ലണ്ടന്‍: വൂപ്പിംഗ് ചുമ ആശങ്കയായി മാറുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ഗര്‍ഭിണികള്‍ വാക്സിനേഷന്‍ നേടണമെന്ന് ആവശ്യം ശക്തമാകുന്നു. ഇതിനകം അഞ്ച് നവജാത ശിശുക്കളാണ് മരണപ്പെട്ടിട്ടുള്ളത്.ലണ്ടനിലെ ചില ഭാഗങ്ങളില്‍ കാല്‍ശതമാനം ഗര്‍ഭിണികള്‍ മാത്രമാണ് പെര്‍ടുസിസ് വാക്സിനേഷന്‍ എടുത്തിരിക്കുന്നത്. 16 മുതല്‍ 32 വരെ ആഴ്ചയിലാണ് വാക്സിനെടുക്കുന്നത്. തലസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലും, ബര്‍മിംഗ്ഹാമിലും വാക്സിനേഷന്‍ സ്വീകരിക്കുന്നതിന് മടി കാണുന്നുണ്ട്.കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഏറ്റവും വലിയ പൊട്ടിപ്പുറപ്പെടലാണ് ഈ ചുമയ്ക്ക് വന്നുചേര്‍ന്നിരിക്കുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2024-ല്‍ ഏകദേശം 3000 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 വര്‍ഷത്തില്‍ ആകെ കണ്ടെത്തിയതിന്റെ മൂന്നിരട്ടി കേസുകളാണ് ഈ 5 മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് ലോക്ക്ഡൗണുകളാണ് ഇംഗ്ലണ്ടില്‍ അസാധാരണമായ പെര്‍ടുസിസ് മഹാമാരിക്ക് ഊര്‍ജ്ജം പകര്‍ന്നതെന്ന് ആരോഗ്യ മേധാവികള്‍ പറഞ്ഞു. 100 ദിന ചുമയെന്നാണ് ഇതിന്റെ വിളിപ്പേര്. കൊവിഡ് മഹാമാരിക്ക് ശേഷം വാക്സിനേഷനോട് ഉണ്ടായിട്ടുള്ള വിമുഖത മൂലമാണ് ചുമയ്ക്കെതിരായ വാക്സിനേഷന്‍ സ്വീകരിക്കുന്നതില്‍ എണ്ണം കുറയുന്നതില്‍ കലാശിച്ചിരിക്കുന്നതെന്ന് വിദഗ്ധര്‍ കുറ്റപ്പെടുത്തി.’വൂപ്പിംഗ് ചുമയ്ക്ക് കുഞ്ഞുങ്ങളെ കൊല്ലാന്‍ കഴിയും. ഉയര്‍ന്ന വാക്സിനേഷന്‍ നിലയുണ്ടെങ്കില്‍ വ്യാപനം കുറയ്ക്കാന്‍ സാധിക്കും. ചെറിയ കുട്ടികളിലും, ഗര്‍ഭിണികളിലും വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. വാക്സിന്‍ സുരക്ഷിതവും, ഫലപ്രദവുമാണ്’, സൗത്താംപ്ടണ്‍ യൂണിവേഴ്സിറ്റി ഗ്ലോബല്‍ ഹെല്‍ത്ത് സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ഡോ. മൈക്കിള്‍ ഹെഡ് പറഞ്ഞു.