ലണ്ടന്‍: യുകെയില്‍ ബസ്,ട്രയിന്‍, ട്യുബ് തുടങ്ങിയ പൊതു ഗതാഗത വാഹനങ്ങളില്‍ ഇനി മുതല്‍ ഫേസ് മാസ്ക് നിര്‍ബന്ധം. ഇംഗ്ലണ്ടില്‍ ആണ് ആണ് ആദ്യമായി ഈ നിയമം നിലവില്‍ വരിക. ഫേസ് മാസ്ക് ധരിക്കാത്തവര്‍ ജൂണ്‍ 15 മുതല്‍ ഫൈനടക്കേണ്ടി വരും. ഗതാഗത സെക്രട്ടറി ഗ്രാന്‍റ് ഷാപ്പ്സ് ആണ് വ്യാഴാഴ്ച ഇത് സംബന്ധമായ പ്രഖ്യാപനം നടത്തിയത്. ജൂണ്‍ 15 മുതല്‍ എല്ലാ ഷോപ്പുകളും തുറക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഈ സമയം […]

ലണ്ടന്‍ : ബിസിനസ് സെക്രട്ടറി അലോക് ശര്‍മക്ക് കൊറോണ ബാധയെന്ന് സംശയം. കൊറോണ വൈറസ് ബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച അദ്ധേഹത്തെ കൊറോണ ടെസ്റ്റിന് വിധേയമാക്കി. ടെസ്റ്റ് റിസള്‍ട്ട് ഇത് വരെ അറിവായിട്ടില്ല. എന്നാല്‍ കൊറോണ ലക്ഷണങ്ങള്‍ ഉള്ള സമയത്ത് അലോക് പ്രധാനമന്ത്രിയെയും ചാന്‍സലര്‍ ഋഷി സുനാകിനെയും ബുധനാഴ്ച സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ‘സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്’ പാലിച്ചിരുന്നുവെന്നാണ് പ്രധാന മന്ത്രിയുടെ ഭാഷ്യം. അതെ സമയം, അലോക് ശര്‍മയുടെ റിസള്‍ട്ട് പോസിറ്റീവ് ആണെങ്കില്‍ പ്രധാന […]

അമേരിക്കയില്‍ നിന്നുള്ള വിവിധ പത്ര പ്രവര്‍ത്തകരെ ഒരുമിച്ചു കൂട്ടികൊണ്ട് ‘അമേരിക്ക ഓണ്‍ ലൈന്‍’ എന്ന പേരില്‍ ബ്രിട്ടീഷ് കൈരളി ഒരു സെഗ് മെന്‍റ് ആരംഭിക്കുന്നു. ഇനി മുതല്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്താ വിശേഷങ്ങള്‍ ബ്രിട്ടീഷ്‌ കൈരളി വായനക്കാര്‍ക്ക് അറിയാനാകും. ഇന്ന് ആര്‍ഷ അഭിലാഷ് നമ്മോടൊപ്പം ചേരുന്നു.

ലണ്ടന്‍: അനിയന്ത്രിതമായ ജനക്കൂട്ടം ഇരച്ചെത്തിയതോടെ ഡോര്‍സെറ്റ് തുടങ്ങിയ യുകെയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പൂര്‍ണമായും ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കാന്‍ സാധ്യത. ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഡോര്‍സെറ്റില്‍ തമ്പടിച്ചിരിക്കുന്നത്. രണ്ടാഴ്ച്ച മുമ്പ് സര്‍ക്കാര്‍ രാജവ്യാപകമായി പൂര്‍ണ ലോക്ക് ഡൌണ്‍ എടുത്തു കളഞ്ഞതിന് ശേഷം മിക്കവാറും ജോലിക്കാര്‍ ഓഫീസുകളിലും മറ്റും ജോലിക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴും ലക്ഷക്കണക്കിന്‌ ജോലിക്കാര്‍ ‘ഫര്‍ലോ’ യില്‍ ഉണ്ട്. ഇവരടക്കമുള്ള ലക്ഷക്കണക്കിന്‌ പൊതു ജനങ്ങള്‍ ആണ് […]

