ഒമാന്‍: ഒമാന്‍ മുന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സൗദ് ബിന്‍ ഹാരിബ് അല്‍ ബുസൈദി നിര്യാതനായി

മസ്കത്ത് : ഒമാന്‍ മുന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സൗദ് ബിന്‍ ഹാരിബ് അല്‍ ബുസൈദി നിര്യാതനായി.

23 വര്‍ഷം പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 41 വര്‍ഷം വിവിധ പദവികളില്‍ രാജ്യത്തെ സേവിച്ചു. അന്തരിച്ച സുല്‍ത്താന്‍ ഖാബൂസിന്‍റെ ഭരണത്തില്‍ 1997 ല്‍ അദ്ദേഹം പ്രതിരോധ മന്ത്രിയായി ചുമതലയേറ്റു. 2020 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. 1979 മുതല്‍ 1997 വരെ ആഭ്യന്തരമന്ത്രിയായിരുന്നു. നേരത്തെ ഈജിപ്തിലെയും ജോര്‍ദാനിലെയും അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജപ്പാനും ഒമാനും തമ്മിലുള്ള പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ച സംഭാവനകള്‍ നല്‍കിയതിന് ജപ്പാനില്‍ നിന്നുള്ള ഓര്‍ഡര്‍ ഓഫ് ദി റൈസിംഗ് സണ്‍ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Next Post

കുവൈത്ത്: അറബ് ഇന്‍ഫര്‍മേഷന്‍ മന്ത്രിമാരുടെ എക്‌സിക്യൂട്ടിവ് യോഗത്തിന് കുവൈത്ത് വേദിയാകും

Wed Mar 8 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: അറബ് ഇന്‍ഫര്‍മേഷന്‍ മന്ത്രിമാരുടെ കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് ഓഫിസിന്റെ 16-ാമത് റെഗുലര്‍ സെഷന്‍ മാര്‍ച്ച്‌ 15 ന് കുവൈത്തില്‍ നടക്കുമെന്ന് അറബ് ലീഗ് അറിയിച്ചു. സംയുക്ത അറബ് മാധ്യമ തന്ത്രം തയാറാക്കുന്നതിനുമുള്ള ഫലപ്രദമായ സംവിധാനങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് ലീഗിന്റെ മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അഹ്മദ് ഖത്താബി പറഞ്ഞു. തീവ്രവാദം, ഇ-മീഡിയ, […]

You May Like

Breaking News

error: Content is protected !!