യു.കെ: സീനിയര്‍ കെയറര്‍ വിസയില്‍ എത്തിയ സ്‌നോബി മോളുടെ അന്ത്യോപചാര ചടങ്ങുകള്‍ തിങ്കളാഴ്ച

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ചു മരിച്ച സ്നോബിമോള്‍ സനലിന് തിങ്കളാഴ്ച പ്രിയപ്പെട്ടവര്‍ വിടനല്‍കും. എട്ടുമാസം മുമ്പാണ് പീറ്റര്‍ബറോയില്‍ സീനിയര്‍ കെയര്‍ വീസയില്‍ സ്നോബിമോള്‍ എത്തുന്നത്. ജോലിക്ക് കയറി രണ്ടുമാസം കഴിഞ്ഞപ്പോള്‍ നടത്തിയ പരിശോധനയിലാണ് ബോണ്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും രോഗം മൂര്‍ച്ഛിച്ച് മരണമടയുകയായിരുന്നു.

സ്നോബിമോള്‍ സനിലിന്റെ അന്ത്യോപചാര ശുശ്രൂഷകളും സംസ്‌കാരവും മേയ് 20 തിങ്കളാഴ്ച നടക്കും. ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

സ്നോബിമോള്‍ (44) കോട്ടയം അറുനൂറ്റിമംഗലം കരികുളത്തില്‍ വര്‍ക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വര്‍ക്കിയുടേയും മകളാണ്. ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമണ്‍ (യുകെ), ലിസമ്മ ജോയി എന്നിവര്‍ സഹോദരിമാരാണ്. ഭര്‍ത്താവ് സനില്‍ കോട്ടയം പാറമ്പുഴ കാളിച്ചിറ ജോസഫ് -റോസമ്മ ദമ്പതികളുടെ മകനാണ്. സനില്‍ പീറ്റര്‍ബറോയിലെ നഴ്സിങ് ഹോമില്‍ ഷെഫ് ആയി ജോലി നോക്കുന്നു. ഏക മകന്‍ ആന്റോ വിദ്യാര്‍ത്ഥിയാണ്.

Next Post

ഒമാന്‍: 25 പ്രവാസികളെ അറസ്റ്റ് ചെയ്തു

Sun May 26 , 2024
Share on Facebook Tweet it Pin it Email മസ്കത്ത്: തൊഴില്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് 25 പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു. ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ്, നിസ്വ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ പിന്തുണയോടെ നടത്തിയ പരിശോധനയില്‍ ഏഷ്യൻ പൗരത്വമുള്ളവരാണ് പിടിയിലായത്. തൊഴില്‍ നിയമവും വിദേശികളുടെ താമസനിയമവും ലംഘിച്ചതിനാണ് ഇവർ അറസ്റ്റിലാകുന്നത്. നിയമനടപടികള്‍ പൂർത്തിയായതായി അധികൃതർ അറിയിച്ചു.

You May Like

Breaking News

error: Content is protected !!