യുകെ: യുകെ, യൂറോപ്പ്, അമേരിക്ക, ഗൾഫ് എന്നിവിടങ്ങളിൽ സ്ഥിര താമസമാക്കിയ പ്രവാസി മലയാളികളെ വൈവാഹിക ആവശ്യങ്ങൾക്ക് സഹായിക്കാൻ ലണ്ടൻ കേന്ദ്രമായി മാട്രിമോണി വെബ്സൈറ്റ് പ്രവത്തനമാരംഭിച്ചു. ‘zawajhub.com’ എന്ന പേരിൽ ആരംഭിച്ച വെബ്സൈറ്റിന് വൻ സ്വീകരണമാണ് യുകെയിലെയും ഗൾഫിലെയും പ്രവാസി മലയാളികളിൽ നിന്നുമുണ്ടായത്. പ്രവാസി കുടുംബങ്ങളിലെ യുവാക്കൾക്കും യുവതികൾക്കും ചെറിയ ചിലവിൽ അനുയോജ്യമായ വിവാഹ ആലോചനകൾ കണ്ടെത്താൻ കാര്യക്ഷമമായ വെബ്സൈറ്റുകൾ ഇപ്പോൾ വളരെ വിരളമാണ്. കേരളത്തിലെ പത്രങ്ങളിലെ മാട്രിമോണിയൽ വെബ്സൈറ്റ്കൾ ആണ് […]

ബ്രിട്ടൺ കെഎംസിസി സ്കോട്ട്ലാൻഡ് റീജിയണിന്റെ ആഭിമുഖ്യത്തിൽ EDINBURGH GREYFRIARS CHARTERIS സെന്ററിൽ വെച്ച് നടന്ന “തജ്‍മീഹ് 2023” ഈദ് ഫാമിലി മീറ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും പുതിയൊരനുഭവം സമ്മാനിച്ച സംഗമ വേദിയിൽ ഇശൽ നിലാവ്, മെഹന്തി ഫെസ്റ്റ്, കിഡ്സ് ഫെസ്റ്റ് തുടങ്ങിയ നിരവധി കലാപരിപാടികൾ നടന്നു. പെരുന്നാൾ ദിനത്തിൽ കെഎംസിസി ഒരുക്കിയ സ്നേഹവിരുന്നും മറ്റു കലാപരിപാടികളും പ്രവാസികൾക്കു ഇടയിൽ വേറിട്ടൊരു അനുഭവമായി മാറി. കെഎംസിസി കോർഡിനേറ്റർ […]

യുകെയിലെ കോഴിക്കോട് ജില്ലക്കാരുടെ കൂട്ടായ്മയായ ‘നമ്മടെ കോയിക്കോട്’ ലണ്ടനടുത്തുള്ള ഹെമൽ ഹെമ്പ്സ്റ്റഡിൽ സംഘടിപ്പിച്ച ‘കളിക്കളം’ ഫെസ്റ്റ് അതിൻ്റെ സംഘാടനം കൊണ്ടും വിഭവ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. നാടിൻ്റെ വിഭവങ്ങളും രുചിയാർന്ന ഭക്ഷണവുമൊക്കെ ഏതൊരു മലയാളിയുടേയും ഗൃഹാതുര സ്മരണകളാണ്. പൊറാട്ടയും ബീഫ് ഫ്രൈയും കൊത്തു പൊറാട്ടയും വറുത്ത കായയും ഉഴുന്ന് വടയും ചമ്മന്തിയുമൊക്കെ ഏതൊരു മലയാളിയുടേയും നാവിൽ രുചിയുണരുന്ന വിഭവങ്ങളാണന്നതിൽ സംശയമില്ല. ആളുകളുടെ ബാഹുല്യവും വിവിധയിടങ്ങളിൽ നിന്നുള്ളവരുടെ സാന്നിദ്ധ്യവും ‘കളിക്കളം, പരിപാടിയെ […]

ബ്രിട്ടൻ കെഎംസിസി ഫാമിലി മീറ്റ് ഇന്ന് ഈസ്റ്റ് ഹാമിൽ വെച്ച് നടക്കുന്നു . യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകൾ പങ്കെടുക്കും . പരിപാടി വിജയകരമാക്കാൻ എല്ലാവരും പങ്കെടുക്കണമെന്ന് ബ്രിട്ടൻ കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

