കുവൈത്ത്: യുവതിയുടെ മൃതദേഹം അഞ്ചു വര്‍ഷമായി ബാത്ത്‌റൂമില്‍! സഹോദരനും മാതാവും കസ്റ്റഡിയില്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അഞ്ചു വര്‍ഷം പഴക്കമുള്ള മൃതദേഹം ബാത്ത്‌റൂമില്‍ നിന്ന് കണ്ടെത്തി.

സാല്‍മിയയിലാണ് സംഭവം. 2016-ല്‍ മരിച്ച യുവതിയുടെ മൃതദേഹമാണിത്. ഇക്കാര്യം സഹോദരന്‍ ഇപ്പോഴാണ് പൊലീസില്‍ അറിയിക്കുന്നത്.

സഹോദരന്‍ വിവരം അറിയിച്ചത് പ്രകാരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. അസ്ഥികൂടം മാത്രമാണ് അവശേഷിച്ചിരുന്നത്. അസ്ഥികൂടം ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു.

സഹോദരനെയും മാതാവിനെയും അന്വേഷണവിധേയമായി പൊലീസ് കസ്റ്റഡിയിലെടുത്തു. 2016-ല്‍ മരിച്ച ഇളയ സഹോദരിയുടെ മൃതദേഹം സാല്‍മിയയിലെ വീട്ടില്‍ തന്റെ കുളിമുറിയില്‍ സൂക്ഷിക്കുകയായിരുന്നുവെന്നാണ് സഹോദരന്‍ പൊലീസിനോട് പറഞ്ഞത്.

Next Post

കുവൈത്ത് സർവകലാശാല കലാലയങ്ങളിൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിച്ചു

Wed Oct 27 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്ത് സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളില്‍ നേരിട്ടുള്ള അധ്യയനം ആരംഭിച്ചു. 36,000 വിദ്യാര്‍ഥികളാണ് ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷം കലാലയങ്ങളില്‍ എത്തിയത്. ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിദ്യാര്‍ഥികളെ വരവേറ്റത്. വാക്‌സിന്‍ എടുക്കാത്ത വിദ്യാര്‍ഥികള്‍ എല്ലാ ആഴ്ചയും പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സര്‍വകലാശാല വക്താവ് ഡോ. മര്‍ദി ഉബൈദി അല്‍ അയ്യാഷ് […]

You May Like

Breaking News

error: Content is protected !!