ഒമാൻ: റെസിഡന്‍സ് കാര്‍ഡുകള്‍ പുതുക്കാന്‍ രണ്ട് ഡോസ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കി

ഒമാനില്‍ റെസിഡന്‍സ് കാര്‍ഡുകള്‍ പുതുക്കാന്‍ രണ്ട് ഡോസ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കി.സര്‍ക്കാര്‍, സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ജോലി സ്ഥലങ്ങളില്‍ പ്രവേശിക്കാനും രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമാണ്.ഒമാനില്‍ ജോലിസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് വാക്സിന്‍ നിര്‍ബന്ധമാണെന്ന സുപ്രീം കമ്മിറ്റിയുടെ തീരുമാനം ഒക്ടോബര്‍ ഒന്നോടെ നിലവില്‍ വന്നു.

ഒമാന്‍ സര്‍ക്കാര്‍ അംഗീകൃത കോവിഡ് വാക്സിനുകളാണ് എടുക്കേണ്ടത്. കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ ആരോഗ്യപ്രശ്നമുള്ളവരെ ഉത്തരവില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരക്കാര്‍ തങ്ങളെ ചികിത്സിക്കുന്ന ഡോക്ടറില്‍നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപന മേധാവികള്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

Next Post

ഇറ്റലിയില്‍ ജോലിചെയ്യുന്ന അനിത പുല്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്‍ ഡിജിപിയടക്കമുള്ളവരുമായും അടുത്ത ബന്ധം സ്ഥാപിച്ചത് എന്തിന്?

Sat Oct 2 , 2021
Share on Facebook Tweet it Pin it Email ഇറ്റലിയില്‍ ജോലിചെയ്യുന്ന അനിത പുല്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്‍ ഡിജിപിയടക്കമുള്ളവരുമായും അടുത്ത ബന്ധം സ്ഥാപിച്ചത് എന്തിനെന്ന ചോദ്യങ്ങളാണുയരുന്നത്. കഴിഞ്ഞ ലോക കേരള സഭയിലും കൊച്ചിയില്‍ നടന്ന കേരള പോലിസിന്റെ രഹസ്യസ്വഭാവമുള്ള പരിപാടിയിലും അനിതയ്ക്ക് പങ്കാളിത്തം ലഭിച്ചത് സംബന്ധിച്ച ദുരൂഹതകളും ചര്‍ച്ചയാവുന്നു. ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായിരിക്കെ അദ്ദേഹത്തെ കാണാനായി മാത്രം അടുത്തടുത്ത കാലയളവില്‍ 12 തവണ അനിത പുല്ലയില്‍ […]

You May Like

Breaking News

error: Content is protected !!