കുവൈത്ത്: വാഹനാപകടം – പ്രവാസി മരിച്ചു

കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു. കഴിഞ്ഞ ദിവസം അബ്ദലി റോഡിലായിരുന്നു ദാരുണ സംഭവം. ഏഷ്യക്കാരനായ പ്രവാസിയും ഭാര്യയും മൂന്ന് മക്കളുമാണ് വാഹനത്തിലുണ്ടായിരുന്നത്.

ഗുരുതരമായി പരിക്കേറ്റ പ്രവാസി മരണപ്പെട്ടതായി കുവൈത്ത് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് അറിയിച്ചു. ഭാര്യയും മൂന്ന് മക്കളെയും പരിക്കുകളോടെ ജഹ്‌റ ആശൂപത്രിയില്‍ ചികിത്സയിലാണ്.

Next Post

കുവൈത്ത്: ഇന്ന് മുതൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത

Thu Mar 3 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി | കുവൈത്തില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കി. മണിക്കൂറില്‍ 60 കിലോമീറ്ററിലധികം വേഗതയില്‍ തെക്കന്‍ ഭാഗത്തേക്ക്‌ കാറ്റു വീശുവാന്‍ സാധ്യതയുണ്ട്. രണ്ട് ദിവസങ്ങളില്‍ രാജ്യത്ത്‌ കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കാഴ്ചാപരിധി 1,000 മീറ്റര്‍ വരെ കുറയുമെന്നും തിരമാല ഏഴ് അടിയില്‍ അധികം ഉയരുമെന്നും […]

You May Like

Breaking News

error: Content is protected !!