കാനഡ: കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി

കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി കാനഡ. നാളെ മുതല്‍ ഇന്ത്യയില്‍ നിന്നുള്ള നേരിട്ടുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കും.

കൊവിഡ് രണ്ടാം തരംഗത്തിന് പിന്നാലൊണ് കാനഡ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. നാളെ മുതല്‍ എയര്‍ കാനഡയും എയര്‍ ഇന്ത്യയും സര്‍വീസ് ആരംഭിക്കും.

യാത്രക്കാര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പതിനെട്ട് മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ റിസള്‍ട്ടാണ് വേണ്ടത്. മുന്‍പ് കൊവിഡ് പോസിറ്റീവ് ആയവര്‍ അംഗീകൃതമായ ലാബില്‍ നിന്ന് കൊവിഡ് പോസിറ്റീവ് എന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ഹാജരാക്കണം. കാനഡയിലേക്കുള്ള ഫ്‌ളൈറ്റിന് 14 ദിവസത്തിനും 180 ദിവസത്തിനും ഇടയിലായിരിക്കണം സാമ്ബിള് ശേഖരിച്ച തിയതി. യാത്രയ്ക്ക് ആവശ്യമായ ഇത്തരം രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ എയര്‍ലൈന്‍സിന് യാത്രികനെ വിലക്കാന്‍ അവകാശമണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Post

യു.എസ്.എ: കൊവിഡ് വീണ്ടും സംഹാര താണ്ഡവമാടിയേക്കും - ഏറ്റവും മാരകമായ വൈറസിനെ കണ്ടെത്തി

Sun Sep 26 , 2021
Share on Facebook Tweet it Pin it Email വാഷിംഗ്‌ടണ്‍: കൊവിഡ് കേസുകള്‍ ലോകത്ത് വീണ്ടും ഉയരുന്നതി​നി​ടെ നി​ലവി​ലുള്ളതി​ല്‍ ഏറ്റവും അപകടകാരി​യായ ആര്‍ വണ്‍ ടൈപ്പ് വൈറസിനെ അമേരിക്കയില്‍ വീണ്ടും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ആര്‍ വണ്‍ ടൈപ്പ് വൈറസിനെ ജപ്പാനില്‍ കണ്ടെത്തിയിരുന്നു. ഇതിനൊപ്പം മറ്റുചില രാജ്യങ്ങളിലും ഈ വൈറസ് സാന്നിദ്ധ്യം റിപ്പോര്‍ട്ടുചെയ്തിരുന്നു. ലോകമെമ്ബാടുമുള്ള ആര്‍ വണ്‍ വേരിയന്റ് വൈറസ് ബാധിച്ചവര്‍ കുറവാണെന്നതാണ് ഏക ആശ്വാസം. എന്നാല്‍ ഇത് […]

You May Like

Breaking News

error: Content is protected !!