യു.കെ: യുകെയില്‍ വംശീയാക്രമണം – ഗ്ലാസ്ഗോയില്‍ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിയടക്കം 2 ഇന്ത്യക്കാര്‍ക്ക് മര്‍ദനമേറ്റു

യാതൊരു പ്രകോപനവു മില്ലാതെയുള്ളതാ യിരുന്നു ഈ ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍. യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോയിലെ വിദ്യാര്‍ത്ഥിനി ആയ ദിവ്യ എന്ന പെണ്‍കുട്ടിയും, അവര്‍ക്കൊപ്പം താമസിക്കുന്ന യൂണിവേഴ്സിറ്റി ഓഫ് സ്റ്റാര്‍ത്ക്ലൈഡ് വിദ്യാര്‍ത്ഥിനി ആയ അപര്‍ണ തല്‍വര്‍ എന്ന പെണ്‍കുട്ടിയുമാണ് ആക്രമണത്തിനിരയായത്. ഇരുവരും തിങ്കളാഴ്ച്ച രാത്രി 10:30ന് അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബുച്ചാനന്‍ സ്ട്രീറ്റില്‍ വെച്ച് നടന്ന ആക്രമണത്തിലെ പ്രതികള്‍ തദ്ദേശ വാസികളായ കൗമാരക്കാരാണെന്നാണ് വിവരം. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്തുവോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം പോലീസ് തങ്ങളുടെ അടുത്തെത്തി സ്റ്റേറ്റ്മെന്റ് എടുത്തതായി വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. നേരത്തേയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഒരു വംശീയ ആക്രമണത്തിന് സാക്ഷ്യം വഹിച്ചാല്‍ ഉടനടി അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.

Next Post

ഒമാന്‍: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത ഒമാനിലേക്ക് വിസ ഇനി എളുപ്പത്തില്‍, അറിയേണ്ട കാര്യങ്ങള്‍

Wed May 24 , 2023
Share on Facebook Tweet it Pin it Email മസ്‌ക്കറ്റ്: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഒമാന്‍. വിസ മെഡിക്കലിനുള്ള അപേക്ഷ കൂടുതല്‍ ലളിതമാക്കി മാറ്റിയിരിക്കുകയാണ് ഒമാന്‍ ആരോഗ്യമന്ത്രാലയം. കമ്ബനികള്‍ക്കും വ്യക്തികള്‍ക്കും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുള്ള https://mfs.moh.gov.om/MFS/ എന്ന ലിങ്ക് വഴി സ്വയം അപേക്ഷിക്കാന്‍ സാധിക്കുന്നതാണ്. റെസ്ിഡന്‍സി കാര്‍ഡ് എടുക്കല്‍, പുതുക്കല്‍, വിസ എന്നിവയ്ക്കുള്ള മെഡിക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പുതിയ സംവിധാനം സാഹായിക്കും. ഇതിനായി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ റസിഡന്റ് കാര്‍ഡുമായി ലിങ്ക് […]

You May Like

Breaking News

error: Content is protected !!