ഒമാന്‍: ഒമാനില്‍ ടാക്സികളുടെ നിരക്ക് പ്രഖ്യാപിച്ച്‌ ഗതാഗത മന്ത്രാലയം

ഒമാനില്‍ ഹോട്ടലുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സേവനം നടത്തുന്ന ടാക്സികളുടെ നിരക്ക് ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു. ഗതാഗത മന്ത്രാലയം ലൈസൻസ് അനുവദിച്ച ആപ്പ് അധിഷ്‌ഠിത ടാക്സികളുടെ നിരക്ക് ആണ് പ്രഖ്യാപിച്ചത്.

ഹോട്ടലുകളില്‍ സര്‍വിസ് നടത്തുന്ന ടാക്സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാല്‍ ആയിരിക്കും. പിന്നീടുള്ള ഓരോകിലോമീറ്ററിനും 250 ബൈസ ഈടാക്കും. പത്ത് മിനിറ്റ് കഴിഞ്ഞാല്‍ വെയിറ്റിങ് ചാര്‍ജ് ആയി 50 ബൈസയും നിശ്ചയിച്ചിട്ടുണ്ട്.

വാണിജ്യ കേന്ദ്രങ്ങളിലെ ടാക്സി നിരക്ക് 300 ബൈസയില്‍ ആണ് ആരംഭിക്കുക. പിന്നീടുള്ള ഓരാ കിലോമീറ്ററിനും 130 ബൈസയായിരിക്കും. കാത്തിരിപ്പ് നിരക്ക് ഹോട്ടല്‍ ടാക്സികള്‍ക്ക് തുല്യമാണ്. യാത്രയുടെ ഏറ്റവും കുറഞ്ഞ നിരക്ക് ഒരു റിയാല്‍ ആയിരിക്കും.

സുല്‍ത്താൻ ഖാബൂസ് തുറമുഖത്ത് സേവനം നടത്തുന്ന ടാക്സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാല്‍ ആയിരിക്കും. പിന്നീട് ഓരോ കി.മീറ്ററിന് 250 ബൈസയും പത്ത് മിനിറ്റ് കഴിഞ്ഞാല്‍ വെയിറ്റിങ് ചാര്‍ജായി 50 ബൈസയും നല്‍കേണ്ടി വരും.

മര്‍ഹബയും, ഒമാൻ ടാക്‌സിയും ഹോട്ടലുകളില്‍ നിന്നും, ഹല, ഒമാൻ ടാക്സി, ഒടാക്‌സി, തസ്ലീം എന്നിവ മാളുകളില്‍ നിന്നും, മര്‍ഹബ സുല്‍ത്താൻ ഖാബൂസ് തുറമുഖത്തുനിന്നും സര്‍വിസ് നടത്തുന്നതിനുമാണ് മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.

Next Post

കുവൈത്ത്: ദുരിതഭൂമിയില്‍ ഭക്ഷണക്കിറ്റുമായി കെ.ആര്‍.സി.എസ്; ഗസ്സയുടെ വിശപ്പകറ്റി കുവൈത്ത്

Fri Nov 3 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഇസ്രായേല്‍ ആക്രമണത്തില്‍ ഭക്ഷണവും വെള്ളവും പാര്‍പ്പിടവും നഷ്ടപ്പെട്ട് പരിക്കും ദുരിതങ്ങളുമായി കഴിയുന്ന ഫലസ്തീനികള്‍ക്ക് സഹായവുമായി കുവൈത്തിന്റെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആര്‍.സി.എസ്) തുടര്‍ച്ചയായി 26ാം ദിവസവും കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ക്കായി സഹായമെത്തിച്ചു. ദിവസവും ആയിരക്കണക്കിന് പേരിലേക്കാണ് കെ.ആര്‍.സി.എസ് സഹായം എത്തുന്നത്. യുദ്ധക്കെടുതികള്‍ക്കൊപ്പം പട്ടിണിയില്‍ അകപ്പെട്ട കുഞ്ഞുങ്ങള്‍ അടക്കമുള്ളവര്‍ക്ക് ഇത് വലിയ ആശ്വാസമാണ്. കെ.ആര്‍.സി.എസുമായി […]

You May Like

Breaking News

error: Content is protected !!