യു.കെ: തിരുവനന്തപുരത്തു നിന്നു ലണ്ടനിലേക്ക് നേരിട്ടു വിമാന സര്‍വീസ് നടത്തുന്നത് ബ്രിട്ടിഷ് എയര്‍വെയ്‌സുമായി ചേര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ലണ്ടനിലേക്ക് തിരുവനന്തപുരത്തു നിന്നു നേരിട്ടു വിമാന സര്‍വീസ് ആരംഭിക്കുന്നു. ബ്രിട്ടീഷ് എയര്‍വേയ്സുമായി ചേര്‍ന്ന് ഇന്‍ഡിഗോയാണ് സര്‍വീസ് നടത്തുന്നത്. എല്ലാ ദിവസവും ഒരു സര്‍വീസ് ഉണ്ടായിരിക്കും. മുംബൈ വഴിയാണ് സര്‍വ്വീസ്. ഇരു വിമാനക്കമ്പനികളും ഒപ്പുവച്ച കോഡ് ഷെയറിംഗ് കരാര്‍ അനുസരിച്ച് അടുത്ത മാസം 12നു ശേഷം ഈ റൂട്ടിലെ സര്‍വീസ് ആരംഭിക്കും. ഈ കരാറിന്റെ ഭാഗമായി മുംബൈ വഴി കൊച്ചി – ഹീത്രു സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്.

തങ്ങള്‍ സര്‍വീസ് നടത്താത്ത റൂട്ടിലേക്കു വിമാനക്കമ്പനികള്‍ അവിടെ സര്‍വീസ് നടത്തുന്ന മറ്റു കമ്പനികളുമായി ചേര്‍ന്നു യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതാണ് കോഡ് ഷെയറിങ് കരാര്‍. നിലവില്‍ തിരുവനന്തപുരത്തു നിന്നും യുകെയിലേക്ക് പോകണമെങ്കില്‍ മുംബൈ, ഡല്‍ഹി തുടങ്ങിയ മറ്റു പ്രധാന വിമാനത്താവളത്തിലോ ദുബായ് തുടങ്ങിയ വിദേശ വിമാനത്താവളങ്ങളിലോ ഇറങ്ങി വേറെ വിമാനത്തില്‍ മറ്റൊരു ടിക്കറ്റിലാണ് പോകേണ്ടത്.

എന്നാല്‍ പുതിയ സര്‍വ്വീസ് ആരംഭിക്കുന്നതോടെ തിരുവനന്തപുരത്തുള്ള യാത്രക്കാര്‍ക്ക് മുംബൈ വഴി ഒറ്റ ടിക്കറ്റില്‍ നേരിട്ട് യാത്ര ചെയ്യാമെന്നതാണ് നേട്ടം. യുകെയില്‍ നിന്ന് നാട്ടിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും വലിയ നേട്ടമാണ് പുതിയ കരാര്‍. ഇതോടെ യൂറോപ്പിലേക്കും തിരിച്ചും ഒറ്റ ടിക്കറ്റില്‍ യാത്ര ചെയ്യാം. നേരത്തെ ടര്‍ക്കിഷ് എയര്‍ലൈന്‍സുമായി ഇന്‍ഡിഗോയ്ക്ക് ഇത്തരത്തില്‍ ഇന്റര്‍ലൈന്‍ സര്‍വീസ് ഉണ്ടായിരുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര സര്‍വീസുകളുള്ള ഇന്‍ഡിഗോയും ബ്രിട്ടിഷ് എയര്‍വേയ്സും കൈകൊടുക്കുന്നതോടെ യൂറോപ്പിലേക്കു കൂടുതല്‍ യാത്രാ സൗകര്യമുണ്ടാകും. രാജ്യത്തെ മൂന്ന് നഗരങ്ങളിലെ ഇന്‍ഡിഗോ വിമാന സര്‍വീസുകളുമായാണ് ഇപ്പോള്‍ കരാര്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.

Next Post

ഒമാന്‍: ഹരിപ്പാട് കൂട്ടായ്മ മസ്‌കത്ത് വാര്‍ഷികാഘോഷം ഒക്ടോബര്‍ ആറിന്

Wed Sep 27 , 2023
Share on Facebook Tweet it Pin it Email ഹരിപ്പാട് കൂട്ടായ്മ മസ്‌കത്തിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി “ലയം 2023’എന്ന പേരില്‍ കലാസന്ധ്യ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച റൂവി അല്‍ ഫലജ് ഹോട്ടലില്‍ വെച്ച്‌ നടക്കുന്ന പരിപാടിയില്‍ ചലച്ചിത്ര സംവിധയകൻ കെ മധു മുഖ്യാതിഥി ആയിരിക്കും. പിന്നണി ഗായകൻ വിധു പ്രതാപും സംഘവും നയിക്കുന്ന മ്യൂസിക്കല്‍ ലൈവ് കോണ്‍സര്‍ട്ട് ആണ് മുഖ്യ ആകര്‍ഷണം എന്നും ഭാരവാഹികള്‍ വാര്‍ത്താ […]

You May Like

Breaking News

error: Content is protected !!