കുവൈത്ത് സിറ്റി: കോഴിക്കോട് പയ്യാനക്കല്‍ ഗവ.ഹൈസ്ക്കൂളിന് മുൻവശം നൂഫാന ഹൗസില്‍ കറുപ്പമാക്കന്റകത്ത് കെ. മൊയ്തീൻ കോയ (73) കുവൈത്തില്‍ നിര്യാതനായി.
കുവൈത്തിലെ അശ്റഫ് ആൻഡ് കമ്ബനിയുടെ ഫൈനാൻസ് മാനേജരായിരുന്നു. ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡൻസ് അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ സീനിയർ മെംബറാണ്.
ഭാര്യ: ബീയാത്തുല്‍ ഫാത്തുമ്മു. മക്കള്‍: ഡോ. നൂബി മൊയ്തീൻ കോയ (ദുബൈ), ഡോ. ഫാബി മൊയ്തീൻ കോയ (കുവൈത്ത്),എം.കെ. നവാഫ് (അബൂദബി). മരുമക്കള്‍: ഡോ.ഷഹീർ മാലിക് (കുവൈത്ത്), ഹനീയ ബഷീർ (അബൂദബി). സഹോദരങ്ങള്‍: മറിയംബി, ബീവി, ഹലീമ, സുഹറ, ഹമീദ്, സുലൈഖ. മൃതദേഹം ബുധനാഴ്ച പുലർച്ചെ കോഴിക്കോട്ട് എത്തിക്കും. മയ്യിത്ത് നമസ്ക്കാരം ബുധനാഴ്ച രാവിലെ 10ന് പയ്യാനക്കല്‍ ബിലാല്‍ മസ്ജിദില്‍.