‘മാനവികതയും  സഹിഷ്ണുതയും’  എന്ന വിഷയത്തെ ആസ്പദമാക്കി സ്കോട്ലാന്റിലെ ഗ്ലാസ്‌ഗോവിൽ‘കാരശ്ശേരി മാഷിനൊപ്പം’ എന്ന ടൈറ്റലിൽ സ്കോട്ലാന്റ് മലയാളി അസോസിയേഷൻ ചാറ്റ് ഷോ സംഘടിപ്പിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഗ്ലാസ്ഗോവിലും പരിസരത്തുമുള്ള നിരവധി ആളുകൾ പരിപാടിയിൽ സംബന്ധിച്ചു. മലയാള ഭാഷയാണ് മലയാളികളെ പരസ്പരം കോർത്തിണക്കുന്ന സുപ്രധാന ഘടകമെന്നു എം എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു. മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ഭാഷ മാത്രം സംസാരിക്കുന്നൂ എന്നതും കേരളത്തെ വ്യത്യസ്തമാക്കുന്നു, അദ്ദേഹം പറഞ്ഞു. ശേഷം […]

ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന യോഗത്തിലായിരുന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ബിജു ജേക്കബ്‌   ( പ്രസിഡന്റ്), ഷിൻസ് തോമസ്, അനു മാത്യു  ( വൈസ് പ്രസിഡന്റ്), മാത്യു സെബാസ്റ്റ്യൻ (സെക്രട്ടറി), സാഗർ അബ്ദുല്ല, ജെസി പറമ്പിൽ  (ജോയിന്റ് സെക്രട്ടറി),  ഷാജി കുളത്തുങ്കൽ (ട്രെഷറർ ), തോമ സ് ഇ ടി (ഓഡിറ്റർ), ഫൈസൽ അഹമ്മദ് (P R O ), തോമസ്‌ മാത്യൂ, സിന്റോ പാപ്പച്ചൻ (Sports Co […]

ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകൾ മാറ്റുരക്കുന്ന ഫുട്ബോൾ മാമാങ്കം നേരിൽ കണ്ട് ആസ്വദിക്കാൻ യുകെയിലെ ഫുട്ബോൾ പ്രേമികൾക്ക് സ്വാഗതം. ബ്രിട്ടൻ കെഎംസിസി ഓൾ യു കെ മലയാളീ ഫുഡ്ബോൾ ടൂർണമെന്റ് നടത്തുന്നു. ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകളെ ഉൾപെടുത്തികൊണ്ട് ബ്രിട്ടൻ കെഎംസിസി രണ്ടാമത് ഓൾ യു കെ മലയാളി ടൂർണമെന്റ് 2022 ഒക്ടോബർ 2 ന് ലണ്ടനിലെ ബെക്കൻഹാം മൈതാനിയിൽ നടക്കുന്നു. രാവിലെ11.30ന് തുടങ്ങുന്ന മത്സരം രാത്രി […]

യുകെയിൽ താമസിക്കുന്ന കോഴിക്കോട് ജില്ലക്കാരുടെ സംഗമം ഒക്ടോബർ 9ന് നോർത്താംപ്റ്റണിൽ നടക്കും. പ്രമുഖ എഴുത്തുകാരൻ എം എൻ കാരശ്ശേരി മുഖ്യാതിഥിയായിരിക്കും. കേരളക്കരയിലെ കലയുടെയും സംഗീതത്തിന്റെയും വിവിധ രൂചിക്കൂട്ടുകളുടെയും ആസ്ഥാനമായാണ് കോഴിക്കോട് ജില്ല അറിയപ്പെടുന്നത്. ആയിരക്കണക്കിന് കോഴിക്കോട്ടുകാരാണ് യുകെയിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ ജോലി ചെയ്യുന്നത്. ആദ്യമായാണ് കേരളത്തിലെ ഒരു ജില്ല നിവാസികൾ ഇത്തരം ഒരു സംഗമം സംഘടിപ്പിക്കുന്നത്. നോർതാംപ്റ്റനിലെ കരോലിൻ ചിഷോം സ്കൂൾ സെന്ററിൽ ഉച്ചക്ക് 12 മുതൽ ആരംഭിക്കുന്ന […]

Breaking News

error: Content is protected !!