യു.കെ: കൊല്ലം സ്വദേശി പ്ലൈമൗത്തില്‍ മരണമടഞ്ഞു

ലണ്ടന്‍: യുകെ മലയാളികളെ വേദനയിലാഴ്ത്തി മറ്റൊരു മരണ വാര്‍ത്ത കൂടി. പ്ലൈമൗത്തില്‍ താമസിെക്കുന്ന കൊല്ലം സ്വദേശിയാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. കൊല്ലം സ്വദേശി റെജി ജി ചേക്കാലയി(57)ല്‍ ആണ് ഇന്നലെ രാത്രി 9 മണിയോടെ ഹൃദയാഘാതം മൂലം മരിച്ചത്. മൂത്ത മകളുടെ വിവാഹം ഒക്ടോബറില്‍ നടത്താനായി ഉറപ്പിച്ചിരിക്കെയാണ് റെജിമോനെ തേടി മരണമെത്തിയത് കുടുംബത്തെ കടുത്ത വേദനയിലാഴ്ത്തി. ജൂലിയാണ് ഭാര്യ. മക്കള്‍ മെര്‍ലീന്‍, മറിയം, മെല്‍വിന്‍. റെജിയുടെ സഹോദരങ്ങള്‍ എക്സീറ്ററിലാണ് താമസം. റെജിമോന്‍ ബ്രിസ്റ്റോള്‍ സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചിലെ ഇടവകാംഗമാണ്. ഇടവകയുടെ പേരില്‍ ഫാ. സനോജ് ബാബു മാത്യുവും സെക്രട്ടറി ജാഫി ചാക്കോയും അനുശോചനം അറിയിച്ചു.

Next Post

ഒമാന്‍: കെ.എസ്.കെ സലാല ഭക്ഷ്യമേള സെപ്‌തംബര്‍ 29ന്‌ ഗള്‍ഫ് സ്റ്റേഡിയത്തില്‍v

Sat Aug 19 , 2023
Share on Facebook Tweet it Pin it Email കോഴിക്കോട് സൗഹ്യദകൂട്ടം സലാലയില്‍ വിപുലമായ ഭക്ഷ്യമേള ഒരുക്കുന്നു. സെപ്‌തംബര്‍ 29 ശനി വൈകിട്ട് അഞ്ച് മുതല്‍ വാദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്‌ പിന്നിലുള്ള ഗള്‍ഫ് സ്റ്റേഡിയത്തിലാണ്‌ കോഴിക്കോടൻ രുചിമേള ഒരുക്കുക. ‘രുചിമേള സീസണ്‍ -2’ വിന്റെ പോസ്റ്റര്‍ പ്രകാശനം ജീവ കാരുണ്യ പ്രവര്‍‌ത്തകന്‍ ഒ.അബ്‌ദുല്‍ ഗഫൂര്‍ നിര്‍‌വ്വഹിച്ചു. പ്രസിഡന്റ് ബാബു കുറ്റ്യാടി അധ്യക്ഷത വഹിച്ച പരിപാടിയില്‍, ജ. സെക്രട്ടറി ഹുസൈൻ […]

You May Like

Breaking News

error: Content is protected !!