ ധ്രുവ്, തന്റെ ആദ്യ കാലത്ത് പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങള്‍ ഉള്ള കുട്ടിയായിട്ടാണ് പാരിഗണിക്കപ്പെട്ടിരുന്നത്.

21 വര്‍ഷം മുന്‍പ് കേരളത്തില്‍ നിന്നും ലണ്ടനിലെത്തിയ പ്രവീണ്‍ കുമാര്‍ പറയുന്നത് രണ്ടു വര്‍ഷത്തിലെ ക്ലാസ്സിലൊക്കെ ഏറ്റവും മോശം പ്രകടനം കാഴ്ച വയ്ക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു ധ്രുവ് എന്നാണ്.എന്നാല്‍, പിന്നീട് അവന്‍ മാറുകയായിരുന്നു എന്നും പ്രവീണ്‍ കുമാര്‍ പറയുന്നു.ധ്രുവ് നേടിയ സ്‌കോര്‍ ഉയര്‍ന്നതാണെന്നും, ആ ബാലന് മുന്നില്‍ വലിയ സാധ്യതകള്‍ ഉണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും മെന്‍സ വക്തവും പ്രതികരിച്ചു.

Next Post

ഒമാന്‍: സലാലയില്‍ ഗള്‍ഫ് മാധ്യമ കാമ്ബയിന് തുടക്കം കുറിച്ചു

Wed May 15 , 2024
Share on Facebook Tweet it Pin it Email സലാല: പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ഗള്‍ഫ് മാധ്യമം പ്രചരണ കാമ്ബയിന് സലാലയില്‍ തുടക്കമായി. കോണ്‍സുലാർ ഏജന്റ് ഡോ: കെ സനാതനനെ വരിക്കാരനായി ചേർത്താണ് ഉദ്ഘാടനം നിർവ്വഹിച്ചത്.കാമ്ബയിൻ കാലത്ത് 55 റിയാലിന് പകരം 39 റിയാലിന് ഗള്‍ഫ് മാധ്യമം വരിക്കാരാകാം. 16 റിയാലിന്റെ സമ്മാനങ്ങളും , കുടുംബം മാസിക ഒരു വർഷം സൗജന്യമായി ലഭിക്കുകയും ചെയ്യും. ഇതോടൊപ്പം നാല് […]

You May Like

Breaking News

error: Content is protected !!