കുവൈത്ത്: വിലവര്‍ധന സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി

കുവൈത്ത് സിറ്റി: അവശ്യവസ്തുക്കളുടെ അന്യായമായ വിലവര്‍ധനക്കെതിരെ വ്യാപാര സ്ഥാപനങ്ങള്‍ക്കും വില്‍പന കേന്ദ്രങ്ങള്‍ക്കും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ്‌.

കൃത്രിമ വിലവര്‍ധന സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. വിലക്കയറ്റം തടയാൻ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ കര്‍ശനമാക്കി. അവശ്യവസ്തുക്കള്‍ക്ക് അന്യായമായി വില വര്‍ധിക്കുന്നത് തടയുകയാണ് ലക്ഷ്യം.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ എല്ലാ നടപടികളും സ്വീകരിക്കും. വിവിധ ഉല്‍പന്നങ്ങളുടെ വിലകള്‍ ഉയര്‍ത്തി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എല്ലാ ഗവര്‍ണറേറ്റുകളിലും കാമ്ബയിനും ആരംഭിക്കും. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ അപ്പോള്‍ തന്നെ അടച്ചുപൂട്ടുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വിലക്കയറ്റത്തിനെതിരായ പരാതികള്‍ സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ സഹല്‍ ആപ് വഴിയോ ഗവര്‍ണറേറ്റുകളിലെ ഉപഭോക്തൃ സംരക്ഷണ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. ഉപഭോക്താക്കള്‍ സമര്‍പ്പിക്കുന്ന ഏത് പരാതികളോടും ഉടനടി പ്രതികരിക്കാൻ ഫീല്‍ഡ് ടീമുകള്‍ തയാറാണെന്നും മന്ത്രാലയം ഉറപ്പുനല്‍കി.

Next Post

യു.കെ: യുകെയില്‍ നിന്നു കേരളത്തിലേക്ക് ലീവില്‍ എത്തിയ മലയാളി നഴ്‌സ് അന്തരിച്ചു, വിട പറഞ്ഞത് റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലിലെ നഴ്‌സ് ഷിംജ

Tue Oct 31 , 2023
Share on Facebook Tweet it Pin it Email യുകെയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് നാട്ടില്‍ വച്ച് അന്തരിച്ചു. യുകെയിലെ വൈറ്റ് ചാപ്പല്‍ റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്തിരുന്ന ഷിംജ ജേക്കബ് (35) ആണ് വിടപറഞ്ഞത്. എറണാകുളം നോര്‍ത്ത് പറവൂര്‍ കൂനമ്മാവ് സ്വദേശിനിയാണ്. ഏതാനും നാളുകളായി വയറുവേദന അനുഭവപ്പെട്ടിരുന്ന ഷിംജ എന്‍എച്ച്എസ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് നാട്ടില്‍ അവധിയെടുത്തു എത്തിയതായിരുന്നു. പക്ഷെ ആശുപത്രിയില്‍ എത്തി […]

You May Like

Breaking News

error: Content is protected !!