കാസർകോഡ്: പിലിക്കോട് പഞ്ചായത്തിലെ ഓലാട്ട് കോളനിയില്‍നിന്ന് 25 സി.പി.എമ്മുകാര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു

ചെറുവത്തൂര്‍: പിലിക്കോട് പഞ്ചായത്തിലെ ഓലാട്ട് കോളനിയില്‍നിന്ന് 25 സി.പി.എമ്മുകാര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാത്തത്, കോളനിയില്‍ നടന്ന കൊലപാതകത്തില്‍ കുറ്റവാളികളെ സംരക്ഷിക്കാന്‍ നടത്തിയ നീക്കം, കുറ്റാരോപിതനായ അധ്യാപകനെ സംരക്ഷിക്കുന്ന നടപടി തുടങ്ങി നിരവധി പ്രശ്നങ്ങളില്‍ സി.പി.എം നേതൃത്വം എടുത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബി.ജെ.പി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. കാലിക്കടവ് കരക്കക്കാവ് കല്യാണമണ്ഡപത്തില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രന്‍ പുതുതായി ചേര്‍ന്നവരെ സ്വീകരിച്ചു.

Next Post

യു.കെ: ജോലിയ്ക്ക് കയറുമ്പോൾ 2000 പൗണ്ട് നൽകും- ഹെവി ഗുഡ്‌സ് ഡ്രൈവർമാർക്ക് വലിയ ശമ്പളവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഏജൻസികൾ

Fri Sep 17 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍: ഹെവി ഗുഡ്‌സ് വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുത്തവര്‍ക്ക് വലിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച്‌ യുകെയിലെ ഏജന്‍സികള്‍. വലിയ ശമ്ബളവും വമ്ബിച്ച ആനുകൂല്യങ്ങളുമാണ് ഹെവി ഗുഡ്‌സ് ഡ്രൈവര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ലോറി ഡ്രൈവര്‍മാരുടെ ക്ഷാമം രൂക്ഷമായതോടെയാണ് നടപടി. 70,000 പൗണ്ട് വരെ വാര്‍ഷിക ശമ്ബളമാണ് ഗുഡ്‌സ് ഡ്രൈവര്‍മാര്‍ക്കായി വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ജോലിക്ക് കയറിയാല്‍ ഉടന്‍ 2000 പൗണ്ട് സൈനിംഗ് ഇന്‍ […]

You May Like

Breaking News

error: Content is protected !!