യു.കെ: സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പഴം-പച്ചക്കറികള്‍ക്ക് വന്‍ ക്ഷാമം

ലണ്ടന്‍: യൂറോപ്പിലെയും ആഫ്രിക്കയിലെയും മോശം കാലാവസ്ഥ തക്കാളിയുള്‍പ്പെടെയുള്ള പഴം പച്ചക്കറിവര്‍ഗ്ഗങ്ങളുടെ ക്ഷാമത്തില്‍ വലഞ്ഞ് യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍. ”മോശമായ കാലാവസ്ഥ” വിളവെടുപ്പിനെ ബാധിച്ചതായി ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം (ബിആര്‍സി) പറഞ്ഞു. മാര്‍ക്കറ്റുകളിലെ കാലിയായ ഷെല്‍ഫുകളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതില്‍ തക്കാളിയുടെ വിപണിയിലെ കുറവ് വന്‍ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്.യുകെയില്‍ ശൈത്യകാലത്ത് ലഭിക്കുന്ന തക്കാളിയുടെ വലിയൊരു ഭാഗം മൊറോക്കോയിലും തെക്കന്‍ സ്‌പെയിനിലും നിന്നുമാണ്. രണ്ടു പ്രദേശങ്ങളിലും അടുത്ത കാലത്തുണ്ടായ കാലാവസ്ഥ വ്യതിയാനങ്ങള്‍ മൂലമാണ് ഈ ക്ഷാമം ഉണ്ടായിരിക്കുന്നത്. മോശം കാലാവസ്ഥ കാരണം മൊറോക്കോയില്‍ നിന്നുള്ള ഫെറികള്‍ റദ്ദാക്കിയതും വിതരണത്തെ ബാധിച്ചു.

എന്നാല്‍ പഴം പച്ചക്കറി വര്‍ഗ്ഗങ്ങളിലെ കുറവ് പരിഹരിക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിനായി കര്‍ഷകരുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിആര്‍സിയിലെ ഫുഡ് ആന്‍ഡ് സസ്‌റ്റൈനബിലിറ്റി ഡയറക്ടര്‍ ആന്‍ഡ്രൂ ഓപ്പി പറഞ്ഞു.പഴം പച്ചക്കറി വര്‍ഗ്ഗങ്ങളിലെ ക്ഷാമം മറ്റു ബിസിനസുകളെയും ബാധിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ റെസ്റ്റോറന്റുകള്‍, കഫേകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലേയ്ക്ക് ഭഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന മൊത്തക്കച്ചവടക്കാരായ വില്‍റ്റ്ഷയറിലെ ഹെറിറ്റേജ് ഫൈന്‍ ഫുഡ് കമ്പനി കഴിഞ്ഞ ദിവസം തങ്ങളുടെ വെബ്‌സൈറ്റില്‍ തക്കാളിയുടെ ദൗര്‍ലഭ്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളരിയുടെ സ്റ്റോക്കുകളും കുറവാണെന്നും കുരുമുളക് കൃത്യ സമയത്ത് പാകമാകുന്നില്ലെന്നുമുള്ള ആശങ്കയും അവര്‍ പങ്കുവച്ചു. ശൈത്യകാലത്ത് യുകെയില്‍ ഇറക്കുമതി ചെയ്യുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും നല്ലൊരു ഭാഗം നെതര്‍ലാന്‍ഡില്‍ നിന്നാണ് വരുന്നത്. ഇവ ഹരിതഗൃഹങ്ങളിലാണ് വളര്‍ത്തുന്നത്. ഇവയുടെ ഉത്പാദനത്തെ ഉയര്‍ന്ന എനര്‍ജി ബില്ലുകള്‍ ബാധിച്ചിട്ടുണ്ട്.

Next Post

ഒമാന്‍: ഭൂകമ്ബം ദുരന്തഭൂമിയില്‍ കര്‍മനിരതരായി ഒമാന്‍ റെസ്ക്യൂ ടീം

Wed Feb 22 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഭൂകമ്ബം കശക്കിയെറിഞ്ഞ തുര്‍ക്കിയയിലെ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതരായി ഒമാന്‍ റെസ്ക്യൂ ടീം. ഫെബ്രുവരി എട്ടിന് ദുരന്തഭൂമിയിലെത്തിയ സേന രണ്ടുപേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു. ഏഴു ദിവസത്തോളം കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന 60 വയസ്സുള്ള സ്ത്രീയെ ഹതായ് നഗരത്തില്‍നിന്നും അന്റാക്യയില്‍നിന്ന് മറ്റൊരാളെയുമാണ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ (സി.ഡി.എ.എ) നാഷനല്‍ സെര്‍ച്ച്‌ ആന്‍ഡ് റെസ്‌ക്യൂ ടീം രക്ഷിച്ചത്. തെക്കുകിഴക്കന്‍ തുര്‍ക്കിയയിലെ […]

You May Like

Breaking News

error: Content is protected !!