ഡാറ്റാഎച്ച്ഇ തയ്യാറാക്കിയ കണക്കുകള്‍ പ്രകാരമാണ് വന്‍തോതില്‍ പെണ്‍കുട്ടികള്‍ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തോട് മുഖം തിരിക്കുന്നതായി വ്യക്തമാകുന്നത്. യൂണിവേഴ്സിറ്റി കോഴ്സുകള്‍ക്ക് ഇപേക്ഷിക്കുന്ന യുവതികളുടെ എണ്ണത്തില്‍ 10,000 പേരുടെ കുറവ് ആണ് ഉള്ളത്.ഈ വര്‍ഷം നഴ്സിംഗ്, ടീച്ചിംഗ് കോഴ്സുകള്‍ക്കുള്ള അപേക്ഷകളില്‍ വന്ന കുറവാണ് ഈ കണക്കുകളിലേക്ക് പ്രധാനമായി സംഭാവന ചെയ്തതെന്നാണ് കരുതുന്നത്.
മഹാമാരി കാലത്ത് നഴ്സിംഗ് പഠിക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മഹാമാരി കഴിഞ്ഞതോടെ നഴ്സുമാര്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങളും, ശമ്പളത്തിലെ കുറവുമെല്ലാം പുറത്തായിരുന്നു. ശമ്പളത്തിനായി ഇംഗ്ലണ്ടിലെ നഴ്സുമാര്‍ സമരം ചെയ്യേണ്ട ഗതികേട് വ്യക്തമായതോടെയാണ് വിദ്യാര്‍ത്ഥികളുടെയും മനസ്സ് മാറിയത്.
കഴിഞ്ഞ അക്കാഡമിക് വര്‍ഷത്തില്‍ 180,000-ലേറെ 18 വയസ്സുകാരികള്‍ യൂണിവേഴ്സിറ്റിയിലേക്ക് അപേക്ഷിച്ചു. 50.4 ശതമാനമായിരുന്നു അപേക്ഷകള്‍. എന്നാല്‍ 2023-ല്‍ അപേക്ഷാ നിരക്ക് 47.6 ശതമാനത്തിലേക്ക് താഴ്ന്നു, ഏകദേശം 10,000 വനിതാ അപേക്ഷകരുടെ കുറവ്.