ഒമാന്‍: ഒമാനില്‍ തൊഴില്‍ നിയമം ലംഘിക്കുന്ന പ്രവാസികള്‍ക്കായി വ്യാപക പരിശോധന

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്‌ ഒമാനില്‍ കഴിയുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ വ്യാപക പരിശോധന.

വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി തൊഴില്‍ നിയമലംഘകര്‍ അറസ്റ്റിലായി. ബര്‍ക, ഇസ്‌കി, ദുകം, അല്‍ വുസ്ത, സൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് ലേബര്‍ വെല്‍ഫയര്‍ വിഭാഗം സെക്യുരിറ്റി ആൻഡ് സേഫ്റ്റി സര്‍വീസസ് കോര്‍പറേഷനുമായി സഹകരിച്ച്‌ നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ജനുവരി ഒന്ന് മുതല്‍ തൊഴില്‍ നിയമലംഘകരെ കണ്ടെത്തുന്നതിന് കര്‍ശന പരിശോധന നടത്തിവരികയാണ് മന്ത്രാലയം. മസ്‌കത്തിലടക്കം വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധനകള്‍ നടന്നുവരികയാണ്. തൊഴിലിടങ്ങളിലെത്തിയുള്ള പരിശോധനകളില്‍ നിയമങ്ങളും മന്ത്രാലയം ഉത്തരവുകളും ലംഘിച്ച്‌ തൊഴിലെടുക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുകയാണ് ചെയ്തുവരുന്നത്. തൊഴില്‍ മന്ത്രാലയം ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.

Next Post

കുവൈത്ത്: കുവൈത്തില്‍ പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

Wed Jan 17 , 2024
Share on Facebook Tweet it Pin it Email കുവൈത്തില്‍ പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നതിന് കുവൈത്തിലെ ബാങ്കുകള്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യൻമാര്‍ തുടങ്ങി പ്രഫഷനല്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് മുൻഗണന. ഉയര്‍ന്ന നിലവാരമുള്ള ക്രെഡിറ്റ് റെക്കോര്‍ഡ്, ജോലി സ്ഥിരത, ശമ്ബളം, സേവനാന്തര ആനുകൂല്യം എന്നിവ പരിഗണിച്ചാകും തീരുമാനം. സ്വദേശിവല്‍ക്കരണത്തിന് സാധ്യതയില്ലാത്ത തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കും വായ്പ ലഭിക്കും. കുവൈത്തില്‍ 10 വര്‍ഷത്തെ സേവനവും കുറഞ്ഞത് […]

You May Like

Breaking News

error: Content is protected !!