ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന യോഗത്തിലായിരുന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ബിജു ജേക്കബ് ( പ്രസിഡന്റ്), ഷിൻസ് തോമസ്, അനു മാത്യു ( വൈസ് പ്രസിഡന്റ്), മാത്യു സെബാസ്റ്റ്യൻ (സെക്രട്ടറി), സാഗർ അബ്ദുല്ല, ജെസി പറമ്പിൽ (ജോയിന്റ് സെക്രട്ടറി), ഷാജി കുളത്തുങ്കൽ (ട്രെഷറർ ), തോമ സ് ഇ ടി (ഓഡിറ്റർ), ഫൈസൽ അഹമ്മദ് (P R O ), തോമസ് മാത്യൂ, സിന്റോ പാപ്പച്ചൻ (Sports Co ordinators), സണ്ണി തുളസീധരൻ, അഖിൽ ജോസ് (Cultural Co ordinators), ജിമ്മി എൽദോസ് (Media & IT), സിജു ജോസഫ് (General Convenor). ഹാരിസ് അധ്യക്ഷനായ യോഗത്തിൽ ഭാവി പരിപാടികളെ കുറിച്ചുള്ള ചർച്ചകൾ നടന്നു. പഴയ ഭാരവാഹികൾക്ക് നന്ദി പറഞ്ഞു സംസാരിച്ച ബിജു ഭാവി പരിപാടികളിലേക്ക് ഏവരുടെയും സഹകരണം അഭ്യർഥിക്കുന്നതായി അറിയിച്ചു.
കഴിഞ്ഞ 12 വർഷത്തിലേറെയായി സ്കോട്ലൻഡ് മലയാളികളുടെ നാഡീ സ്പന്ദനം ആയി ഗ്ലാസ്ഗോ കേന്ദ്രമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന, എല്ലാ കേരളീയരുടെയും പൊതു വേദിയാണ് സ്കോട്ലൻഡ് മലയാളി അസോസിയേഷൻ. കോവിഡ് മഹാമാരിയുടെ കാലത്ത് പൊതു പരിപാടികൾ നിർത്തി വെച്ചതിനാൽ ഇപ്രാവശ്യത്തെ വിപുലമായ ഓണാഘോഷത്തിൽ ഗ്ലാസ്‌ഗോ മലയാളികൾ പൂർവ്വാധികം ഉത്സാഹത്തോടെ പങ്കെടുത്തു. പരിപാടിയിൽ Edinburgh Consulate General മുഖ്യാതിഥിയായിരുന്നു. തുടർന്ന് കു ട്ടികളും മുതിർന്നവരും കലാപരിപാടികൾ അവതരിപ്പിച്ചു.
SMA യുടെ അടുത്തു നടക്കാനിരിക്കുന്ന പരിപാടികൾ ഇവയാണ് :
1. Christmas & New Year : 07 Jan 2023
2. Easter / Vishu / Ramadan : 29 April 2023
3. Onam : 19 Aug 2023