
അരയ്ക്കു താഴെ തളര്‍ന്ന് ഒരു വീടെന്ന സ്വപ്നവുമായി ജീവിച്ച പഴയന്നൂരെ സുരേഷിന് സ്വപ്ന സാക്ഷാത്കാരം. യുകെ യിലെ മലയാളി കൂട്ടായ്മയായ ചെല്‍റ്റന്‍ ഹാം മലയാളി അസോസിയേഷനാണ് പത്തുലക്ഷം രൂപ മുടക്കി വീട് നിര്‍മ്മിച്ച് നല്‍കിയത്. റവന്യൂ മന്ത്രി കെ. രാജന്‍ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. ജനപ്രതിനിധികളും പ്രവാസി മലയാളി സംഘടനാ ഭാരവാഹികളും സംബന്ധിച്ചു.
അരയ്ക്കു താഴെ തളര്‍ന്ന് പോയ സുരേഷും അമ്മയും അടങ്ങുന്ന കുടുംബം ഒരു ടാര്‍പോളിന്‍ മേഞ്ഞ കൂരയ്ക്ക് കീഴിലാണ് കഴിഞ്ഞിരുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന പഴയന്നൂര്‍ പഞ്ചായത്തിന്റെ പട്ടികയില്‍ പേരുണ്ടായിരുന്നു. ഒരു തണല്‍ എന്ന സുരേഷിന്റെയും അമ്മയുടെയും സ്വപ്നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.