മദ്യലഹരിയിലായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിക്ക് യു.കെയില്‍ ആറ് വര്‍ഷം തടവ്. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തിലാണ് 20 വയസുകാരനായ പ്രീത് വികാലിന് തടവ് ശിക്ഷ ലഭിച്ചത്.
ബലാത്സംഗം ചെയ്യുന്നതിന് മുമ്ബായി മദ്യലഹരിയിലുള്ള യുവതിയെ പ്രതി റൂമിലേക്ക് താങ്ങിക്കൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രീത് വികാലിന് കോടതി ആറ് വര്‍ഷവും ഒമ്ബത് മാസവും തടവ് ശിക്ഷ വിധിച്ചത്.
2022 ജൂണില്‍ യു.കെയിലെ കാര്‍ഡിഫിലെ ഒരു ക്ലബിന്റെ മുന്നില്‍ വെച്ച് മദ്യലഹരിയില്‍ കാണപ്പെട്ട യുവതിയെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി കൂടിയായ പ്രതി പ്രീത് സ്വന്തം ഫ്‌ളാറ്റില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.