ലണ്ടന്‍: കൊറോണ വൈറസിന്‍റെ രണ്ടാം വ്യാപനത്തിന്റെ ഭീതിയില്‍ രാജ്യത്ത് ഇന്‍ഡോര്‍ മീറ്റിംഗുകള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സസന്റെ ആഹ്വാനം. ഇപ്പോള്‍ അനുഭവപ്പെടുന്ന വെയിലുള്ള കാലാവസ്ഥ മാറുമ്പോള്‍ പൊതു ജനങ്ങള്‍ ഇന്‍ഡോര്‍ മീറ്റിംഗുകളിലേക്ക് നീങ്ങുമെന്നാണ് സര്‍ക്കാര്‍ ഭയപ്പെടുന്നത്. ഏകദേശം രണ്ടര മാസം നീണ്ടു നിന്ന ലോക്ക് ഡൌണിന് ശേഷം പൊതു ജനങ്ങള്‍ വീണ്ടും അടുത്തിടപെട്ട് തുടങ്ങുന്ന സന്ദര്‍ഭത്തിലാണ് സര്‍ക്കാര്‍ പുതിയ നിയന്ത്രങ്ങളുമായി മുന്നോട്ടു വരുന്നത്. വെയില്‍ നീങ്ങി മോശം കാലാവസ്ഥ വരികയും […]

സഹീർ വളപ്പിൽ (ചാര്‍ട്ടേര്‍ഡ്‌ അക്കൌണ്ടന്‍റ്റ്) കൊറോണ സാമ്പത്തിക സഹായങ്ങൾ സംബന്ധിച്ചു യുകെ ചാൻസലർ റിഷി സുനക് വളരെ സുപ്രധാനമായ മാറ്റങ്ങൾ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. ഇവയിൽ പ്രധാനപ്പെട്ടത് തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടതായിരുന്നു. കൊറോണ വൈറസ് ജോബ് റീടെൻഷൻ സ്കീം (CJRS) പ്രകാരം മാർച്ച് ഒന്ന് മുതൽ തൊഴിലുടമകൾക്ക് അവരുടെ തൊഴിലാളികളുടെ ശമ്പളത്തിന്റെ 80 ശതമാനം സർക്കാരിൽ നിന്ന് ഗ്രാന്റ് ആയി ലഭിക്കുന്ന പദ്ധതിയായിരുന്നു ഉണ്ടായിരുന്നത്. ചില നിബന്ധനകൾക്കനുസൃതമായി പരമാവധി ഒരു […]

ലണ്ടന്‍: പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേതൃത്വം നല്‍കുന്ന ബ്രട്ടീഷ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവും ലേബര്‍ പാര്‍ട്ടി ലീഡറുമായ സര്‍ കീര്‍ സ്റ്റാര്‍മാര്‍. ‘കൊറോണ വൈറസിന്റെ രണ്ടാം വരവ് തടയാന്‍’ സര്‍ക്കാര്‍ ശക്തമായ് നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിനു മേല്‍ പൊതുജനങ്ങള്‍ക്കു നഷ്ട്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ പ്രധാന മന്ത്രി കാര്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഗാര്‍ഡിയന്‍’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ രംഗത്ത്‌ […]

ലണ്ടന്‍: യുകെയില്‍ ഹൌസിംഗ് മാര്‍ക്കറ്റ്‌ തകര്‍ച്ചയുടെ വക്കില്‍. കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. HMRC കണക്കുകള്‍ പ്രകാരം 2019 ഏപ്രില്‍ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 53 ശതമാനം കുറവാണ് ഈ വര്ഷം രേഖപ്പെടുത്തിയിരിക്കുന്നത്. ഹൌസ് പ്രൈസിന്റെ 3.7ശതമാനം വാര്‍ഷിക വര്‍ദ്ധന 1.8 ശതമാനമായി കുറഞ്ഞു. കൊറോണ ലോക്ക് ഡൌണിന്‍റെ ഭാഗമായി ബ്രിട്ടീഷ് സര്‍ക്കാര്‍ എര്പെടുത്തിയ ‘മോര്‍ട്ട്ഗേജ് ഹോളിഡെ’ അടുത്ത മാസം അവസാനിക്കാനിരിക്കുകയാണ്. 15,848 മോര്‍ട്ട്ഗേജ് […]

ലണ്ടന്‍: യുകെയിലെ പുതിയ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ആയി അംബാസഡര്‍ ഗൈത്രി ഐ. കുമാറിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിയമിച്ചു. 1986 IFS ബാച്ചുകാരിയായ ഗൈത്രി ഇപ്പോള്‍ ബെല്‍ജിയത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ആണ്. നിലവിലെ യുറോപ്യന്‍ യുണിയന്‍ അംബാസഡറുടെ ചുമതലയും ഗൈത്രിക്കാണ്. കഴിഞ്ഞ മാസം റിട്ടയര്‍ ചെയ്ത അംബാസഡര്‍ രുചി ഗാനസ്യക്ക് പകരമായാണ് ഗൈത്രി നിയമിതയാവുന്നത്.

Breaking News