കുവൈത്ത്: ഫാറൂഖ് കോളജ് ഡയാലിസിസ് സെന്ററിന് ഫോസ കുവൈത്ത് ഫണ്ട് കൈമാറി

കുവൈത്ത് സിറ്റി: ഫാറൂഖ് കോളജ് ഹെല്‍ത്ത് സെന്ററിനോടനുബന്ധിച്ച്‌ ഫോസ ചാപ്റ്ററുകള്‍ ചേര്‍ന്ന് രൂപവത്കരിച്ച ഡയാലിസിസ് സെന്ററിനുള്ള ഫോസ കുവൈത്തിന്റെ ധനസഹായം പ്രസിഡന്റ് മുഹമ്മദ് റാഫി കോളജ് പ്രിൻസിപ്പല്‍ ഡോ. ആയിഷ സ്വപ്നക്ക് കൈമാറി.

11 ഡയാലിസിസ് മെഷീനില്‍ കോളജ് പരിസരത്തെ രോഗികള്‍ക്ക് സൗജന്യമായാണ് ഡയാലിസിസ് സേവനം നല്‍കുന്നത്. രോഗികള്‍ക്കായി കുവൈത്ത് കമ്മിറ്റി മുൻ പ്രസിഡെന്റ് കെ.വി. അഹമ്മദ് കോയ നല്‍കിയ ആംബുലൻസ് സേവനവും സെന്ററില്‍ സംജ്ജീകരിച്ചിട്ടുണ്ട്.

വിവിധ ഫോസ ചാപ്റ്ററുകള്‍ നല്‍കുന്ന സഹായങ്ങളിലൂടെയാണ് സെന്ററിന്റെ പ്രവര്‍ത്തന ഫണ്ട് കണ്ടെത്തുന്നത്. ചടങ്ങില്‍ ഫോസ കുവൈത്ത് മുൻ പ്രസിഡന്റ് കെ.വി. അഹമ്മദ് കോയ, സെൻട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞലവി, സെക്രട്ടറി യൂസഫ് അലി, ഫോസ കോഓഡിനേറ്റര്‍ ഇ.പി. ഇമ്ബിച്ചികോയ, മുൻ പ്രിൻസിപ്പല്‍ കുട്ട്യാലികുട്ടി, മാനേജ്മെന്റ് കമ്മിറ്റി ട്രഷറര്‍ മുഹമ്മദ് അലി പി.കെ. എന്നിവര്‍ സന്നിഹിതരായിരുന്നു.

Next Post

യു.കെ: ഹേവാഡ്‌സ് ഹീത്തില്‍ താമസിക്കുന്ന റെജി കാറിനുള്ളില്‍ മരിച്ച നിലയില്‍ - കാര്‍ നില്‍ക്കുന്നത് പാര്‍ക്കിങ് സ്‌പെയ്‌സില്‍

Fri Sep 15 , 2023
Share on Facebook Tweet it Pin it Email ജോലിക്ക് പുറപ്പെട്ട ഹെവാര്‍ഡ് ഹീത്തിലുള്ള മലയാളി കാറില്‍ മരിച്ച നിലയില്‍. പത്തനംതിട്ട കോന്നി കിഴവല്ലൂര്‍ വലിയപറമ്പില്‍ കുടുംബാംഗമാണ് റെജി ജോണ്‍(53) ആണ് കാര്‍ പാര്‍ക്കിങ് സ്പേസില്‍ എത്തിയപ്പോള്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ജോലിയ്ക്കായി പോയെന്ന് കരുതിയിരുന്ന ആളുടെ അപ്രതീക്ഷിത മരണ വാര്‍ത്ത കുടുംബത്തിന് വലിയ ആഘാതമായി . റെജി നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടില്‍ എത്തിക്കാണുമെന്ന് രാവിലെ ജോലിക്കായി […]

You May Like

Breaking News

error: Content is protected !!